84% കുട്ടികളുടെ ആഹാരത്തിന്റെ ലേബലിലും തെറ്റായ വിവരങ്ങള്‍

കുട്ടികള്‍ക്കായുള്ള പാക്കറ്റ് ആഹാരങ്ങളുടെ പുറത്ത് അവയില്‍ വിറ്റാമിന്‍-സി, പ്രോട്ടീന്‍, ഫൈബര്‍, തുടങ്ങി അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങളേക്കുറിച്ച് വിശദമായ വിവരണം കൊടുത്തിട്ടുണ്ടാവും. എന്നാല്‍ ഇതില്‍ മിക്കവയും വെറും വാണിഭ വാക്യങ്ങള്‍ മാത്രമാണ്. സത്യത്തില്‍ നമ്മുടെ കുട്ടികള്‍ ചവര്‍ ആഹാരമാണ് (junk food) കഴിക്കുന്നത്. കാലിഫോര്‍ണിയയിലെ പോഷകാഹാര വ്യായാമ സംഘമായ Strategic Alliance നടത്തിയ പഠനത്തിലാണ് ഇത് തിരിച്ചറിഞ്ഞത്. നമുക്കായി നിര്‍മ്മിച്ചതെന്ന പേരില്‍ ഇറങ്ങുന്ന 58 മുന്‍നിര ഉത്പന്നങ്ങളുടെ 84% വും പറയുന്ന പോഷകാഹാര ഗുണങ്ങള്‍ തെറ്റിധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. US Department of Agriculture ഉം National Academies of Science ഉം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ പോഷകാഹാര ഗുണം പോലും മിക്കവക്കും ഇല്ല.

ഏറ്റവും മോശം ഉത്പന്നങ്ങള്‍:

  • Dora the Explorer Fruit Shapes calls itself “an excellent source of vitamin C, naturally flavored, 90 calories per pouch, and gluten free.” But 58 percent of its calories come from sugar.
  • The “Meal Facts” panel on Kid Cuisine All Star Chicken Breast Nuggets advertises “white meat chicken, excellent source of protein, no artificial colors or flavors.” Yet 38 percent of its calories come from fat.
  • Apple Jacks touts its high fiber and low fat content, but derives 48% of its calories from sugar—its primary ingredient.

“കുട്ടികള്‍ക്ക് ഏറ്റവും നല്ല ആഹാരം കൊടുക്കാന്‍ കഷ്ടപ്പെടുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് വേണ്ട അറിവ് നല്‍കുന്നതിന് പകരം FDA യുടെ നിയന്ത്രണമില്ലത്തതിനാല്‍ കബളിപ്പിക്കുകയാണ് ആഹാര കമ്പനികള്‍ ചെയ്യുന്നത്,” എന്ന് റിപ്പോര്‍ട്ട് എഴുതിയ പോഷകാഹാര വിദഗ്ദ്ധ Juliet Sims പറയുന്നു. “ചോദ്യം ഇതാണ് : രക്ഷാകര്‍ത്താക്കളോടൊപ്പം ചേര്‍ന്ന് കമ്പനികള്‍ ആഹാരത്തെക്കുറിച്ചുള്ള ശരിക്കുള്ള വിവരം നല്‍കണമോ അതോ വേണ്ടായോ?”

– from motherjones.com

ഒരു അഭിപ്രായം ഇടൂ