9 ദിവസം കടല്‍മഞ്ഞിനായി നീന്തിയ ധൃവക്കരടി

കടല്‍മഞ്ഞിനായി ഒരു ധൃവക്കരടി 9 ദിവസം നിര്‍ത്താതെ നീന്തിയതായി പുതിയ റിപ്പോര്‍ട്ട്. 687km ആണ് അത് നീന്തിയത്. കാലാവസ്ഥാമാറ്റം മൂലമാണ് ഇതെന്ന് വടക്കേ അലാസ്കയിലെ Beaufort sea കരടികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

സീലുകളെ വേട്ടയാടാന്‍ ധൃവക്കരടികള്‍ കരക്കും കടല്‍ മഞ്ഞിനുമിടയില്‍ നീന്താറുണ്ട്. കടല്‍ മഞ്ഞ് ധാരാളം ഉരുകുന്നതിനാല്‍ ധൃവക്കരടികള്‍ക്ക് കൂടുതല്‍ ദൂരം നീന്തേണ്ടതായി വരുന്നു. അത് അവയുടേയും ഭാവിതലമുറകളുടേയും ആരോഗ്യത്തെ ബാധിക്കുന്നു.

US Geological Survey യുടെ ഗവേഷകരുടെ റിപ്പോര്‍ട്ട് Polar Biology ലാണ് വന്നത്. ഇത് ആദ്യമായണ് വലിയ ദൂരം ധൃവക്കരടി നീന്തേണ്ടിവന്നതിന്റെ തെളിവ് ലഭിക്കുന്നത്. “ഈ കരടി 2-6 ഡിഗ്രി C ജലത്തില്‍ തുടര്‍ച്ചയായി 232 മണിക്കൂര്‍ നീന്തി 687 കിലോമീറ്റര്‍ സഞ്ചരിച്ചു,” George M. Durner എന്ന ഗവേഷകന്‍ പറഞ്ഞു.

തുറന്ന സമുദ്രത്തില്‍ ഇതിനു മുമ്പും കരടികളെ കണ്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് യാത്ര പൂര്‍ണ്ണമായും രേഖപ്പെടുത്തിയത്. ഈ പെണ്‍ കരടിയില്‍ GPS കോളര്‍ ഘടിപ്പിരിക്കുന്നതിനാല്‍ കഴിഞ്ഞ രണ്ടുമാസത്തെ അതിന്റെ മുഴുവന്‍ യാത്രയും രേഖപ്പെടുത്താന്‍ കഴിഞ്ഞു. എപ്പോഴാണ് കരടി വെള്ളത്തിലിറങ്ങുന്നതെന്നും, തൊലിയുടെ താപനില എന്തെന്നും ഒക്കെ കണ്ടെത്താനാവും. ഈ യാത്ര വേണ്ടി കരടിക്ക് വലിയ വിലയാണ് നല്‍കേണ്ടിവരുന്നതെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

“രണ്ടുമാസത്തിനുള്ളില്‍ അവള്‍ക്ക് അവളുടെ 22% ശരീര കൊഴുപ്പ് നഷ്ടപ്പെട്ടു. അവളുടെ കുഞ്ഞിനും അങ്ങനെ തന്നെ. ഒറ്റക്കുള്ളതിനേക്കാള്‍ വിഷമമാണ് കുഞ്ഞുകൂടിയുള്ളപ്പോള്‍,” Durner പറയുന്നു. Beaufort sea ലെ സ്ഥിതി ധൃവക്കരടിയെ സംബന്ധിച്ചടത്തോളം മോശമാകുകയാണ്. ആര്‍ക്ടിക്കില്‍ ജീവിക്കുന്ന ധൃവക്കരടി ഊര്‍ജ്ജം കൂടി ആഹാരത്തിനായി കടലിലെ സീലുകളെ തിന്നാണ് തണുത്ത് മരവിച്ച കാലവസ്ഥയില്‍ നിന്ന് രക്ഷനേടുന്നത്.

വേട്ടയാടാന്‍ കടല്‍ മഞ്ഞിനെ ആശ്രയിച്ച് ജീവിക്കുന്നതിനാല്‍ ധൃവക്കരടി കാലാവസ്ഥാമാറ്റത്തിന്റെ പ്രധാനപ്പെട്ട ബലിയാടാണ്. IUCN red list ധൃവക്കരടിയേയും വംശനാശ ഭീഷണി നേരിടുന്ന ജീവിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

– from news.bbc.co.uk

ദയവുചെയ്ത് താങ്കളുടെ കാര്‍ബണ്‍ കാല്‍പ്പാട് ചെറുതാക്കൂ. ഗതാഗതവും ഉപഭോഗവും കുറക്കൂ. പൊതു ഗതാഗതം ഉപയോഗിക്കൂ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )