- ലോകത്തിലെ ഏറ്റവും ദരിദ്രരായ ആളുകളുടെ 60% വും ജീവിക്കുന്നത് പ്രകൃതി വിഭവങ്ങളാല്‍ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലാണ് – എന്നാല്‍ ആ സമ്പത്ത് വിതരണം ചെയ്യപ്പെടുന്നില്ല.
- ഏറ്റവും അധികം ധാതുക്കളെ ആശ്രയിക്കുന്ന ലോകത്തെ 25 രാജ്യങ്ങളില്‍ 12 എണ്ണവും ഏറ്റവും അധികം എണ്ണയെ ആശ്രയിക്കുന്ന ലോകത്തെ 6 രാജ്യങ്ങളും ലോക ബാങ്കിന്റെ അഭിപ്രായത്തില്‍ “അത്യധികം കടംകേറിയ ദരിദ്ര രാജ്യങ്ങളാണ്.”
- ആഫ്രിക്കയില്‍ ഭൂഖണ്ഡത്തിലെ 3/4 വാണിജ്യവും പ്രകൃതി വിഭവ വകുപ്പിലാണ് നടക്കുന്നത്. 2003 ല്‍ അമേരിക്കയുടെ എണ്ണക്കുള്ള നിക്ഷേപം പ്രതി വര്‍ഷം 1000 കോടി ഡോളറില്‍ അധികമായിരുന്നു. ഇത് അവിടേക്കുള്ള മൊത്തം നിക്ഷേപത്തിന്റെ 2/3 – 3/4 വരെ വരും.
- അടുത്ത ദശാബ്ദത്തില്‍ ആഫ്രിക്കയില്‍ നിന്നുള്ള എണ്ണ കയറ്റുമതി കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് $40000 കോടി ഡോളര്‍ സഹായം ലഭിക്കും. അതായത് ആഫ്രിക്കക്ക് നല്കുന്ന ഔദ്യോഗിക സഹായം താരതമ്യേനെ വളരെ ചെറുതാണ്.
- 2015 ഓടെ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ എണ്ണയില്‍ നിന്നുള്ള വരുമാനം അവര്‍ക്ക് കിട്ടുന്ന സഹായമായ $3500 കോടി ഡോളറിനേക്കാള്‍ വളരെ അധികമാകും.
- അംഗോളയില്‍ (Angola) 1997 – 2002 കാലത്ത് സര്‍ക്കാരിന്റെ എണ്ണ വരുമാനത്തില്‍ $400 കോടി ഡോളറിന്റെ കുറവുണ്ടായി. ആ കാലത്ത് സര്‍ക്കാര്‍ നടത്തിയ ജനോപകര പ്രവര്‍ത്തനങ്ങളുടെ ഫണ്ടിന് ഏകദേശം തുല്യമാണ് ഈ സംഖ്യ.
– സ്രോതസ്സ് oxfamamerica.org