[18 വയസില്‍ കൂടിയവര്‍ക്ക് മാത്രം വായിക്കാന്‍.]
അത് ജനുവരി 2005 ല്‍ ആയിരുന്നു, അമേരിക്കന്‍ പട്ടാളക്കാരുടെ കൂടെ ഞാന്‍ വടക്കന്‍ ഇറാഖിലെ Tal Afar ല്‍ പോയത്. യുദ്ധം നടന്നുകൊണ്ടിരുന്ന Mosul ലേക്ക് പോകാനായിരുന്നു എന്റെ ഉദ്ദേശം. പക്ഷേ അമേരിക്കന്‍ പട്ടാളമാണ് എന്നേ Tal Afar ലേക്ക് നിര്‍ബന്ധിപ്പിച്ചത്. ആറുമണി സമയം. കാവല്‍ നിന്നിരുന്ന ഒരു കൂട്ടം പട്ടാളക്കാരോടൊപ്പം ഞാന്‍ നില്‍ക്കുകയായിരുന്നു. Tal Afar ല്‍ കര്‍ഫ്യൂ ആയിരുന്നു അന്നേരം. ഇരുട്ടില്‍ ഒരു കാര്‍ ഞങ്ങള്‍ നിന്നിരുന്നടത്തേക്ക് വരുന്നത് കണ്ടു. പട്ടാളക്കാര്‍ക്ക് കാര്‍ അവരുടെ നേരെ വരുന്നത് അത്ര ഇഷ്ടപ്പെട്ടില്ല. അത് അത്മഹത്യാ ബോമ്പറാകാമെന്നാണ് അവര്‍ വിചാരിച്ചത്. അതില്‍ അവര്‍ക്ക് ഒരു ഉറപ്പുമില്ലായിരുന്നു. കാറിനെ ലക്ഷ്യമാക്കി അവര്‍ വെടിവെച്ചു. കാര്‍ വീണ്ടും മുമ്പോട്ട് വന്നുകൊണ്ടിരിന്നു. തുടരെ തുടരെ അവര്‍ വെടിവെച്ചു. എന്നാല്‍ ആ കാറിലുണ്ടായിരുന്നത് ഒരു ഇറാഖി കുടുംബമായിരുന്നു. അച്ഛനമ്മമാരും ആറു കുട്ടികളും. അച്ഛനമ്മമാര്‍ അപ്പോള്‍ തന്നെ മരിച്ചു. ഞാന്‍ ആ സംഭവം രേഖപ്പെടുത്തി.
കുട്ടികള്‍ പേടിച്ചിരുന്നു. കാറില്‍ മൊത്തം രക്തം ചിതറി. പട്ടാളക്കാര്‍ അവര്‍ക്ക് പറ്റിയ അബദ്ധം മനസിലായി. കാറിനടുത്തേക്ക് ഓടിയെത്തി. കുട്ടികളെ പുറേക്കെടുത്തു. ആര്‍ക്കൊക്കെ അപകടം സംഭവിച്ചിരുന്നു എന്ന് ഉറപ്പില്ലായിരുന്നു. അവര്‍ രക്തത്തില്‍ കുളിച്ചിരുന്നു. പട്ടാളക്കാര്‍ കുട്ടികളെ പരിശോധിച്ചു. ഞാന്‍ അതൊക്കെ ഫോട്ടോയില്‍ പകര്‍ത്തി. ഒരു കുട്ടിക്ക് വെടിയേറ്റിരുന്നു. അതിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ചിത്രത്തിലെ പെണ്‍കുട്ടിയുടെ പേര് സമാര്‍ ഹസന് എന്നായിരുന്നു. അന്ന് അവള്‍ക്ക് 5 വയസുണ്ടായിരുന്നു. 5, 6 പട്ടാളക്കാരുണ്ടായിരുന്നു അന്ന് അവിടെ. അവരിലെ ആരോഗ്യ പ്രവര്ത്തകന് ആയിരുന്നു കുട്ടികളെ പരിശോധിച്ചിരുന്നത്. സമാര്‍ കരഞ്ഞുകൊണ്ടിരുന്നു. അവള് ആ പട്ടാളക്കാരനടുത്താണ് നിന്നിരുന്നത്. ആ ചിത്രം ഇരുട്ടില്‍ എല്ലാം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നിസഹായവസ്ഥ കാണിച്ചുതരുന്നു.
– Chris Hondros.
Award-winning photojournalists Chris Hondros and Tim Hetherington, director and producer of the documentary film Restrepo, were killed when they came under fire in Libya.
ഇതിനെല്ലാം കാരണം എണ്ണയാണ്. എണ്ണ ഒരു ഫോസില്‍ ഇന്ധനമാണ്. പണ്ട് ചത്തു പോയ ജീവികളുടെ അവശിഷ്ടം. അതായത് മരണം. മരണത്തെ പുറത്തെടുത്ത് കത്തികയാണ് നാം ചെയ്യുന്നത്. അത് വീണ്ടും മരണം ഉണ്ടാക്കുന്നു.
മരണം കൊണ്ട് സമൂഹത്തിന് ഊര്‍ജ്ജം നല്കാതിരിക്കൂ.
എണ്ണയുടെ ഉപയോഗം കുറക്കൂ.
അതുപോലെ തന്നെ ദുഖകരമാണ് ഈ രണ്ടുപേരുടേയും കൊലപാതകങ്ങള്‍. ലിബിയയിലെ വിപ്ലവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇവര്‍ ഗദ്ദാഫി സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ Chris Hondros ആണ് മുകളില്‍ കൊടുത്ത ചിത്രങ്ങളെടുത്തത്. അവര്‍ക്ക് ആദരാഞ്ജലികള്‍.
shocking…..
അതുപോലെ തന്നെ ദുഖകരമാണ് ഈ രണ്ടുപേരുടേയും കൊലപാതകങ്ങള്‍. ലിബിയയിലെ വിപ്ലവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇവര്‍ ഗദ്ദാഫി സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ Chris Hondros ആണ് മുകളില്‍ കൊടുത്ത ചിത്രങ്ങളെടുത്തത്. അവര്‍ക്ക് ആദരാഞ്ജലികള്‍.