UN: 2009 ല്‍ 3.3 കോടി ആളുകള്‍ക്ക് HIV
ലോക AIDS ദിനത്തോട് അനുബന്ധിച്ച് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ 2009 ല്‍ 3.3 കോടി ആളുകള്‍ക്ക് HIV രോഗം ഉണ്ടെന്ന് കണക്കാക്കുന്നു. 2.5 കോടി ആളുകള്‍ ഈ രോഗം മൂലം മരിച്ചു. ഒരു കോടി ആളുകള്‍ രോഗ ചികില്‍സക്കായി കാത്തിരിക്കുന്നു.
Goldman Sachs ന്റെ CEO മൂന്നിരട്ടി ശമ്പളം
സാമ്പത്തിക സഹായം ലഭിച്ച് Goldman Sachs ന്റെ CEO, Lloyd Blankfein, നുള്ള ശമ്പളം മൂന്നിരട്ടിയായി കൂട്ടി. ഓഹരിയായി $1.2 കോടി ഡോളര്‍ ലഭിക്കും. അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം $600,000 ഡോളറില്‍ നിന്ന് $20 ലക്ഷത്തിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. [അടുത്ത ട്രഷറി സെക്രട്ടറി ഇയാളായിരിക്കും! സാധാരണക്കാരന്‍ അമേരിക്കയില്‍ ജീവിക്കാന്‍ പാടുപെടുമ്പോഴാണ് ഈ സര്‍ക്കാര്‍ ചിലവില്‍ ധാരാളിത്തം. പാവം അമേരിക്കക്കാര്‍.]
ഇസ്രായേല്‍ നിലപാടിനെ ചോദ്യം ചെയ്ത പ്രൊഫസര്‍ക്ക് ജോലി പോയി
New York City ലെ Brooklyn College പ്രൊഫസര്‍ Kristofer Petersen-Overton നെ ഇസ്രായേല്‍ നിലപാടിനെ ചോദ്യം ചെയ്തനാല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.
[2011/2/1 ന് പ്രൊഫസറെ തിരിച്ചെടുത്തു.]