ശാസ്ത്രത്തിന്റെ തെരഞ്ഞുപിടിച്ചുള്ള ഉപയോഗം വര്‍ഗ്ഗീയതക്ക് തുല്യമാണ്
കപട ശാസ്ത്രത്തിനെതിരെ യുദ്ധത്തിന് തയ്യാറാകാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേശകന്‍ John Beddington സഹ ശാസ്ത്രജ്ഞന്‍മാരോട് ആഹ്വാനം ചെയ്തു. മതവും രാഷ്ട്രീയ ഗ്രൂപ്പുകളും ശാസ്ത്രത്തെ തെറ്റായി ഉപയോഗിക്കുന്നുണ്ട്. 300 ശാസ്ത്രജ്ഞര്‍ പങ്കെടുത്ത വാര്‍ഷിക സമ്മേളനത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ തെരഞ്ഞുപിടിച്ചുള്ള ഉപയോഗം വര്‍ഗ്ഗീയതക്ക് തുല്യമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. more
പണത്തിന് പകരം കുട്ടികള്‍ പരിപാടി നടത്തിയ പെന്‍സില്‍വേനിയ ജഡ്ജിയെ ശിക്ഷിച്ചു
ലാഭത്തിന് വേണ്ടി നടത്തുന്ന ജയിലുകളിലേക്ക് “kids-for-cash” എന്ന രീതിയില്‍ കുട്ടികളെ ശിക്ഷിച്ച് അയച്ചിരുന്ന പെന്‍സില്‍വേനിയ ജഡ്ജിയെ ശിക്ഷിച്ചു. Luzerne County ജഡ്ജി Mark Ciavarella, Jr ആണ് പ്രതി. അയാള്‍ $28 ലക്ഷം ഡോളറാണ് സുഹൃത്തുക്കള്‍ നടത്തിയുരുന്ന ജയിലുകളില്‍ നിന്ന് പ്രതിഫലം പറ്റിയത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ അയാള്‍ക്ക് 157 വര്‍ഷമാണ് തടവ് വിധിച്ചത്. അയാള്‍ കാരണം ജയില്‍ എത്തിയ കുട്ടികളില്‍ ചിലര്‍ പിന്നീട് അത്മഹത്യ ചെയ്തിരുന്നു. [America is great]
അമേരിക്ക, യൂറോപ്പ് തുടങ്ങിയവര്‍ ലിബിയയുമായ ബന്ധം കോര്‍പ്പറേറ്റുകള്‍ മുഖാന്തരം ശക്തിപ്പെടുത്തി
കഴിഞ്ഞ വര്‍ഷങ്ങളില്‍ ലിബിയയുമായ ബന്ധം അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങള്‍ ശക്തിപ്പെടുത്തി. രണ്ട് വര്‍ഷം മുമ്പ് അമേരിക്കന്‍ കമ്പനിയായ General Dynamics $16.5 കോടി ഡോളറിന്റെ കരാര്‍ ലിബിയന്‍ സൈന്യവുമായി ഉണ്ടാക്കി. Halliburton, Shell, Raytheon, Dow Chemical, Chevron തുടങ്ങിയവര്‍ U.S.-Libya Business Association ന്റെ അംഗങ്ങളാണ്. വര്‍ഷങ്ങളായി ബ്രിട്ടീഷ് സൈന്യമാണ് ലിബിയന്‍ സൈന്യത്തെ ഭീകരവാദവിരുദ്ധയുദ്ധ പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്നത്.