മുബാറക്കിന് ഇസ്രായേലിന്റെ പിന്‍തുണ

ഇസ്രായേലിന്റെ പ്രധാനമന്ത്രി നെതന്യാഹു സംസാരിക്കുന്നു

“ഇറാന്‍ ഉള്‍പ്പടെ ധാരാളം രാജ്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട റാഡിക്കല്‍ ഇസ്ലാമിന്റെ ഭരണ വ്യവസ്ഥക്ക് കാരണമാകും. അത് മനുഷ്യാവകാശം ഇല്ലാതാക്കും. ജനാധിപത്യവും, സ്വാതന്ത്ര്യവും ഒക്കെ ഇല്ലാതാക്കും. സാധാരണ ജനങ്ങളുടെ സമാധാനവും സ്ഥിരതയും നഷ്ടപ്പെടും. ഇത് ഞങ്ങളുടെയെല്ലാം പേടിയാണ്. ആ പേടി ഞങ്ങളെ ഒന്നിപ്പിക്കും.”

“ഞങ്ങളുടെ സുരക്ഷിതത്വത്തിനും ഭാവിക്കും വേണ്ടി ഈ അസ്ഥിരമായ സമയത്ത് സമാധാനം കാത്തു സൂക്ഷിക്കാന്‍ ഇസ്രായേലിന്റെ ശക്തി വര്‍ദ്ധിപ്പിക്കണം.”

ഈജിപ്റ്റിലെ ജനമുന്നേറ്റം കാരണം ഇസ്രേലി സൈന്യത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

– വാര്‍ത്തകള്‍

ഏകാധിപതികള്‍ പരസ്പരം ഇഷ്ടപ്പെടുമെന്ന് നെതന്യാഹു ഞങ്ങള്‍ക്കറിയാം.

Muslim Brotherhood പ്രവര്‍ത്തകര്‍ “അള്ളാഹു അക്ബര്‍” എന്ന മുദ്രാവാക്യം വിളിച്ചപ്പോള്‍ അതിന് മറു മുദ്രാവാക്യമായി ജനങ്ങള്‍ അത്യുച്ചത്തില്‍ വിളിച്ചത് “മുസ്ലീംങ്ങളേ, ക്രിസ്ത്യാനികളേ, നാം എല്ലാം ഈജിപ്റ്റ്കാരാണ്” എന്നാണ്. ഇവരാണത്രേ റാഡിക്കല്‍ ഇസ്ലാമിസ്റ്റുകള്‍!

ഒഴിഞ്ഞ കണ്ണീര്‍വാതക കുപ്പികളില്‍ “Made in U.S.A.” എന്നാണ് എഴുതിയിരിക്കുന്നത് എന്ന് ജനങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു. ജനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്ന ആയുധങ്ങളെല്ലാം അമേരിക്കയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവര്‍ക്കതറിയാം. എന്നിരുന്നാലും ഈ റാലികളിലൊന്നും തന്നെ അമേരിക്കന്‍ പതാക ആരും കത്തിക്കുന്നില്ല. അവര്‍ക്ക് സ്വയം നിര്‍വ്വചിക്കാനുള്ള അവകാശം മാത്രമാണ് അവര്‍ ആവശ്യപ്പെടുന്നത്

പതിനായിരം വര്‍ഷത്തെ മനുഷ്യചരിത്രത്തില്‍ ഏറ്റവും നിഷ്ടൂരരായ രാക്ഷസന്‍മാരായ സേഛ്‌ഛാധിപതികളാണ് ഇസ്രായേല്‍ ഭരിക്കുന്നത്.

One thought on “മുബാറക്കിന് ഇസ്രായേലിന്റെ പിന്‍തുണ

ഒരു അഭിപ്രായം ഇടൂ