പ്രകാശത്തിന്റെ നാടകീയവും വിസ്‌മയകരവുമായ കാന്തിക സ്വഭാവം University of Michigan ലെ ഗവേഷകര്‍ കണ്ടെത്തി. സോളാര്‍ പാനലുകളില്ലാതെ സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള വഴിയാണിത്.
അത് പ്രകാശ ബാറ്ററി ആണെന്നാണ് Electrical Engineering and Computer Science, Physics and Applied Physics ന്റെ പ്രഫസര്‍ Stephen Rand പറയുന്നത്.
പ്രകാശത്തിന് വൈദ്യുത ഘടകവും കാന്തിക ഘടകവും ഇണ്ട്. ഇതുവരെ കാന്തിക ഘടകം ശക്തി കുറഞ്ഞതാണെന്ന് കരുതിയിരുന്നത്. അതുകൊണ്ട് അവഗണിക്കപ്പെട്ടു. എന്നാല്‍ ശരിയയായ തീവൃതയില്‍ അചാലകമായ വസ്തുവിലൂടെ പ്രകാശം കടന്നു പോകുമ്പോള്‍ പ്രകാശത്തിന് കാന്തിക ശക്തി നിര്‍മ്മിക്കാന്‍ കഴിയും. ഇത് നേരത്തേ കരുതിയിരുന്നതിലും കോടിക്കണക്കിന് മടങ്ങ് ശക്തിയിലാണ്. ഈ അതിശക്ത കാന്തിക പ്രഭാവത്തിന് ശക്തമായ വൈദ്യുത പ്രഭാവവും ഉണ്ട്.
നേരത്തെ കണ്ടെത്താത്ത ഒരു “optical rectification” ഇതുവഴി ഉണ്ടാക്കാം എന്ന് ഭൗതിക ശാസ്ത്ര വിദ്യാര്‍ത്ഥി William Fisher പറഞ്ഞു. സാധാരണയുള്ള rectification നില്‍ ചാര്‍ജുകളുടെ വേര്‍തിരിയലിന് പ്രകാശത്തിന്റെ വൈദ്യുത ഫില്‍ഡ് സഹായിക്കുന്നു. പോസിറ്റീവും നെഗറ്റീവും ആയ കണങ്ങള്‍ പദാര്‍ത്ഥത്തില്‍ നിന്ന് വേര്‍തിരിയുന്നു. ഇത് ബാറ്ററി പോലെ വോള്‍ട്ടേജുണ്ടാക്കുന്നു. ഈ വൈദ്യുത പ്രഭാവം പ്രത്യേക സിമട്രിയുള്ള ക്രിസ്റ്റല്‍ പദാര്‍ത്ഥങ്ങളിലാണ് കാണപ്പെടുന്നത്.
എന്നാല്‍ ശരിയായ സാഹചര്യത്തില്‍ മറ്റു പദാര്‍ത്ഥങ്ങളിലും പ്രകാശത്തിന്റെ കാന്തിക സ്വഭാവം optical rectification ന് കാരണമാകുന്നു എന്ന് Rand ഉം Fisher ഉം കണ്ടെത്തി.
ഗ്ലാസുപോലെ വൈദ്യുതി കടത്തിവിടാത്ത പദാര്‍ത്ഥങ്ങളിലാണ് ഇത് കണ്ടത്. അതും പ്രകാശത്തിന്റെ തീവൃത ഒരു ചതുരശ്ര സെന്റീമീറ്ററില്‍ ഒരു കോടി വാട്ട് എന്ന തോതിലായിരുന്നു. സീര്യ പ്രകാശത്തിന് അത്ര തീവൃതയില്ല. എന്നാലും ഭാവിയില്‍ താഴ്ന്ന സാന്ദ്രതയില്‍ ഈ സ്വഭാവം കണ്ടെത്താനായേക്കും.
– from ns.umich.edu