വാര്‍ത്തകള്‍: ഡിസംബര്‍ 23, 2010

ജൂലിയാന്‍ അസാഞ്ചെ: ബ്രാഡ്‌ലി മാനിങ്ങ് ഒരു “രാഷ്ട്രീയ തടവുകാരന്‍”

താന്‍ ബ്രാഡ്‌ലി മാനിങ്ങ് എന്ന പേര് മാധ്യമങ്ങളില്‍ വരുന്നതിന് മുമ്പ് കേട്ടിട്ടില്ല എന്ന് വികിലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ചെ MSNBC അഭിമുഖത്തില്‍ പറഞ്ഞു. “ആരോപണങ്ങള്‍ നാം വിശ്വസിക്കുകയാണെങ്കില്‍ ബ്രാഡ്‌ലി മാനിങ്ങ് രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ട് പ്രവര്‍ത്തിച്ചത് എന്ന് മനസിലാക്കാം. അദ്ദേഹം അമേരിക്കയിലെ ഒരു രാഷ്ട്രീയ തടവുകാരന്‍ ആണ്. അദ്ദേഹത്തിനെ വിചാരണ ചെയ്തിട്ടില്ല. രാഷ്ട്രീയ തടവുകാരന്‍ ആയിട്ടുകൂടി വിചാരണ നടത്താതെ അമേരിക്ക അദ്ദേഹത്തെ ഏഴുമാസങ്ങളായി തടവിലിട്ടിരിക്കുകയാണ്. ഇത് ഗൗരവകരമായ പ്രശ്നമാണ്. മനുഷ്യാവകാശ സംഘടനകള്‍ ഇതില്‍ ഇടപെടണം.”

വികിലീക്സ്: ഇന്‍ഡോനേഷ്യയെകുറിച്ചുള്ള രേഖകള്‍

സൈന്യത്തിന് ദശലക്ഷക്കണക്കിന് ഡോളര്‍ നല്‍കി അമേരിക്കന്‍ മൈനിങ്ങ് കമ്പനിയായ Freeport-McMoRan Indonesian അവരുടെ പ്രവര്‍ത്തങ്ങള്‍ക്ക് “സംരക്ഷണം” നേടി.

ചൈന പവനോര്‍ജ്ജത്തിന് സബ്സിഡി നല്‍കുന്നത് അമേരിക്ക വിമര്‍ശിച്ചു

ചൈന പുതിയ പവനോര്‍ജ്ജ സാങ്കേതിക വിദ്യകള്‍ക്ക് സബ്സിഡി നല്‍കുന്നത് അമേരിക്ക വിമര്‍ശിച്ചു. ലോക വ്യാപാര സംഘടനയോട് (World Trade Organization) ഇത് പരിശോധിച്ച് നിയമ വിരുദ്ധമാണോ അല്ലയോ എന്ന് കണ്ടെത്താന്‍ അമേരിക്ക ആവശ്യപ്പെട്ടു.

അര്‍ജന്റീനയിലെ പഴയ ഏകാധിപതിയെ ജീവപര്യന്തം തടവിലിട്ടു

മനുഷ്യാവകാശധ്വംസനവും പീഡനവും കൊലപാതകങ്ങളും നടത്തിയ അര്‍ജന്റീനയിലെ പഴയ സൈനിക ഏകാധിപതിയായ Jorge Videla യെ ജീവപര്യന്തം തടവിലിട്ടു.

– from democracynow.org

ഒരു അഭിപ്രായം ഇടൂ