ഈജിപ്റ്റില്‍ മതേതരമായ ജനകീയ മുന്നേറ്റം

ആളുകള്‍ ഒത്തു ചേരുന്ന ഈ റാലികള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. Tahrir Square ആളുകള്‍ വൃത്തിയാക്കുന്നു. ആഹാരം പങ്കുവെക്കുന്നു. പരസ്പരം സഹായിക്കുന്നു. Tahrir Square ല്‍ തന്നെ ടെന്റ് കെട്ടി കിടന്നുറങ്ങുന്നു. വൈകാരികമായ കാഴ്ച്ചകളാണ് നാം ഇവിടെ കാണുന്നത്. ആരും പ്രതീക്ഷിച്ചതല്ല ഇതൊന്നും. നേതാക്കളില്ലാത്ത മുന്നേറ്റമാണിത്. ഇത് സംഘടിപ്പിക്കുന്ന സംഘങ്ങളൊന്നുമില്ല. സമൂഹത്തിലെ മൊത്തമാളുകളും ഇതില്‍ ഒത്തുചേരുന്നു.

Muslim Brotherhood ഉള്‍പ്പടെ മറ്റ് പ്രതിപക്ഷ സംഘടനകള്‍ കൂടി ഇതില്‍ ചേരുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ഈ സമരത്തെ ഏതെങ്കിലും സംഘടനയുടെ ഭാഗമാക്കുന്നതിന് താല്‍പ്പര്യമില്ല. Muslim Brotherhood പ്രവര്‍ത്തകര്‍ “അള്ളാഹു അക്ബര്‍” എന്ന മുദ്രാവാക്യം വിളിച്ചപ്പോള്‍ അതിന് മറു മുദ്രാവാക്യമായി ജനങ്ങള്‍ അത്യുച്ചത്തില്‍ വിളിച്ചത് “മുസ്ലീംങ്ങളേ, ക്രിസ്ത്യാനികളേ, നാം എല്ലാം ഈജിപ്റ്റ്കാരാണ്” എന്നാണ്. ഇതാണ് ഈജിപ്റ്റില്‍ മൊത്തം കാണുന്നത്.

ജനാധിപത്യം എന്നത് ജനങ്ങള്‍ അവര്‍ക്ക് വേണ്ടത് സ്വയം നിര്‍വ്വചിച്ച് നിര്‍മ്മിക്കുന്നതിനെയാണ്.

ഒഴിഞ്ഞ കണ്ണീര്‍വാതക കുപ്പികളില്‍ “Made in U.S.A.” എന്നാണ് എഴുതിയിരിക്കുന്നത് എന്ന് ജനങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു. ജനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്ന ആയുധങ്ങളെല്ലാം അമേരിക്കയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവര്‍ക്കതറിയാം. എന്നിരുന്നാലും ഈ റാലികളിലൊന്നും തന്നെ അമേരിക്കന്‍ പതാക ആരും കത്തിക്കുന്നില്ല. അവര്‍ക്ക് സ്വയം നിര്‍വ്വചിക്കാനുള്ള അവകാശം മാത്രമാണ് അവര്‍ ആവശ്യപ്പെടുന്നത്

– from democracynow.org

IMFഉം ലോകബാങ്കും നിര്‍ബന്ധിച്ച് സാമ്പത്തിക പരിഷ്കാരങ്ങള്‍ 80കളുടെ അവസാനം മുതല്‍ ഈജിപ്റ്റില്‍ നടപ്പാക്കി. structural adjustment programs ആയ സ്വകാര്യവത്കരണം, സബ്സിഡി നിര്‍ത്തലാക്കല്‍, കമ്പോളം തുറന്നുകൊടുക്കല്‍, ഉദാരവത്കരണം(deregulation) തുടങ്ങിയ പലതും അവിടെ നടപ്പാക്കി. ആദ്യം ഈജിപ്റ്റ് സര്‍ക്കാര്‍ സംശയത്തോടെ നിന്നിരുന്നെങ്കിലും 2004 ന് ശേഷം അവര്‍ക്ക് കാര്യമായ മാറ്റം ഉണ്ടായി. IMF-ലോകബാങ്ക് ആശയങ്ങള്‍ അംഗീകരിക്കുന്ന പുതിയ മന്ത്രിമാരെ നിയോഗിച്ചു. ശക്തമായി IMF-ലോകബാങ്ക് നയങ്ങള്‍ നടപ്പാക്കി. macroeconomic സൂചകങ്ങളായ GDP വളര്‍ച്ച, നേരിട്ടുള്ള വിദേശ നിക്ഷേപം തുടങ്ങിയവയുടെ കാര്യത്തില്‍ ഈജിപ്റ്റ് ഒരു മഹാത്ഭുതമായി മാറി. IMF-ലോകബാങ്കിന്റെ ഇഷ്ടരാജ്യമായിരുന്നു ഈജിപ്റ്റ്. ശക്തമായി തന്നെ ആ നയങ്ങള്‍ അവിടെ നടപ്പാക്കിക്കൊണ്ടിരുന്നു.

