വാര്‍ത്തകള്‍

വിക്ഷുപ്ത കാലാവസ്ഥ: അമേരിക്ക അതി ശൈത്യത്തില്‍

ന്യൂ മെക്സികോ മുതല്‍ ന്യൂ ഇംഗ്ലണ്ട് വരെ 10 കോടി ആളുകളെ ബാധിച്ച ശീതകാറ്റ് അമേരിക്കയില്‍ ആഞ്ഞടിച്ചു. ആയിരക്കണക്കിന് വിമാനയാത്രകള്‍ റദ്ദാക്കി. വിസ്കോണ്‍സിന്‍, ഇല്ലിനോയിസ്, മിസൗറി, ഒക്ലാഹോമാ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കാലാവസ്ഥാമാറ്റത്തിന്റെ ഭാഗമാണ് ഈ അതി ശൈത്യം എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. U.S. Global Change Research Program ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം Washington, D.C. മുതല്‍ Maine വരെയുള്ള ഭാഗത്ത് മഴ 1958 മുതല്‍ 2007 വരെ 67% അധികമാണ് ലഭിച്ചത്.

ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമന നിയന്ത്രത്തില്‍ നിന്ന്  EPA യെ തടയുന്ന ബില്‍

Clean Air Act പ്രകാരമുള്ള ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമന നിയന്ത്രണം ഏര്‍പ്പെടുന്നതില്‍ നിന്ന് U.S. Environmental Protection Agency യെ  തടയാല്‍ അമേരിക്കന്‍ House of Representative ല്‍ റിപ്പബ്ലിക്കന്‍മാര്‍ ബില്‍ കൊണ്ടുവരാന്‍ പോകുന്നു. അതുപോലെ സെനറ്റില്‍  ഡമോക്രാറ്റുകള്‍ Jay Rockefeller ന്റെ നേതൃത്വത്തില്‍ EPA യുടെ ഹരിത ഗൃഹ വാതക ഉദ്‌വമന നിയന്ത്രത്തില്‍ രണ്ടു വര്‍ഷത്തേക്ക് തടഞ്ഞാനും ശ്രമം.

Koch Industries ന്റെ കാര്‍ബണ്‍ കാല്‍പ്പാട് പ്രതി വര്‍ഷം 300,000,000 ടണ്‍

30 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് Koch Industries പ്രതി വര്‍ഷം പുറത്തുവിടുന്നത്. Koch ന്റെ റിഫൈനറി Flint Hills Resources 30 കോടി ബാരല്‍ എണ്ണയാണ് പ്രതി വര്‍ഷം ശുദ്ധീകരിക്കുന്നത്. ഈ കമ്പനിയുടെ എണ്ണ ശുദ്ധീകരണം, പൈപ്പ് ലൈന്‍, രാസ വ്യവസായം, രാസവള വ്യവസായം, കന്നുകാലികള്‍, വന പ്രവര്‍ത്തനങ്ങള്‍  (forestry operations) എല്ലാം കൂടി കണക്കാക്കുമ്പോള്‍ 7- ഗിഗാ ടണ്‍ എന്ന അമേരിക്കയുടെ മൊത്തം കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 5% വരും.

ഒരു അഭിപ്രായം ഇടൂ