Los Alamos, N.M ല്‍ നിന്നുള്ള നാലംഗ സര്‍ക്കാര്‍ സംഘം Sunnyvale ല്‍ എത്തിയത് ചെറിയ ഒരു canister പ്ലൂട്ടോണിയം എടുക്കാനാണ്. വെറും 1.3 ഗ്രം വരുന്ന പ്ലൂട്ടോണിയം-238 ഐസോട്ടോപ്പ് Silicon Valley യിലെ ഒരു കമ്പനി കഴിഞ്ഞ 30 വര്‍ഷങ്ങളായി 10-അടി ആഴത്തിലുള്ള ഒരു കുഴിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
എന്നാല്‍ തെറ്റായ കൈകളിലെത്തിയാല്‍ തീവൃ ആണവവികിരണങ്ങള്‍ പുറംതള്ളുന്ന ഇത് പൊതുജനങ്ങളുടെ സുരക്ഷിതത്തെ ബാധിക്കും. തീവൃവാദികള്‍ക്ക് ബോംബ് ഇതുകൊണ്ട് ഉണ്ടാക്കാം.
National Nuclear Security Administration എന്നാണ് Silicon Valley ല്‍ എത്തിയ സര്‍ക്കാര്‍ സംഘത്തിന്റെ പേര്. അവര്‍ ഒരു കയറുകെട്ടി പ്ലൂട്ടോണിയം പുറത്തെടുത്തു. അത് പരിശോധിച്ചു. ഒരു പ്രത്യേക കുഴലില്‍ അത് വെച്ച് കൊണ്ടുപോയി. കുറച്ച് മിനിട്ടുകളേ ഈ പ്രവര്‍ത്തനത്തിന് വേണ്ടി വന്നൊള്ളു, ദേശീയ സുരക്ഷയേ ബാധിക്കുന്ന ഒരു പ്രശ്നത്തിന്റെ പരിഹാരം കണ്ടു എന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ആണവവികിരണങ്ങള്‍ പുറംതള്ളുന്ന വസ്തുക്കള്‍ ആശുപത്രികളിലും എണ്ണ പാടത്തും, നിര്‍മ്മാണ, ഗവേഷണ സ്ഥാപനങ്ങളുലുമൊക്കെ ഉപയോഗിക്കുന്നുണ്ട്. Silicon Valley ലെ കമ്പനിയില്‍ നിന്ന് നീക്കം ചെയ്ത ഐസോട്ടോപ്പ് പ്ലൂട്ടോണിയം-239 നേക്കാള്‍ ശക്തി കുറഞ്ഞ തരമായിരുന്നു. കുറഞ്ഞ ശക്തിയിലേ അത് വികിരണം പുറത്തുവിടുന്നുള്ള. എന്നാലും അത് ശ്വസിക്കുകയോ അകത്ത് ചെല്ലുകോ ചെയ്താല്‍ അപകടകരമാണ്. പ്ലൂട്ടോണിയം-239 ഉപയോഗിച്ചാണ് ആണവ ബോംബുണ്ടാക്കുന്നത്.
ആണവ പദാര്‍ത്ഥങ്ങള്‍ ശേഖരിക്കുന്ന ഈ ഏജന്‍സി 130 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ മൊത്തം 20,600 അപകടകരമായ ആണവവികിരണ സ്രോതസ്സുകള്‍ അമേരിക്കയില്‍ നിന്നു തന്നെ കളിഞ്ഞ 12 വര്‍ഷങ്ങളില്‍ കണ്ടെടുത്തു. എന്നാല്‍ പ്രതി വര്‍ഷം 2,500 മുതല്‍ 3,000 വരെ ഉപയോഗശൂന്യമായ ആണവ വികരണ സ്രോതസുകളാണ് ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഏജന്‍സി 3,153 സ്രോതസുകളേറ്റെടുത്തു. എന്നാല്‍ ഇനിയും 8,800 കേസുകള്‍ ബാക്കിയുണ്ട്. ലക്ഷക്കണക്കിന് ഇതുപോലെ ഉപയോഗശൂന്യമായ ആണവ വികരണ സ്രോതസുകളാണുള്ളതെന്ന് വിദഗ്ദ്ധര്‍ പറയുന്നത്.
