ഇസ്രായേല്‍ 1,400 കുടിയേറ്റ വീടുകള്‍ നിര്‍മ്മിക്കുന്നു
കിഴക്കേ ജറുസലേമില്‍ വലിയൊരു കുടിയേറ്റ വിപുലീകരണം ഇസ്രായേല്‍ നടത്താന്‍ പോകുന്നു. ബത്‌ലഹേം നഗരത്തിലെ Gilo അധിവസിതപ്രദേശത്താണ് 1,400 പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശന സമയത്ത് 1,600 വീടുകള്‍ നിര്‍മ്മിച്ചതിന് ശേഷം ഇപ്പോഴാണ് വീണ്ടും വീടുകള്‍ വെക്കുന്നത്.
ഇസ്രായേല്‍ സര്‍ക്കാര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ അന്വേഷിക്കുന്നു
സര്‍ക്കാരിന്റെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അന്വേഷണത്തിനെതിരെ ആയിരങ്ങള്‍ ടെല്‍ അവീവില്‍ പ്രകടനം നടത്തി. ഇടതു പക്ഷ ചായ്‌വുള്ള മനുഷ്യാവകാശ സംഘടനകള്‍ക്കെതിരെ കഴിഞ്ഞ മാസം ഇസ്രായേല്‍ അന്വേഷണം നടത്തിയിരുന്നു. Gush Shalom എന്ന സംഘത്തിന്റെ നേതാവ് Adam Keller ഇതിനെ ഒരു ദുര്‍മന്ത്രവാദി വേട്ടയായി കുറ്റപ്പെടുത്തി. “ഇസ്രായേല്‍ ജനാധിപത്യത്തിനും രാജ്യത്തിന്റെ ഭാവിക്കും വലിയ അപടമാണ്. നമ്മുടെ സര്‍ക്കാര്‍ വര്‍ണ്ണവെറിയന്‍മാരും ജനാധിപത്യവിരുദ്ധരും നയിക്കുന്നതാണ്. ചിലര്‍ നിശ്ശേഷം ഫാസിസ്റ്റുകളുമാണ്,” അദ്ദേഹം പറഞ്ഞു.