വിക്കിലീക്സ്: അമേരിക്കയും ബ്രിട്ടണും ബംഗ്ലാദേശി Death Squad നെ വളര്‍ത്തുന്നു
സര്‍ക്കാരിന്റെ Death Squad എന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്ന ബംഗ്ലാദേശി പാരാമിലിട്ടറി സൈന്യത്തെ ബ്രിട്ടണ്‍ പരിശീലിപ്പിക്കുന്നു എന്ന് പുതിയ കേബിള്‍ പറയുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് Rapid Action Battalion ആരംഭിച്ചതിന് ശേഷം 1,000 ല്‍ അധികം കൊലപാതകങ്ങള്‍ അവര്‍ നടത്തി. എന്നിട്ടും അമേരിക്കയും ബ്രിട്ടണും അവര്‍ക്ക കൂടുതല്‍ പരിശീലനം നല്‍കുകയാണ്. “ഈ സംഘത്തെ നല്ലരീതിയില്‍ പരിശീലിപ്പിക്കുന്നതിനാല്‍ ഒരു ദിവസം ഇത് അമേരിക്കയുടെ FBI യുടെ നിലവാരത്തിലെത്തും,” എന്ന് ബംഗ്ലാദേശിലെ അമേരിക്കന്‍ അംബാസിഡര്‍ James Moriarty ഓരു കേബിളില്‍ പറഞ്ഞു.
വിക്കിലീക്സ്: ദീഗോ ഗാര്‍ഷ്യക്കടുത്ത് സംരക്ഷിത സമുദ്ര മേഖല നിര്‍മ്മിക്കാന്‍ മൗറീഷ്യസ് ശ്രമിക്കുന്നു
ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലെ ദീഗോ ഗാര്‍ഷ്യ ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ അമേരിക്കന്‍ സൈനിക താവളത്തേക്കുറിച്ച് പുതിയ കേബിള്‍ ഉണ്ട്. ദ്വീപ് നിവാസികള്‍ തിരികെ സ്വന്തം വീട്ടില്‍ തിരിച്ച് വരാതിരിക്കാന്‍ മൗറീഷ്യസ് Chagos ദ്വീപിന് ചുറ്റും സംരക്ഷിത സമുദ്ര മേഖല പാര്‍ക്ക് നിര്‍മ്മിക്കുന്നു. ഇത് ജനങ്ങളെ തിരികെ വരുന്നതില്‍ നിന്ന് തടയുമെന്ന് ലീക്കുചെയ്ത കേബിളില്‍ പറയുന്നു. ആ പ്രദേശത്തെ ഏറ്റവും വലിയ ദ്വീപായ ദീഗോ ഗാര്‍ഷ്യ 1966 ല്‍ ബ്രിട്ടണ്‍ അമേരിക്കക്ക് വാടകക്കെടുത്തും. വലിയ വിമാനത്താവളം നിര്‍മ്മിക്കുന്നതിനായി 2,000 Chagos നിവാസികളെയാണ് കുടിയൊഴുപ്പിച്ചത്. സംരക്ഷിത സമുദ്ര മേഖല നിര്‍മ്മിച്ച് പരിസ്ഥിതി സംരക്ഷിക്കാനാണ് ദ്വീപു നിവാസികളെ നീക്കം ചെയ്യുന്നതെന്നാണ് ബ്രിട്ടണ്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് ദ്വീപുനിവാസികള്‍ തിരികെ വരാതിരിക്കാന്‍ വേണ്ടിയാണെന്നാണ് മേയ് 2009 ലെ കേബിളുകളില്‍ ബ്രിട്ടണ്‍ അമേരിക്കയോട് രഹസ്യമായി പറഞ്ഞത്.
Halliburton നൈജീരിയയില്‍ നടത്തിയ കൈക്കുലി കേസ് ഒത്തുതീര്‍പ്പ് ചെയ്തു
പണ്ടത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് Dick Cheney യും Halliburton CEO David Lesar ഉം ഉള്‍പ്പെട്ട കൈക്കുലി കേസ് $3.5 കോടി ഡോളര്‍ നൈജീരിയക്ക് നല്‍കിക്കൊണ്ട് ഒത്തു തീര്‍പ്പിലായി. തെക്കെ നൈജീരിയയില്‍ പ്രകൃതി വാതക നിലയം നിര്‍മ്മിക്കാന്‍ Halliburton $18.2 കോടി ഡോളര്‍ കൈക്കൂലി നല്‍കി എന്നതായിരുന്നു കേസ്.
ഗാസയില്‍ ഇസ്രായേല്‍ ബോംബു വര്‍ഷം
ഗാസയിലെ പല സ്ഥലത്തും തിങ്കളാഴ്ച്ച ഇസ്രായേല്‍ ബോംബു വര്‍ഷം നടത്തി. 8 പാലസ്ഥീന്‍ കാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച്ച ഇസ്രായേല്‍ ഈ വര്‍ഷം നടത്തിയ ഏറ്റവും വലിയ ആക്രമണത്തില്‍ 5 പേര്‍ മരിച്ചിരുന്നു. തെക്കെ ഇസ്രായേലില്‍ നടന്ന മോര്‍ടാര്‍ ആക്രമണത്തിന് മറുപടിയായാണ് ബോമ്പിട്ടതെന്ന് ഇസ്രായേല്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് മാസങ്ങള്‍ നീണ്ടുന്നിന്ന ആയിരക്കണക്കിന് ഗാസ നിവാസികളെ കൊന്നൊടുക്കിയ ഇസ്രായേലിന്റെ Operation Cast Lead സൈനിക നടപടുടെ വാര്‍ഷികത്തിന് ദിവസങ്ങള്‍ മുമ്പാണ് ഇത്.
Asian Aid Convoy ഗാസയിലേക്ക്
ഇന്‍ഡ്യ, ജപ്പാന്‍,ഇന്‍ഡോനേഷ്യ, ഇറാന്‍, മലേഷ്യ, ബഹ്റിന്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള “Asia 1” എന്ന സംഘം സന്നദ്ധപ്രവര്‍ത്തകര്‍ സിറിയയില്‍ എത്തി. ഗാസക്ക് വേണ്ട സഹായം വര്‍ദ്ധിപ്പിക്കാനാണിവര്‍ വരുന്നത്.
ജപ്പാനില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകന്‍ Koichi Sakaguchi പറയുന്നു, “Zionist ഇസ്രായേല്‍ നടത്തുന്ന ഗാസയിലെ അധിനിവേശം ഉടന്‍ അവസാനിപ്പിക്കണം.”
Victor Jara യോ കൊന്ന പട്ടാള ഉദ്യോഗസ്ഥനെതിരെ കേസെടുനായി ശ്രമം
ചിലിയിലെ നാടോടി പാട്ടുകാരന്‍ Victor Jara യെ കൊന്നതിന് വിരമിച്ച പട്ടാള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുള്ള അധികാരത്തിനായി ശ്രമം. അമേരിക്കന്‍ സഹായത്തോടുള്ള coup 1973 ലാണ് Victor Jara യെ കൊന്നത്. ചിലിയിലെ പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേ (Salvador Allende) യുടെ supporter ആയിരുന്ന Victor Jara സെപ്റ്റംബര്‍ 15, 1973 ആണ് വധിക്കപ്പെട്ടത്. നാലുദിവസത്തിന് ശേഷം coup ജനറല്‍ അഗസ്റ്റോ പിനഷോട്ടിനെ (Augusto Pinochet) അധികാരത്തിലെത്തിച്ചു.
– from democracynow.org