ആണവ വികരണ സ്രോതസുകളെ കണ്ടെത്താനുള്ള പരീക്ഷണ ഉപകരണം നിര്‍മ്മിക്കാനാണ് Silicon Valley കമ്പനി 1981 ല്‍ പ്ലൂട്ടോണിയം വാങ്ങിയത്. ഒരു ബാറ്ററിയുടെ വലിപ്പമുള്ള സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ചിരുന്ന ഇതിന് 22 ക്യൂറി ശക്തിയായിരുന്നു ആദ്യം. അര്‍ദ്ധായുസ് 86 വര്‍ഷമായ ഈ പദാര്‍ത്ഥത്തിന് ഇപ്പോള്‍ 18.3 ക്യൂറി ശക്തിയുണ്ട്.
ഇത് നീക്കം ചെയ്യാന്‍ Sunnyvale സ്ഥാപനം ഫീസൊന്നും നല്‍കേണ്ടതില്ല. ഒരു ആണവദുരന്തത്തിന്റെ വിലയേക്കാള്‍ കുറവാണ് $1.5 കോടി ഡോളര്‍ ചിലവു വരുന്ന ഈ ഏജന്‍സിയുടെ പ്രവര്‍ത്തനം എന്നാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ അഭിപ്രായം. പ്ലൂട്ടോണിയം-238 കൊണ്ടുണ്ടാക്കുന്ന ഒരു ബോംബ് ആരേയും അന്നേരം കൊല്ലില്ലെങ്കിലും ദീര്‍ഘകാലത്തേ ആരോഗ്യ പ്രശ്നത്തിന് അത് കാരണമാകും.
– from latimes
അടുത്തകാലത്ത് ഡല്‍ഹിയിലെ ഒരു ആക്രി കടയില്‍ തൊഴിലാളികള്‍ മരിക്കാനും കൂടുതല്‍ പേര്‍ക്ക് രോഗികളാകാനും കാരണമായത് ഏതോ ആശുപത്രിയില്‍ നിന്നുള്ള ആണവവികിരണ സ്രോതസ്സുള്ള പഴകിയ ഉപകരണമായിരുന്നു എന്ന് വാര്‍ത്തയുണ്ടായിരുന്നു. നമുക്കെന്ത് സുരക്ഷ.
ഒരു ട്രയിന്‍ യാത്രയില്‍ പരിചയപ്പെട്ട ISRO ല്‍ കോണ്ട്രാക്റ്റ് ചെയ്ത ഒരു സുഹൃത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞ സംഭവം. അദ്ദേഹം ജോലി ചെയ്ത യൂണിറ്റിന്റെ പരിസര പ്രദേശത്ത് ഒരു കിണറിന്റെ തൊടി (റിങ്ങ്) ഉണ്ട്. അതില്‍ ടാര്‍ നിറച്ചിരിക്കുകയാണ്. അതിന്റെ പ്രത്ത്യേകത എന്തെന്നുവെച്ചാല്‍ അതിന് എപ്പോഴും ഒരു ഇളം ചൂടാണ്. തണുപ്പത്തും, മഴയത്തുമൊക്കെ. ഉച്ചയൂണ് കഴിഞ്ഞ് തൊഴിലാളികള്‍ വിശ്രമിക്കുന്ന അവസരത്തില്‍ ഈ തൊടിയുടെ മുകളില്‍ ഇരിക്കാനോ കിടക്കാനോ അവര്‍ക്ക് ഇഷ്ടമാണ്. പ്രത്യേകിച്ച് നടുവിന് വേദനയുള്ളവര്‍ക്ക്. യഥാര്‍ത്ഥത്തില്‍ അത് ടാര്‍ നിറച്ച തൊടിയല്ല. ആ ടാറിനടിയില്‍ ഉപയോഗം കഴിഞ്ഞ റേഡിയോ ആക്റ്റീവതയുള്ള വസ്തുക്കള്‍ ആണ് ഉള്ളത്. എന്ത് എളുപ്പത്തിലുള്ള സംസ്കരണം. ഭാവിയില്‍ ഈ തൊഴിലാളികള്‍ക്ക് ക്യാന്‍സര്‍ പിടിച്ചാല്‍ എല്ലാം വിധി എന്ന് വിചാരിച്ച ആശ്വസിക്കാന്‍ പറ്റിയ ഒരു തത്വചിന്ത നമുക്കുണ്ടല്ലോ ! പിന്നെന്തു വേണം.
ഭോപാല്‍ വാതക ദുരന്തം നടന്ന് കഴിഞ്ഞ് 25 വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് ആ അപകടത്തില്‍ അകപ്പെട്ട ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇന്‍ഡ്യയില്‍ മനുഷ്യന് എന്തു വില!
ആണവനിലയം – വെള്ളം ചൂടാക്കാനുള്ള അപഹാസ്യവും, ഭയാവഹവും, ചിലവേറിയതും, അപകടകരവും, പാഴായതുമായ വഴി.
2009/03/08