GE യുടെ CEO ഒബാമയുടെ Economic Panel ല്‍
ഒരു കോര്‍പ്പറേറ്റ് തലവനും കൂടി ഒബാമയുടെ സര്‍ക്കാര്‍ സമിതിയിലേക്ക്. General Electric ന്റെ CEO Jeffrey Immelt ആണ് Council on Jobs and Competitiveness എന്ന സര്‍ക്കാര്‍ സമിതിയിലെത്തിയത്. Economic Recovery Advisory Board ന് പകരമാണ് പുതിയ സമിതി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമക്കെതിരെ ആയിരുന്നു Immelt പ്രവര്‍ത്തിച്ചിരുന്നത്. 2008 ലെ തെരഞ്ഞെടുപ്പില്‍ Hillary Clinton, Republicans John McCain, Rudy Giuliani, Mitt Romney തുടങ്ങിയവര്‍ക്കാണ് സംഭാവനകള്‍ നല്‍കിയത്.
ഒബാമ അടുത്തകാലത്ത് JPMorgan Chase ലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ William Daley വൈറ്റ് ഹൗസ് chief of staff ആയി നിയമിച്ചിരുന്നു.
മെക്സിക്കോയുമായുള്ള “Virtual Fence” അമേരിക്ക ഉപേക്ഷിച്ചു
മെക്സിക്കോയുടേയും അമേരിക്കയുടേയും അതിര്‍ത്തിയില്‍ ഒരു “Virtual Fence” നിര്മ്മിക്കാമുള്ള പരിപാടി U.S. Department of Homeland Security റദ്ദാക്കി. സൈനിക കോണ്ട്രാക്കറ്റര് Boeing ആയിരുന്നു ക്യാമറകളുടെ നെറ്റ്വര്ക്കും റഡാറുകളും വേലിയുമൊക്കെ നിര്‍മ്മിക്കാന്‍ 2005 ല്‍ കോണ്‍ട്രാക്കറ്റ് എടുത്തിരുന്നത്. $100 കോടി ഡോളര്‍ ഇതുവരെ ഇതിന് ചിലവായി. ചിലവേറിയതായതിനാലും ദക്ഷതയില്ലാത്തതിനാലും ഈ പരിപാടി ഉപേക്ഷിക്കുന്നതായി U.S. ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ധനസഹായം സ്വീകരിച്ചവരുടെ വിവരങ്ങള്‍ Fed പുറത്താക്കി
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നല്കിയ ധനസഹായം സ്വീകരിച്ച കോര്‍പ്പറേറ്റുകളുടെ വിവരങ്ങള്‍ Federal Reserve പുറത്താക്കി. Bloomberg News വാര്‍ത്ത അനുസരിച്ച് Fed $3.3 trillion ഡോളറാണ് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നല്‍കിയത്. സാമ്പത്തികരംഗത്തെ കമ്പനികള്‍ക്ക് പുറമേ Caterpillar, General Electric, Harley Davidson, McDonald’s, Verizon, Toyota തുടങ്ങിയവര്‍ക്കും ധനസഹായം ലഭിച്ചു. Huffington Post റിപ്പോര്‍ട്ട് പ്രകാരം Deutsche Bank, Credit Suisse എന്ന രണ്ട് വിദേശ ബാങ്കുകള്‍ക്കും ധനസഹായം ലഭിച്ചു. Fed ഭവനവായ്പാ-ബോണ്ടുകള്‍ (mortgage-backed securities) ഏറ്റവും അധികം വാങ്ങിയത് ഈ രണ്ട് കമ്പനികളില്‍ നിന്നുമാണ്.
ജൈതാപൂര്‍ ആണവനിലയത്തിനെതിരെയുള്ള സമരത്തില്‍ സ്കൂളുകളും
മഥ്ബന് ഗ്രാമത്തിലെ 70 സ്കൂളുകള്‍ രണ്ടു ദിവസം ആണവനിലയത്തിനെതിരെയുള്ള സമരത്തില്‍ പങ്കു ചേര്‍ന്ന് അടച്ചിട്ടു. Nuclear Power Corporation of India (NPCIL) ന്റെ 9,900 MW നിലയമാണ് ജൈതാപൂരില്‍ വരാന്‍ പോകുന്നത്. ഈ സ്ഥലം പണ്ട് കൊങ്കണിലെ ഒരു പ്രധാന തുറമുഖമായിരുന്നു. ഫ്രഞ്ച് കമ്പനിയായ അറീവയുടെ സഹകരണത്തിലാണ് പണിയുന്ന ഇത് അഞ്ച് ഗ്രാമങ്ങളിലൂടെ 968 ഹെക്റ്റര്‍ സ്ഥലത്താണ് വ്യാപിച്ച് കിടക്കുക. അടുത്ത റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ സ്കൂളുകളില്‍ നടത്തില്ല എന്നാണ് സമരക്കാര്‍ പറയുന്നത്.