കോര്‍പ്പറേറ്റ് അമേരിക്കക്ക് റിക്കോര്‍ഡ് ലാഭം
മൂന്നാം പാദത്തില്‍ കോര്‍പ്പറേറ്റ് അമേരിക്ക വന്‍ ലാഭം ഉണ്ടാക്കിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അവര്‍ നേടിയത് $1.6 ട്രില്ല്യണ്‍ ഡോളറാണ്. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ കണക്ക് ശേഖരിക്കുന്നത് തുടങ്ങിയ കാലം മുതലുള്ള കണക്കില്‍ ഏറ്റവും അധികമാണ് ഇപ്പോഴ്‍ കണ്ടത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 28% വളര്‍ച്ചയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാലും കമ്പനികള്‍ ഈ ലാഭത്തെ കൂടുതല്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കാനുപയോഗിക്കുന്നില്ല. തൊഴില്ലായ്ം 9% ല്‍ ആധികമാണ് അമേരിക്കയില്‍.
നഗര സഭ സൈക്കിള്‍ പദ്ധതി അംഗീകരിച്ചു
ലോസാഞ്ജലസ് നഗര സഭ നഗരത്തെ സൈക്കിള്‍ സൗഹൃദമാക്കാന്‍ പുതിയൊരു സൈക്കിള്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. 2,688 കിലോമീറ്റര്‍ നീളത്തില്‍ പരസ്പരം ബന്ധിപ്പികൊണ്ട് നഗരം മുഴുവനുള്ള സൈക്കിള്‍ പാതയാണ് വിഭാവനചെയ്തിട്ടുള്ളത്. ഇപ്പോള്‍ അവിടെ 605 കിലോമീറ്റര്‍ സൈക്കിള്‍ പാതയേയുള്ളു. ഓരോ 5 വര്‍ഷവും 320 കിലോമീറ്റര്‍ വീതം 35 വര്‍ഷം സൈക്കിള്‍ പാതകള്‍ നിര്‍മ്മിക്കാനാണ് പരിപാടി. അതോടൊപ്പം സുരക്ഷാ പദ്ധതികളും ഡ്രൈവര്‍മാര്‍ക്കും സൈക്കിള്‍കാര്‍ക്കും റോഡ് പങ്ക് വെക്കാന്‍ സാഹായിക്കുന്ന പരിശീലനം ഒക്കെ പദ്ധതിയിലുണ്ട്.
200 ദിവസങ്ങളിലധികമായ അണവ വിരുദ്ധ സമരം
ഗോരഖ്പൂര്‍ (Gorakhpur) ഗ്രാമത്തിലെ ആണവ നിലയവിരുദ്ധ സമരം 200 ദിവസം കഴിഞ്ഞു. Fatehabad ലെ മിനി-സെക്രട്രറിയേറ്റിന് മുമ്പില്‍ Nuclear Power Corporation of India Limited (NPCIL) ന് എതിരെ നടക്കുന്ന സമരം നയിക്കുനത് Kisan Sangharsh Samiti പ്രസിഡന്റ് Hans Raj Siwach ആണ്. “സര്‍ക്കാര്‍ ഞങ്ങളുടെ ഭൂമി എറ്റെടുക്കുന്നു എന്ന നോട്ടിസ് തന്നു. എന്നാല്‍ ഞങ്ങള്‍ അവര്‍ക്ക് ആണവനിലയം നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടുകൊടുക്കില്ല,” Siwach പറഞ്ഞു. Gorakhpur ലെ കുറച്ച് കൃഷിക്കാര്‍ സര്‍ക്കാര്‍ നോട്ടീസ് പിന്‍വലിക്കണം എന്ന് പറഞ്ഞ് Haryana Power Generation Corporation Limited (HPGCL) ന്റെ മാനേജിങ്ങ് ഡയറക്റ്റര്‍ Sanjeev Kaushal നെ കണ്ടിരുന്നു.