ഇതിന് മുമ്പ് ടുണീഷ്യയിലും IMFഉം ലോകബാങ്കും ഈ നയങ്ങള്‍ നടപ്പാക്കിയികുന്നു. അതിനെ “സാമ്പത്തിക മഹാത്ഭുതം” എന്നാണ് Jacques Chirac അന്ന് വിശേഷിപ്പിച്ചത്. ടുണീഷ്യയില്‍ നടന്നത് നാം കണ്ടു. 2004 മുതല്‍ ഇപ്പോള്‍ വരെ ഈജിപ്റ്റില്‍ നടപ്പാക്കിയ നയങ്ങളെ അമേരിക്കയും IMFഉം ലോകബാങ്കും അഭിനന്ദിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം GDP വളര്‍ച്ച 6% ല്‍ അധികമായിരുന്നു. IMFഉം ലോകബാങ്കും ഈജിപ്റ്റിന് Top reformer award നല്‍കി. ഭീമമായി വിദേശ നിക്ഷേപം ഒഴുകി.

എന്നാല്‍ യഥാര്‍ത്ഥ ജനങ്ങളില്‍ ഈ വളര്‍ച്ചയൊന്നും എത്തിയിരുന്നില്ല. ജനങ്ങളുടെ വരുമാനം കാര്യമായി കുറഞ്ഞു. സിംബാവെയോ വെനെസുല പോലെയോ ഉയര്‍ന്നതല്ലെങ്കിലും താരതമ്യേനെ വലിയതോതിലുള്ള പണപ്പെരുപ്പം ജനങ്ങളുടെ വരുമാനത്തെ ഊറ്റിവലിച്ചു. അടിസ്ഥാന വസ്തുക്കളുടേയും ആഹാരത്തിന്റേയും വില കുതിച്ചുയര്‍ന്നു. ആഹാരത്തിന് സര്‍ക്കാര്‍ സബ്സിഡി വരെ നല്‍കേണ്ടതായി വന്നു. സബ്സിഡി നല്‍കി വില്‍ക്കുന്ന റോട്ടിവാങ്ങാന്‍ ആളുകള്‍ മണിക്കൂറുകളോളം ക്യൂ നിന്നു. 2008 ല്‍ റൊട്ടിക്കായുള്ള ക്യൂവിലുണ്ടായ സംഘര്‍ഷങ്ങളില്‍ 14 ഓളം ഈജിപ്റ്റുകാര്‍ മരിച്ചു. സത്യത്തില്‍ macroeconomic സൂചകങ്ങള്‍ ജനങ്ങള്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യം കൂടി. അസമത്വം വര്‍ദ്ധിച്ചു. അഴുമതി വര്‍ദ്ധിച്ചു.

– from democracynow.org

NAWAL EL SAADAWI: ഞങ്ങള്‍ ദിവസവും റോഡിലാണ്. ആളുകള്‍, കുട്ടികള്‍, വൃദ്ധര്‍ എല്ലാവരും. എനിക്ക് 80 വയസ് പ്രായം ഉണ്ട്. അമ്പത് വര്‍ഷമായി ഈ ഭരണം ഞാന്‍ സഹിക്കുന്നു. അന്‍വര്‍ സാദത്തിന്റെ ഭരണത്തിന്റെ തുടര്‍ച്ചയാണ് മുബാറക്കിന്റെ ഭരണം. ഈ ഭരണങ്ങള്‍ ജനവിരുദ്ധമായിരുന്നു. അവര്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വര്‍ദ്ധിപ്പിച്ചു. അവര്‍ വ്യവസായി വര്‍ഗ്ഗമെന്നൊന്നിനെ ഞങ്ങളെ ഭരിക്കാന്‍ നിര്‍മ്മിച്ചു. ഈജിപ്റ്റ് അമേരിക്കയുടെ ഒരു കോളനിയായി. ഞങ്ങളെ നിയന്ത്രിച്ചിരുന്നത് അമേരിക്കയും ഇസ്രായേലുമായിരുന്നു. 8 കോടി ആളുകള്‍ക്ക് ഇവിടെ ഒരു അഭിപ്രായ സ്വാതന്ത്ര്യവുമില്ലായിരുന്നു.

