വാര്‍ത്തകള്‍

വാള്‍ സ്റ്റ്രീറ്റിലെ ബാങ്കുകാര്‍ $13,500 കോടി ഡോളറിന്റെ പ്രതിഫലം കൈപ്പറ്റി

2010 വാള്‍ സ്റ്റ്രീറ്റിലെ ബാങ്കുകാരുടെ കൊയ്ത്തിന്റെ വര്‍ഷമായിരുന്നു എന്ന് Wall Street Journal റിപ്പോര്‍ട്ട് ചെയ്യുന്നു. $13,500 കോടി ഡോളറിന്റെ പ്രതിഫലം പ്രതിഫലമാണ് അവര്‍ വാങ്ങിയത്. 2009 ലേതിനേക്കാള്‍ 5.7 വര്‍ദ്ധനവ്.

14% വളര്‍ച്ചയോടെ 4.3 കോടി അമേരിക്കക്കാര്‍ ഭക്ഷ്യ സഹായം വാങ്ങുന്നു

ഭക്ഷ്യ സഹായം (Food Stamps) വാങ്ങുന്നവരുടെ എണ്ണം അമേരിക്കയില്‍ കൂടുന്നു. നവംബറില്‍ 4.36 കോടി അമേരിക്കക്കാരാണ് ഭക്ഷ്യ സഹായം വാങ്ങിയത്. വാഷിങ്ടണ്‍.ഡിസിയിലും മിസിസ്സിപ്പിയിലും അഞ്ചിലൊന്ന് ആളുകള്‍ ഭക്ഷ്യ സഹായം വാങ്ങി.

ഹാലിബര്‍ട്ടണും മറ്റുള്ളവരും ഇന്ധനം ഭൂമിയിലേക്ക് നിയമവിരുദ്ധമായി പമ്പ് ചെയ്യുന്നു

ഹാലിബര്‍ട്ടണും (Halliburton) വേറെ 11 ഊര്‍ജ്ജ കമ്പനികളും 12.1 കോടി ലിറ്റര്‍ ഡീസല്‍ ഇന്ധനം ഭൂമിയിലേക്ക് പമ്പ് ചെയ്യുന്നു എന്ന് മൂന്ന് ഡമോക്രാറ്റ് നേതാക്കള്‍ ആരോപിച്ചു. 19 സംസ്ഥാനത്തേയും Safe Water Drinking Act ലംഘിച്ചാണ് അവര്‍ ഇത് ചെയ്യുന്നത്. പ്രകൃതി വാതക ഖനനത്തിന് വേണ്ടി “hydrofracking” എന്ന രീതി ഉപയോഗിച്ച് ഹാലിബര്‍ട്ടണും വേറെ 11 ഊര്‍ജ്ജ കമ്പനികളും ഈ ദ്രാവകം dump ചെയ്യുന്നു എന്ന് U.S. Environmental Protection Agency ക്ക് അയച്ച ഒരു കത്തില്‍ Henry Waxman, Edward Markey, Diana DeGette എന്നിവര്‍ പറഞ്ഞു.

One thought on “വാര്‍ത്തകള്‍

ഒരു അഭിപ്രായം ഇടൂ