താരാപൂര്‍ – ജൈതാപൂര്‍ യാത്ര

ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അപകടകരമായ EPR റിയാക്റ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജൈതാപൂര്‍ ആണവനിലയത്തിനെതിരെ Madban നിലേയും സമീപ ഗ്രാമങ്ങളിലേയും ജനങ്ങളുടെ ധീരമായ സമരത്തിന് അനുഭാവം പ്രകടപ്പിച്ചുകൊണ്ട് ഒരു ജാഥ 23 – 25 ഏപ്രില്‍ 2011 ന് താരാപൂര്‍ മുതല്‍ ജൈതാപൂര്‍ വരെ നടക്കുന്നു.

ജപ്പാനിലെ ആണവ ദുരന്തത്തോടു കൂടി ആണവദുരന്തത്തിന്റെ വ്യാപ്തി വീണ്ടും ലോക ജനതയുടെ മുമ്പില്‍ എത്തിയിരിക്കുയാണ്. എങ്കിലും അധികാരികള്‍ ജനവിരുദ്ധമായ ഈ സാങ്കേതിക വിദ്യ അടിച്ചേല്‍പ്പിക്കുന്ന ഈ അവസരത്തില്‍ സമരം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ജനങ്ങള്‍ ആണവനിലയങ്ങള്‍ക്കെതിരേയും യുറേനിയം ഖനനത്തിനെതിരേയും വലിയ പ്രകടങ്ങളാണ് Kudankulam, Gorakhpur in Haryana, Haripur, Rawatbhata, Jadugoda തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയത്. ജൈതാപൂരിലെ സമരം ഇന്‍ഡ്യയില്‍ മൊത്തം നടക്കുന്ന ആണവവിരുദ്ധ സമരത്തിന്റെ ഭാഗമാണ്. അതോടൊപ്പം മറ്റെല്ലാ ജനങ്ങളുടെ സമരങ്ങളോടും ഈ സരമം അഭിവാദ്യം അര്‍പ്പിക്കുന്നു.

– from nonuclear.in

ഒരു അഭിപ്രായം ഇടൂ