സൂക്ഷിക്കുക, സിപിഎം പരീക്ഷിക്കുകയാണ്

മനുഷ്യരുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാന്‍ ദൈവങ്ങള്‍ മഫ്തിയില്‍ ഇറങ്ങുന്ന ധാരാളം കഥകള്‍ നമ്മുടെ പുരാണങ്ങളിലുണ്ട്. വേഷം മാറി എത്തുന്ന ദൈവങ്ങളോട് മനുഷ്യര്‍ എങ്ങനെ പെരുമാറുന്നു എന്ന് അനുസരിച്ച് അവര്‍ക്ക് വരമോ ശാപമോ ദൈവങ്ങള്‍ നല്‍കുന്നു.

സ്വതേ എല്ലാറ്റിനും അതീതരും സര്‍വ്വജ്ഞരും ആയ സിപിഎം നേതാക്കളും ദൈവത്തേ പോലെയാണ്. ജനങ്ങളേയും സാമൂഹ്യ സ്ഥാപനങ്ങളേയും പരീക്ഷിച്ചുകൊണ്ടിരിക്കും. മിക്കപ്പോഴും മാധ്യമങ്ങളാണ് സിപിഎമ്മിന്റെ പരീക്ഷണ മൃഗം. വിവാദപരമായ പ്രസ്ഥാവനകളും സങ്കീര്‍ണ്ണ ശാസ്ത്ര സിദ്ധാന്തങ്ങളും അവര്‍ അവതരിപ്പിക്കും. അതില്‍ മാധ്യമങ്ങള്‍ക്ക് എത്രമാത്രം അറിവുണ്ടെന്നാണ് പരീക്ഷണം. മുതലാളിമാരുടെ പണം വാങ്ങി, അവര്‍ക്ക് പാദസേവ ചെയ്യുന്ന മാധ്യമ വര്‍ഗ്ഗത്തിന് എന്ന് വെവരം വെക്കാനാണ്. തീര്‍ച്ചയായും രൂക്ഷമായ സിപിഎം വിമര്‍ശനം(ശാപം) അവര്‍ക്ക് നേരിടേണ്ടിവരും.

പക്ഷേ ചെകുത്താന്‍ മാധ്യമങ്ങളുടെ കൂടെയുള്ളതുകൊണ്ട് പേടിക്കാനൊന്നുമില്ല. പണ്ടത്തേപോലെയൊന്നുമല്ല, ആഗോളവത്കരണത്തിന്റെ ഈ കാലത്ത് നരകം അങ്ങ് ഡവലപ്പായി പോയി കേട്ടോ. കഷ്ടപ്പാടൊന്നുമില്ല. സ്വര്‍ഗ്ഗമാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുകാന്‍ പാടുപെടുന്നത്. IT, BT ഒക്കെക്കൊണ്ട് തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്ത് പോകാം.

ഓടോ: ജനിതക സാങ്കേതിക വിദ്യയേക്കുറിച്ചുള്ള സിപിഎം നിലപാടുകള്‍ മാധ്യമങ്ങള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്തില്ലന്ന് ആക്ഷേപം.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