കോക്ടോപസ്

അമേരിക്കയിലെ ഏറ്റവും വലിയ സ്ഥകാര്യസ്ഥാപനങ്ങളുടെ ഉടമകളായ കോക് സഹോദരന്‍മാരുടെ ഒന്നിച്ചുള്ള സമ്പത്ത് രാജ്യത്ത് നാലാം സ്ഥാനത്ത് നില്‍ക്കുന്നതാണ്. എണ്ണ, പ്രകൃതി വാതകം, രാസ വ്യവസായം, ധാതുക്കള്‍, രാസവളം, വനം, ഉപഭോഗ ഉത്പന്നങ്ങള്‍, പോളിമര്‍, ഫൈബര്‍ തുടങ്ങി വലിയൊരു വ്യവസായ സാമ്രാജ്യമാണ് Koch Industries ന്റേത്. 45 സംസ്ഥാനങ്ങളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. Tea Party ഉള്‍പ്പടെ ധാരാളം വലതുപക്ഷ സംഘടനകളുടെ പ്രധാന ധന സ്രോതസ്സാണ് Koch Industries. ജന പ്രതിനിധികളെ തീരുമാനിക്കുന്നതിലും, സര്‍ക്കാര്‍ നിയമങ്ങളും നിയന്ത്രണങ്ങളും തങ്ങള്‍ക്കനുകൂലമാക്കുന്നതിലും അവര്‍ക്ക് പങ്കുണ്ട്. അടുത്തകാലത്ത് ആരോഗ്യ സംരക്ഷണത്തിനെതിരായ ആക്രമണത്തിലും, കാലാവസ്ഥാമാറ്റം തടയുന്നതിനെതിരേയും, വാള്‍സ്റ്റ്രീറ്റ് പരിഷ്കാരത്തിലും, സര്‍ക്കാര്‍ ജോലിക്കാരുടെ സംഘടനാ സ്വാതന്ത്ര്യത്തിനെതിരേയുമൊക്കെയുള്ള പ്രവര്‍ത്തനങ്ങളുടെ പിറകില്‍ ഇവരായിരുന്നു.

കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ ഏകദേശം $8.5 കോടി ഡോളര്‍ 85 വലതുപക്ഷ ബുദ്ധിജീവികള്‍ക്കും സംഘടനകള്‍ക്കും അവര്‍ നല്‍കുകയുണ്ടായി. അവരുടെ പ്രധാന കൈയ്യാളികളായ 32 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന Americans for Prosperity എന്ന സംഘടന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ Republicans കാരെ സഹായിക്കാന്‍ $4.5 കോടി ഡോളറാണ്‍ ചിലവാക്കിയത്.

House ലെ 87 പ്രതിനിധികളില്‍ 62 പേര്‍ക്കും അവര്‍ നേരിട്ട് സംഭാവനകള്‍ നല്‍കിയിരുന്നു. സംസ്ഥാന തലത്തിലും സജീവമാണ്. 2003 ന് ശേഷം $52 ലക്ഷം ഡോളര്‍ 34 സംസ്ഥാനങ്ങളില്‍ ചിലവാക്കി. 13 ഗവര്‍ണര്‍മാര്‍ക്ക് നേരിട്ട് സംഭാവനകള്‍ നല്‍കി. 2012 തെരഞ്ഞെടുപ്പില്‍ Republican പ്രസിഡന്റ് സ്ഥാനര്‍ത്ഥിക്ക് വേണ്ടി $8.8 കോടി ഡോളറാണ് ചിലവാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

– more americanprogressaction.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )