Vattenfall AB എന്ന വൈദ്യുതി വിതരണ കമ്പനി Ringhals-4 റിയാക്റ്റര്‍ ശേഷി 50 മെഗാവാട്ട് കുറച്ചതായി പറയുന്നു.
മൊത്തം ശേഷി 935 മെഗാവാട്ടായ നിലയത്തില്‍ നിന്നുള്ള “നീരവിയിലെ രാസവസ്തുക്കളുടെ പരിധി അനുവിദനീയമായ പരിധിക്കധികമായതിനാല്‍ ” ആണ് സ്റ്റോക്ക്ഹോം ആസ്ഥാനമായ കമ്പനി ഇങ്ങനെ ചെയ്തതത്. എത്ര നാളത്തേക്കാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.
ജര്‍മ്മനിയിലെ ഏറ്റവും വലിയ വൈദ്യുതി വിതരണ കമ്പനിയായ E.ON AG ക്ക് സ്വീഡന്റെ പടിഞ്ഞാറെ തീരത്തുള്ള ഈ യൂണിറ്റില്‍ ഒരു ചെറിയ പങ്ക് ഓഹരിയുണ്ട്.
– സ്രോതസ്സ് bloomberg.com