വാര്‍ത്തകള്‍

ഒര ലക്ഷം ആളുകള്‍ ഡബ്ലിന്‍ തെരുവിലിറങ്ങി

ഐറിഷ് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ പ്രകടങ്ങളിലൊന്ന് ഒര ലക്ഷം ആളുകളെ ആണ് ഡബ്ലിന്‍ തെരുവിലിറക്കിയത്. അന്താരാഷ്ട്ര ധനസഹായത്തിനും നാലു വര്‍ഷമായ കഷ്ടപ്പാടുകള്‍ക്കുമെതിരെയാണ് പ്രകടനം. EU ഉം IMF ഉം നല്‍കിയ ധനസഹായത്തില്‍ €8000 കോടി യൂറോ ആണ് ബാങ്കികള്‍ക്ക് ധനസഹായമായി നല്‍കിയത്. ഇത് ജനങ്ങളെ രോഷാകുലരാക്കിയിരിക്കുകയാണ്.

അമേരിക്കന്‍ House of Representatives ആഗോളതാപന കമ്മറ്റിയെ കൊന്നു

House Select Committee for Energy Independence and Global Warming എന്ന കമ്മറ്റിയെ അമേരിക്കന്‍ House റിപ്പബ്ലിക്കന്‍കാര്‍ ഇല്ലാതാക്കി. അതേ സമയം അവര്‍ മൂന്ന് പുതിയ ബില്ലുകളും കൊണ്ടുവന്നു. അവ U.S. Environmental Protection Agency കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റേയും മറ്റ് ഹരിതഗൃഹ വാതകങ്ങളുടേയും ഉദ്‌വമനത്തെ നിയന്ത്രിക്കുന്ന Clean Air Act നിയമത്തെ തടസ്സപ്പെടുത്തും.

ബഡ്ജറ്റ് നിയന്ത്രണം നടത്തുമ്പോഴും പെന്റഗണിന് ധാരാളം ധനസഹായം

$7800 കോടി ഡോളര്‍ കുറക്കുന്നതെന്ന് പ്രതീക്ഷിച്ചിരന്ന 5 വര്‍ഷ പദ്ധതി പ്രതിരോധ സെക്രട്ടറി Robert Gates അവതരിപ്പിച്ചു. McClatchy Newspapers പറയുന്നത് അതില്‍ സൈന്യ ചിലവ് 3% വര്‍ദ്ധിച്ച് $55,300 കോടി ഡോളറില്‍ എത്തിയിരിക്കുകയാണെന്നാണ്. ഇത് ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും യുദ്ധച്ചിലവ് ചേര്‍ത്തിട്ടില്ല. കഴിഞ്ഞ പത്തു വര്‍ഷത്തില്‍ പെന്റഗണ്‍ ബഡ്ജറ്റ് 65% ആണ് വര്‍ദ്ധിച്ചത്.

ഇസ്രായേല്‍ പട്ടാളം 65 വയസായ മനുഷ്യനെ കൊന്നു

ഇസ്രായേല്‍ അധിനിവേശ West Bank ല്‍ പട്ടാളം വെളുപ്പാങ്കാലത്ത് നടത്തിയ റെയ്ഡില്‍ Amr Qawasme എന്ന ആളെ കൊന്നു. വീട്ടില്‍ ഉറങ്ങുകയായിരുന്ന അദ്ദേഹം ഒരു സാധാരണ പൗരന്‍ ആയിരുന്നു എന്ന് ഇസ്രായേല്‍ പട്ടാളം സ്ഥിതീകരിച്ചു. Hamas പ്രവര്‍ത്തകന്‍ ആ വിട്ടില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഒരു അഭിപ്രായം ഇടൂ