കുടിയേറ്റ വീടുകള്‍ നിര്‍മ്മിക്കാനായി പാലസ്തീന് ഹോട്ടല്‍ ഇസ്രേലുകാര് തകര്‍ത്തു
കിഴക്കേ ജറുസലേമിലെ Shepherd Hotel തകര്‍ത്തുകൊണ്ട് ഇസ്രേലുകാര് 20 കുടിയേറ്റ കുടുംബങ്ങള്‍ക്കായി വീടുകള്‍ നിര്‍മ്മിക്കുന്നു. ഈ ഹോട്ടല്‍ 1930കളില്‍ Muslim Grand Mufti Haj Amin Husseini ന് വേണ്ടി നിര്‍മ്മിച്ചതാണ്. ജൂതന്മാര്ക്ക് ജറുസലേമിലെവിടേയും ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് Netanyahu പറയുന്നു.
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
മലപ്പുറം: മദ്യപിച്ച യുവാവ് അമിത വേഗതയില്‍ ഓടിച്ചുവന്ന കാര്‍ കാല്‍നടയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി, എതിരെവന്ന ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. മേല്‍മുറി മച്ചിങ്ങല്‍ പരേതനായ മാടമ്പി വീട് ഹൈദ്രോസിന്റെ മകന് മൊയ്തീന് (39) ആണ് മരിച്ചത്.
[വെള്ളമടിച്ച് വണ്ടിയോടിക്കു. അപകടമുണ്ടായത് റോഡിന് വീതി പോരാത്തതുകൊണ്ടെന്ന് പ്രചരിപ്പിക്കുക. റോഡിന്റെ വശമുള്ളവരുടെ ഭൂമി കയ്യേറുക. എത്ര എളുപ്പമുള്ള വഴി അല്ലേ! അപകടം കുറക്കാന്‍ വണ്ടി ഓടിക്കാതിരുന്നാല്‍ പോരെ?]
പ്രപഞ്ചത്തിലെ ഏറ്റവും തണുത്ത വസ്തുക്കള്‍ കണ്ടെത്തി
ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയായി സൂര്യനെ ചുറ്റുന്ന പ്ലാങ്ക് എന്ന പേരിലുള്ള ഉപഗ്രഹം പ്രപഞ്ചത്തിലെ ഏറ്റവും തണുത്ത വസ്തുക്കളെ കണ്ടെത്തി. മഹാവിസ്ഭോടന ശേഷമുള്ള തിളക്കത്തിന്റെ absolute zero യുടെ പത്തിലൊന്നു മാത്രം താപനിലയുള്ള ദുര്‍ബല മൈക്രോവേവ് തരംഗങ്ങളാണ് അത് പിടിച്ചെടുത്തത്. ഇത് പ്രപഞ്ചത്തിന്റെ തുടക്കത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ആസ്ത്രേലിയന്‍ വെള്ളപ്പൊക്കം
ആസ്ത്രേലിയയിലെ മൂന്നാമത്തെ വന്‍ നഗരമായ Brisbane നും വെള്ളപ്പൊക്ക ഭീഷണിയില്‍. അവിടെ 20,000 വീടുകളാണ് വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിക്കാന്‍ പോകുന്നത്.
[താങ്കളുടെ ഉപഭോഗം കഴിയുന്നത്ര കുറക്കുക. കാലാവസ്ഥാമാറ്റത്തിന്റെ ദുരിതങ്ങളുടെ ശക്തി കുറക്കുന്നതില്‍ പങ്കുചേരുക.]