അപകടത്തിന്റെ നില 1986 ലെ ചെര്‍ണോബില്‍ അപകടത്തിന്റെ അതേ നിലയിലായി എന്ന് ജപ്പാന്‍ ആണവ അധികാരികള്‍ ഇപ്പോള്‍ സമ്മതിക്കുന്നു. 5 ആം നിലയില്‍ നിന്ന് 7 ആം നിലയിലേക്കാണ് ഇപ്പോള്‍ അപകട നില ഉയര്‍ത്തിയിരിക്കുന്നത്. വളരെ അപകടകരമായ നിലയാണ് ഇത് എന്ന് International Atomic Energy Agency പറയുന്നു. ഇപ്പോഴും ഫുകുഷിമ നിലയത്തില്‍ നല്ല മാറ്റമൊന്നും കാണുന്നില്ല.
ദൂരവ്യാപകമായ പ്രതിഫലനങ്ങളുള്ള വലിയ അപകടം എന്ന നിലയാണ് പുതിയ റാങ്കിങ്ങ് വ്യക്തമാക്കുന്നത്. അന്തരീക്ഷത്തിലെത്തിയ ആണവ വികിരണങ്ങളുള്ള പദാര്‍ത്ഥങ്ങളുടെ മൊത്തത്തിലുള്ള വിസരണം കണക്കാക്കിയാണ് അപകട നില 7 ആയി മാറ്റിത് എന്ന് NISA ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആണവവികിരണ ശേഷിയുള്ള ലീക്ക് ചെയ്ത iodine-131 ന്റേയും cesium-137 ന്റേയും കണക്കാണ് പരിശോധിച്ചതെന്ന് NISA വക്താവ് Hidehiko Nishiyama അഭിപ്രായപ്പെട്ടു.
ചെര്‍ണോബില്‍ അപകടത്തേക്കാള്‍ കൂടിയ ആണവമാലിന്യങ്ങള്‍ പുറത്തു പോയേക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
– from ap.org