വാര്‍ത്തകള്‍

26കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

പ്രതിവര്‍ഷം 26കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ എത്തിച്ചേരുന്നു. അവ സമുദ്ര ജീവികള്‍ക്ക് നാശമാണ് ഉണ്ടാക്കുന്നത്. ഇവ സമുദ്ര ജലപ്രവാഹങ്ങള്‍ മൂലം ചില സ്ഥലങ്ങളില്‍ കേന്ദ്രീകരിക്കുന്നു. Great Pacific Garbage Patch എന്ന പേരില്‍ രണ്ട് കൂട്ടങ്ങള്‍ പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ടിട്ടുണ്ട്. ഇപ്പോള്‍ അത്തരം അഞ്ചെണ്ണമായി വളര്‍ന്നു.

മധ്യപൂര്‍വ്വേഷ്യയില്‍ ശിലായുഗ ആയുധങ്ങള്‍
125,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധുനിക മനുഷ്യന്‍ ആഫ്രിക്കയില്‍ നിന്ന് കടല്‍ കടന്ന് മധ്യപൂര്‍വ്വേഷ്യയില്‍ എത്തിയതായി അവിടുന്നു കണ്ടെടുത്ത പുതിയ ശിലായുഗ ആയുധങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നു.

ഏറ്റവും അകലെയുള്ള വസ്തു

നാസയുടെ ഹബിള്‍ സ്പേസ് ടെലസ്കോപ്പ് ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള വസ്തുവിനെ കണ്ടെത്തി. 13.2 ശതകോടി പ്രകാശ വര്‍ഷം അകലെയാണ് ആ വസ്തു. അതായത് അവിടെ നിന്നുള്ള പ്രകാശത്തിന് ഭൂമിയില്‍ എത്താന്‍ 13.2 ശതകോടി വര്‍ഷം വേണം. പ്രപഞ്ചത്തിന്റെ ആയുസ് 13.7 ശതകോടി വര്‍ഷം ആണ്.

ഒരു അഭിപ്രായം ഇടൂ