ഇപ്പോള്‍ ആളുകള്‍ തെരുവിലാണ്, എല്ലാവരും പറയുന്നു മുബാറക് പോകണമെന്ന്. ജനവിധി മാനിക്കുന്നുവെങ്കില്‍ അയാള്‍ പുറത്തു പോകണം. ജനങ്ങള്‍ക്ക് സ്വയം ഭരിക്കാനറിയാം.

അമേരിക്ക, ഇസ്രായേല്‍, സൗദിഅറേബ്യ ഇവര്‍ക്ക് ഈ വിപ്ലവത്തെ നശിപ്പിക്കാന്‍ ആഗ്രഹമുണ്ട്. ഈജിപ്റ്റ് നശിക്കുന്നു, കൊള്ളയടിക്കപ്പെടുന്നു, ആഹാരസാധനങ്ങളില്ല എന്നൊക്കെയാണ് അവര്‍ പറയുന്നത്. രണ്ട് കാര്യമാണ് അവര്‍ക്കുള്ളത്, ഒന്ന് ജനങ്ങളെ പേടിപ്പിക്കുക. നിങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ മുബാറക്കിനെ കഴിയൂ എന്ന് വരുത്തി തീര്‍ക്കുക. മാധ്യമങ്ങള്‍ അങ്ങനെ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഞാന്‍ തെരിവിലെ ജനങ്ങളില്‍ ഭയം കണ്ടില്ല. അവരില്‍ വിപ്ലവം വിജയിച്ചതിന്റെ സന്തോഷമാണ് കാണുനത്. എനിക്ക് സുരക്ഷിതത്വവും സമാധാനവും തോന്നുന്നു. ഞങ്ങള്‍ വിജയിക്കും.

ചെറുപ്പക്കാര്‍ തുടങ്ങിവെച്ചതാണ് ഈ വിപ്ലവം. ഇപ്പോള്‍ സമൂഹത്തിലെ മുഴുവന്‍ ആളുകളും അതില്‍ ചേരുന്നു. ചെറുപ്പക്കാരും വൃദ്ധരും, സ്ത്രീകളും പുരുഷന്‍മാരും. ഇവര്‍ വലതോ, ഇടതോ, മുസ്ലീമോ എന്നൊക്കെയുള്ള വ്യത്യാസമില്ലാതാണ് ഒത്തു ചേര്‍ന്നിരിക്കുന്നത്. ഇസ്ലാമിക മൗലികവാദത്തിന്റെ ഒരു മുദ്രാവാക്യം പോലും തെരുവുകളില്‍ ഉയരുന്നില്ല. ആളുകള്‍ നീതിക്കും, സമത്വത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ശബ്ദമുയര്‍ത്തുന്നത്. മുബാറക് പോകണം, സത്യസന്ധരായവര്‍ അധികാരത്തില്‍ വരണം. വിപ്ലവം എത്താന്‍ വൈകി. എന്നാലും അവസാനം അത് വന്നു.

സാദത്ത് എന്നെ ജയിലിട്ടു. എന്നാല്‍ ഞാന്‍ ഇരുമ്പഴികളുള്ള ജയിലില്‍ നിന്ന് ഇരുമ്പഴികളില്ലാത്ത ജയിലില്‍ എത്തി. കെയ്റോയില്‍ ഞാന്‍ നാടുകടത്തപ്പെട്ടവളാണ്. ഞാന്‍ നിരോധിക്കപ്പെട്ടവളാണ്. പ്രധാന പത്രങ്ങളില്‍ എനിക്ക് എഴുതാന്‍ വിലക്കുണ്ടായിരുന്നു.

സ്ത്രീകളും പെണ്‍കുട്ടികളും തെരുവിലുണ്ട്. നീതി, സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം, പുതിയ ഭരണഘടന, പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം അവസാനിപ്പിക്കുക, മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള വ്യത്യാസം അവസാനിപ്പിക്കുക ഇവയാണ് എല്ലാവര്‍ക്കും വേണ്ടത്.

– from democracynow.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )