5000 ചെറുപ്പക്കാര്‍ വാഷിങ്ടണില്‍ പ്രകടനം നടത്തി

AFL-CIO പ്രസിഡന്റ് Richard Trumka, Gulf Change ന്റെ Cherri Foytlin, 350.org ന്റെ സ്ഥാപകന്‍ Bill McKibben എന്നിവരോടൊപ്പം ചേര്‍ന്ന് 5000 ചെറുപ്പക്കാര്‍ “മലിനീകരണം ഉണ്ടാക്കുന്നവര്‍ പിഴയടക്കുക” എന്ന മുദ്രാവാക്യവുമായി വാഷിങ്ടണില്‍ പ്രകടനം നടത്തി. Big Polluters നെതിരെ നില്‍ക്കാനും, Clean Air Act സംരക്ഷിക്കാനും, BP പോലുള്ള കോര്‍പ്പറേറ്റുകളില്‍ നിന്ന് അവര്‍നടത്തിയ മലിനീകരണങ്ങള്‍ക്ക് പിഴ ഈടാക്കാനും സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു.

ഈ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്ന US Chamber of Commerce ന്റേയും, BP യുടേയും, വൈദ്യുത വിതരണക്കാരായ Gen-On ന്റെയും ഓഫീസുകള്‍ക്ക് മുമ്പിലൂടെയാണ് പ്രകടനം നടന്നത്. മലിനീകരണം ഉണ്ടാക്കുന്ന കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം വാങ്ങരുതെന്നും Clean Air Act സംരക്ഷിക്കണമെന്നും അവര്‍ കോണ്‍ഗ്രസ് ഓഫീസില്‍ പോയി പറഞ്ഞു.

– from powershift2011.org

ഒരു അഭിപ്രായം ഇടൂ