നാം കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ കടക്കാര്‍ പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മളും പ്രിന്ററിനെ കമ്പ്യൂട്ടറിന്റെ ഒരു ഭാഗം പോലെതന്നെ എന്ന് കരുതുന്നു. കച്ചവടക്കാര്‍ അവരുടെ ലാഭത്തിനാണ് പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ ശരിക്കും നമുക്ക് ഒരു പ്രിന്റര്‍ വേണോ?
അത് നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ്. നമുക്ക് ധാരാളം പ്രിന്റ് എടുക്കേണ്ട ആവശ്യമുള്ളവരാണെങ്കില്‍ പ്രിന്റര്‍ ആവശ്യമാണ്. പക്ഷേ ഒരു വര്‍ഷം 10 – 50 പേജ് മാത്രമാണ് നാം പ്രിന്റ് ചെയ്യുന്നതെന്ന് കരുതുക.
എന്തൊക്കെ ചിലവുകളാണ് ഒരു പ്രിന്റര്‍ ഉണ്ടാക്കുന്നത്?
പ്രിന്ററിന് വിലകൊടുക്കണം. അതിന്റെ മഷി ഇടക്ക് മാറേണ്ടിവരും. അതിനെ പരിപാലിക്കണം.
അത് കൂടാതെ നേരിട്ടല്ലാത്ത ചിലവ്.
പ്രിന്റര്‍ കടത്തിക്കൊണ്ടു വരണം. അതിന്റെ നിര്‍മ്മാണത്തിന് ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കണം. അത് നിര്‍മ്മിച്ചിരിക്കുന്ന വസ്തുക്കളുടെ അസംസ്കൃത വസ്തുക്കള്‍ ഖനനം ചെയ്യണം. തുടങ്ങി അനേകം കാര്യങ്ങള്‍. ഇതൊക്കെ മലിനീകരണവും, കാലാവസ്ഥാ മാറ്റവുമൊക്കെയുണ്ടാക്കുന്നതാണ്.
അങ്ങനെ നോക്കുമ്പോള്‍ വെറും 10-50 പേജ് പ്രിന്റ് ചെയ്യാനായി നാം ഒരു പ്രിന്റര്‍ വാങ്ങുന്നത് അനാവശ്യമാണ്.
പിന്നെ പ്രിന്റ് ചെയ്യാനെന്തു ചെയ്യും?
വഴിയുണ്ട്. പ്രിന്റ് കമാന്‍ഡ് കൊടുത്തുകഴിഞ്ഞാല്‍ വരുന്ന ജാലകത്തില്‍ pdf ആയി പ്രിന്റ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. Print to file. അത് തെരഞ്ഞെടുത്താല്‍ ഒരു pdf ഫയലായി നമുക്ക് പ്രിന്റ് ചെയ്യാനുള്ളത് സേവ് ചെയ്യാം. പിന്നീട് ആ ഫയല്‍ കോപ്പി ചെയ്ത് ഒരു സൈബര്‍ കഫേയില്‍ കൊണ്ട് കൊടുത്താല്‍ 5-10 രൂപക്ക് അവര്‍ അത് പ്രിന്റ് ചെയ്ത് തരും.
അതുവഴി സൈബര്‍ കഫേയിലേ പ്രിന്ററിന്റെ പൂര്‍ണ്ണ ഉപയോഗം സാധ്യമാകുകയും, ഒരാള്‍ക്ക് തൊഴില്‍ അവസരം ലഭിക്കുകയും, വിലപ്പെട്ട ഭൂ വിഭവങ്ങള്‍ സംരക്ഷിക്കപ്പെടുയും, നമ്മുടെ പണം ലാഭിക്കുകയും ചെയ്യുന്നു. കൂട്ടത്തില്‍ ഗ്നൂ-ലിനക്സ് ഡ്രൈവര്‍ തിരഞ്ഞ് നടക്കുകയും വേണ്ട!
സ്കാനറിന്റെ കാര്യവും ഇതു പോലെ തന്നെ.
പക്ഷേ സ്വകാര്യത ഒരു പ്രശ്നമാണ്. സൈബര്‍ കഫേ ഉടമകള്‍ ഉപയോക്താക്കളുടെ സ്വകാര്യത മാനിക്കണം. പ്രിന്റോ സ്താനോ കഴിഞ്ഞ് കിട്ടുന്ന ഫയല്‍ ഉറപ്പായും ഉപയോക്താവിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ നശിപ്പിച്ച് കളയണം. ഉപയോക്താക്കളും അത് ആവശ്യമപ്പെടണം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
nan printer vangiyittilla
ഇമെയിൽ വഴി പിഡി എഫ് ഫയലുകൾ സ്വീകരിച്ചു പ്രിന്റ് ചെയ്തരുന്ന സേവനം ഉണ്ടായിരുന്നങ്കിൽ വീടുകളിലും മറ്റുമുള്ള ചെറിയ പ്രിന്റിങ് വർക്കുകൾ ചെയ്യാൻ സൌകര്യമായിരുന്നേനേ…
സുരേഷ്