വാര്‍ത്തകള്‍

ജപ്പാനിലെ ആണവ പ്രതിസന്ധി ലോകം മുഴുവന്‍ പ്രതിക്ഷേധിക്കുന്നു

യൂറോപ്പിലെ ആണവവിരുദ്ധ സമരത്തിന് ജപ്പാനിലെ ആണവ പ്രതിസന്ധി ശക്തി പകരുന്നു. ജര്‍മ്മനിയില്‍ 50,000 ആളുകള്‍ അണിചേര്‍ന്ന് 43 കിലോമീറ്റര്‍ നീളമുള്ള മനുഷ്യ ചങ്ങല Neckarwestheim ആണവ നിലയത്തില്‍ നിന്ന് Stuttgart നഗരം വരെ നിര്‍മ്മിച്ചു. പഴകിയ 17 ജര്‍മ്മന്‍ അണുനിലയങ്ങള്‍ 12 വര്‍ഷം കൂടി നീട്ടികൊടുത്തുകൊണ്ടുള്ള ഉത്തരവ് അടുത്ത കാലത്താണ് ജര്‍മന്‍ ചാന്‍സലര്‍ Angela Merkel ഇറക്കിയത്. ഫ്രാന്‍സിലും ആണവ വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. യൂറോപ്യന്‍ പാര്‍ലമന്റിലെ ഫ്രഞ്ച് അംഗമായ Eva Joly പങ്കെടുത്തു.

Eva Joly: “ഇത് അപകടകരമാണ്, പക്ഷേ നമുക്ക് ഉപയോഗിക്കാവുന്നതാണ് എന്ന ആശയമാണ് ഇന്ന് തകര്‍ന്നിരിക്കുന്നത്. ആണവ നിലയങ്ങളില്‍ നിന്ന് പുറത്തുകടക്കുന്നതെങ്ങനെയെന്നും നമുക്ക് അറിയാം. നമുക്ക് പുനരുത്പാദിതോര്‍ജ്ജം വേണം. നമുക്ക് പവനോര്‍ജ്ജം വേണം. നമുക്ക് സൗരോര്‍ജ്ജം വേണം.”

മലിനീകരണ ഭീമന്‍മാര്‍ക്ക് പരിസ്ഥിതി പരിശോധനയില്‍ നിന്ന് ഒഴിവ് നല്‍കി

ഒബാമാ സര്‍ക്കാര്‍ എണ്ണ ഭീമന്‍ BP ക്കും മറ്റ് മലിനീകരണ ഭീമന്‍മാര്‍ക്കും ശതകോടിക്കണക്കിന് സബ്സിഡി നല്‍കുകയും പരിസ്ഥിതി പരിശോധനയില്‍ നിന്ന് ഒഴിവ് നല്‍കുകയും ചെയ്യുന്നു. Center for Public Integrity പുറത്തു കൊണ്ടുവന്നതാണ് ഈ റിപ്പോര്‍ട്ട്. 1, 79,000 “categorical exclusions” നല്‍കി സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന പ്രൊജക്റ്റുകളെ National Environmental Policy Act ല്‍ നിന്ന് രക്ഷപെടുത്തി. കല്‍ക്കരി കത്തിക്കുന്ന Westar Energy, Duke Energy രാസ വ്യവസായ കമ്പനിയായ DuPont, എതനോള്‍ നിര്‍മ്മാതാവ് Didion Milling തുടങ്ങി ചരിത്രപരമായി വലിയ പരിസര മലിനീകരണം ഉണ്ടാക്കുന്ന കമ്പനികള്‍ക്കാണ് NEPA exemptions കിട്ടിയിരിക്കുന്നത്.

Oxfam: 2010 ല്‍ കാലാവസ്ഥമാറ്റത്തിന്റെ ഫലമായ ദുരന്തങ്ങള്‍ 21,000 പേരെ കൊന്നു

2010 ന്റെ ആദ്യത്തെ 9 മാസങ്ങളില്‍ കാലാവസ്ഥമാറ്റത്തിന്റെ ഫലമായ ദുരന്തങ്ങള്‍ 21,000 പേരെ കൊന്നു എന്ന് Oxfam ന്റെ റിപ്പോര്‍ട്ട് പറയുന്നു. 2009 ലേതിന്റെ ഇരട്ടിയാണ് ഇത്.

ജര്‍മ്മനിയിലെ മനുഷ്യ ചങ്ങല

ഒരു അഭിപ്രായം ഇടൂ