Cancún ലെ ഐക്യ രാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം. ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങുന്നില്ല. ചര്‍ച്ച തകരാതിരിക്കാന്‍ U.N. negotiators ശ്രമിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് നേതാക്കള്‍ ആണ് Moon Palace റിസോട്ടില്‍ എത്തിയിരിക്കുന്നത്. വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
20 മൈല്‍ അകലെ Cancún നഗരത്തില്‍ ആയിരക്കണക്കിന് ദരിദ്ര കര്‍ഷകരും, ആദിവാസികളും, ലോകം മൊത്തമുള്ള സാമൂഹ്യപ്രവര്‍ത്തകരും Via Campesina നടത്തുന്ന ഒരു ബദല്‍ സമ്മേളനത്തില്‍ പങ്കുചേരുകയാണ്. ബൊളീവിയയുടെ പ്രസിഡന്റായ ഇവോ മൊറാലസ് Via Campesina ല്‍ പ്രസംഗിച്ചു.
John Vidal സംസാരിക്കുന്നു:
ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനവും Via Campesina യുടെ സമ്മേളനവും.
ഇത് രണ്ട് ലോകമാണ് ധാരാളം ആഹാരം കഴിക്കുന്നവരുടെ Hall of Doom എന്ന് ഞാന്‍ വിളിക്കുന്ന lobsters ന്റെ ലോകവും പയറ്മണിയുടെ ലോകവും. അത് വളരുകയാണ്. അവിടെ ഒരു പഴയ സ്റ്റേഡിയത്തിന്റെ തറയില്‍ ആളുകള്‍ കിടന്നുറങ്ങുന്നു. കാലാവസ്ഥയെക്കുച്ച് അസാധാരണമായ ചര്‍ച്ചകള്‍ അവര്‍ നടത്തുന്നു. പക്ഷേ അത് താഴെനിന്ന് തുടങ്ങുന്ന ഒന്നാണ്.
lobsters ന്റെ ലോകവും പയറ്മണിയുടെ ലോകവും തമ്മില്‍ സൈന്യത്തേയും പണത്തേയും ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നു. ഐക്യ രാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ നിങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. ആളുകളെ ബലം പ്രയോഗിച്ച് അവിടെ നിന്ന് നീക്കം ചെയ്യുന്നു. സാമൂഹ്യ സംഘടനകള്‍ക്ക് അവിടെ പ്രവേശനമില്ല. പണമില്ലാത്ത ആദിവാസികള്‍ക്കും പാര്‍ശ്വവത്കരിച്ച് ജനങ്ങള്‍ക്കും അവിടെ പ്രവേശനമില്ല.
Via Campesina എന്നത് ലോകം മൊത്തമുള്ള 150 ചെറു കൃഷിക്കാരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സംഘങ്ങളുടെ കൂട്ടമാണ്. അത് വളര്‍ന്നു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെല്‍ജിയത്തിലാണ് അത് തുടങ്ങിയത്. ഇപ്പോള്‍ അതിന്റെ ആസ്ഥാനം ഇന്‍ഡോനേഷ്യയാണ്. ദരിദ്രരുടെ മുന്നേറ്റത്തില്‍ ഇത് വലിയ സ്വാധീനം ചെലുത്തുന്നു.
മന്ത്രിമാരുടെ ചര്‍ച്ചകളാണ് ഐക്യരാഷ്ട്ര സഭ സമ്മേഷനത്തില്‍ നടക്കുന്നത്. എല്ലാം അവര്‍ തീരുമാനിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അവര്‍ ശരിയായ കാര്യം തീരുമാനിച്ചാല്‍ നമുക്ക് ഭാവിയുണ്ട്. അല്ലെങ്കില്‍ ഒരു വലിയ കാര്‍ അപകടം പോലെയായിരിക്കും.
തുടക്കത്തില്‍ ചര്‍ച്ചകള്‍ പൂര്‍ണ്ണ പരാജയമായിരുന്നു. ഒരു കരാറും ഒപ്പ് വെച്ചിട്ടില്ല. ഇത് രണ്ടാമത്തെ വലിയ കാലാവസ്ഥാ സമ്മേളനമാണ്. കാലാവസ്ഥാ മാറ്റം പോലെ സങ്കീര്‍ണ്ണമായ പ്രശ്നത്തിന് U.N. പരിപാടി മതിയോ എന്ന് പോലും ഇപ്പോള്‍ ചിലര്‍ സംശയിക്കുന്നു.
193 രാജ്യങ്ങളില്‍ നിന്ന് ഒരു പൊതു സമ്മതി നേടിയെടുക്കാന്‍ ചില നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ ഒരു അഭിപ്രായമുണ്ട്. എന്നാല്‍ ധാരാളം രാജ്യങ്ങള്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്.
സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ജപ്പാന്‍ ചൈനയെ ഭയക്കുന്നു. ചൈനക്ക് ഉദ്‌വമന നിയന്ത്രമില്ല, കരാര്‍ ഒപ്പ് വെക്കുന്നില്ല എന്നൊക്കെ അവര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ജപ്പാനിലെ വ്യവസായത്തിന് ദോഷമാണ് എന്നും അവര്‍ കരുതുന്നു. ഈ മനോഭാവത്തില്‍ നിന്ന് ചര്‍ച്ച എവിടേക്ക് പോകുന്നു എന്ന് മനസിലാക്കാം. അതുകൊണ്ട് ഈ ചര്‍ച്ചകള്‍ പണത്തേക്കുറിച്ചും മുതലാളിത്തത്തേക്കുറിച്ചുമാണ്. കാലാവസ്ഥയെക്കുറിച്ചല്ല. അതുകൊണ്ടാണ് നമുക്ക് ഒരു കരാറില്‍ എത്തിച്ചേരാന്‍ കഴിയാത്തത്. അതുകൊണ്ട് ഈ ചര്‍ച്ചകള്‍ പരാജയപ്പെടും.
അമേരിക്കക്ക് എന്താണോ വേണ്ടത് അതാണ് U.N. നയം. അമേരിക്ക അക്കാര്യത്തില്‍ വളരെ വളരെ വിജയിച്ചു എന്ന് പറയാം.
— സ്രോതസ്സ് democracynow.org
John Vidal, environment editor at The Guardian newspaper.