“എണ്ണ കാരണമായ വായൂമലിനീകരണം കൊണ്ട് 100,000 ആളുകള്‍ മരിക്കുന്നതായി അമേരിക്കന്‍ സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു. 65 ലക്ഷം പ്രാവശ്യമാണ് അമേരിക്കക്കാര്‍ ഇതുമൂലം ശ്വാസകോശ സംബന്ധമായ അസുഖം പിടിച്ച് ആശുപത്രിയില്‍ പോയത്”. അര്‍നോള്‍ഡ് പറഞ്ഞു. “കാര്‍ അപകടങ്ങള്‍, മദ്യപിച്ച് വാഹനമോടിക്കല്‍, ഗുണ്ടാ സംഘട്ടനങ്ങള്‍, ആത്മഹത്യ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയവകാരണമായ മരണങ്ങളേക്കാള്‍ വളരേധികമാണ് വായൂ മലിനീകരണം കൊണ്ടുള്ള മരണങ്ങള്‍”.
“പെട്രോ-മരണങ്ങളുടെ വേദനയും ചിലവും രേഖപ്പെടുത്തണം. കാലിഫോര്‍ണിയയിലെ Central Valley യില്‍ ആറുകുട്ടികളില്‍ ഒരാള്‍ inhaler ഉപയോഗിക്കുന്നു. ജനങ്ങള്‍ ഇത് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്”. അര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍ പറഞ്ഞു.