പുട്ടിന്‍ സ്വതന്ത്ര സോഫ്റ്റ്‌വയറിലേക്ക് മാറുന്നു
ചിലവു ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി പുതിയൊരു നീക്കത്തിന് വ്ലാഡിമീര്‍ പുട്ടിന്‍. 2015 ഓടെ സര്‍ക്കാരിന്റെ എല്ലാ കമ്പ്യൂട്ടറുകളും കുത്തക സോഫ്റ്റ്‌വയറായ വിന്‍ഡോസില്‍ നിന്ന് സ്വതന്ത്ര സോഫ്റ്റ്‌വയര്‍ ഗ്നൂ-ലിനക്സിലേക്ക് മാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
ടുണീഷ്യയില്‍ വിപ്ലവം
മദ്ധ്യപൂര്‍വ്വേഷ്യയിലെ ആദ്യത്തെ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് ടുണീഷ്യയില്‍ ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നു. പ്രതിക്ഷേധത്തിന്റെ ശക്തി താങ്ങാനാവാതെ പഴയ പ്രസിഡന്റ് Zine El Abidine Ben Ali പാലായനം ചെയ്തു. തൊഴിലില്ലായ്മക്കും, ഉയര്‍ന്ന ഭക്ഷ്യവിലയും, ഉഴുമതിക്കുമെതിരെ ജനങ്ങള്‍ വലിയ പ്രതിക്ഷേധ പ്രകടനങ്ങള്‍ നടത്തി. സര്‍ക്കാര്‍ സേനയും ജനങ്ങളുമായ ഏറ്റുമുട്ടലില്‍ 80 പേര്‍ മരിച്ചു.
Mohamed Bouazizi എന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ ആത്മഹത്യയോടെയാണ് എല്ലാം തുടങ്ങിയത്. ആയിരക്കണക്കിന് ടുണീഷ്യക്കാര്‍ തങ്ങളുടെ കുടുംബത്തേയും ജീവിത്തേയും, തൊഴിലിനേയും മാറ്റിവെച്ച് പ്രതിക്ഷേധ പ്രകടനങ്ങളില്‍ പങ്കുചേര്‍ന്നു. ഇന്റര്‍നെറ്റും ഫേസ്ബുക്കും ട്വിട്ടറുമൊക്കെ ഇവരെ ആശയവിനിമയത്തില്‍ സഹായിച്ചു.
1979 ല്‍ ഇറാനില്‍ നടന്ന വിപ്ലവത്തിന് ശേഷം ഇതാദ്യമാണ് മദ്ധ്യപൂര്‍വ്വേഷ്യയില്‍ വിപ്ലവം നടക്കുന്നത്. എന്നാല്‍ 1979 ലെ ഇറാനി വിപ്ലവത്തില്‍ ഉന്നത പുരോഹിത വര്‍ഗ്ഗമായ ആയതുള്ളമാരാണ് നേതൃത്വം പിടിച്ചെടുത്തത്. അവിടെ വിപ്ലവം ജനാധിപത്യത്തിലേക്ക് വളര്‍ന്നില്ല. എന്നാല്‍ ടുണീഷ്യയില്‍ വിപ്ലവം നടത്തിയത് തൊഴിലാളി സംഘടനകളും, ഇന്റര്‍നെറ്റ് സന്നദ്ധപ്രവര്‍ത്തകരും, ഗ്രാമീണ തൊഴിലാളികളുമായിരുന്നു. ഇസ്ലാമിക ആശയങ്ങളിലടിസ്ഥാനമാകാതെ മതേതരമായ അടിസ്ഥാനത്തില്‍ മദ്ധ്യപൂര്‍വ്വേഷ്യയിലെ ജനങ്ങള്‍ വിപ്ലവം നടത്തിയത് വലിയൊരു തലവേദയായി സമീപ ഏകാധിപത്യ രാജ്യങ്ങള്‍ കാണുന്നു.