വിക്കീലീക്സ്: ജനിതക മാറ്റം വരുത്തിയ (GM)വിളകളുടെ കാര്യത്തില്‍ അമേരിക്ക ഫ്രാന്‍സിനെതിരെ പ്രതികാരനടപടികളെടുത്തു
പുതിയ വിക്കീലീക്സ് വിവരങ്ങളനുസരിച്ച് യൂറോപ്പ് GM വിളകള്‍ ഉപയോഗിക്കാന്‍ തയ്യാറാകാത്തത് ബുഷ് സര്‍ക്കാരിനെ പ്രതികാരനടപടികളെടുക്കാന്‍ പ്രേരിപ്പിച്ചു. മൊണ്‍സാന്റോയുടേയും Pioneer Hi-Bred ന്റേയും ഉത്പന്നങ്ങള്‍ ഫ്രാന്‍സും യൂറോപ്പും വാങ്ങാത്തതു കൊണ്ട് അവര്‍ക്കെതിരെ പ്രതികാരനടപടികളെടുക്കണമെന്ന് 2007 ല്‍ ഫ്രാന്‍സിലെ അമേരിക്കന്‍ അംബാസിഡര്‍ ആവശ്യപ്പെട്ടു. “യൂറോപ്പ് മുന്നോട്ടല്ല, പിന്നോട്ടാണ് പോകുന്നത്. ഫ്രാന്‍സാണ് അവരെ നയിക്കുന്നത്. കൂട്ടത്തില്‍ ആസ്ട്രിയ, ഇറ്റലി പോരാത്തതിന് കമ്മീഷനും അവരുടെ കൂടെയാണ് ”, എന്ന് അംബാസിഡര്‍ Craig Roberts പറഞ്ഞു.
kattukallanmarr….