ഇന്ധനത്തിന് തീപിടിച്ചു

ഇറാഖ്-അധിനിവേശത്തില്‍ ബ്രിട്ടന്‍ പ്രവേശിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ ഇറാഖിലെ എണ്ണ അടിച്ചുമാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാരും ലോകത്തിലെ വലിയ എണ്ണ കമ്പനികളും ചര്‍ച്ച ചെയ്തിരുന്നു എന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. സ്വാര്‍ത്ഥ മോഹമില്ലാതെയാണ് ഇറാഖ് നടപടികളെന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകളും എണ്ണ കമ്പനികളും ദീര്‍ഘകാലമായി പൊതു സമൂഹത്തില്‍ നടത്തിയുരുന്ന പ്രസ്ഥാവനകള്‍ക്ക് വിരുദ്ധമാണ് മന്ത്രിമാരും എണ്ണ കമ്പനി ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരും നടത്തിയ ചര്‍ച്ചകളുടെ യോഗവിവരണം. ടോണി ബ്ലയര്‍ അമേരിക്കന്‍ സൈനിക നടപടിയില്‍ സഹകരിക്കാന്‍ സമ്മതിച്ചതിന്റെ പ്രതിഫലമായി ബ്രിട്ടീഷ് ഊര്‍ജ്ജ കമ്പനികള്‍ക്ക് ഇറാഖിലെ എണ്ണയുടെ നല്ല പങ്ക് ലഭിക്കുമെന്ന് Baroness Symons എന്ന മാര്‍ച്ച് 2003 ലെ ആക്രമണത്തിന് അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് അന്നത്തെ വ്യാപാര മന്ത്രി BP യോട് പറഞ്ഞു.

Lady Symons ആണ് BPക്ക് വേണ്ടി ബുഷ് സര്‍ക്കാരില്‍ ലോബീയിങ്ങ് നടത്തിയത്. അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ ഊര്‍ജ്ജ കമ്പനികളുമായി ബുഷ് സര്‍ക്കാര്‍ നടത്തുന്ന കരാറുകളില്‍ നിന്ന് “locked out” ആയേക്കാമെന്നുള്ള ഭീതിമൂലമാണ് BP ലേഡി സൈമ​ണിനെ നിയോഗിച്ചത്.

ഒക്റ്റോബര്‍ 31, 2002 ലെ BP, Shell, BG (പഴയ British Gas) തുടങ്ങിയവര്‍ ചേര്‍ന്ന ചര്‍ച്ചകളുടെ യോഗവിവരണം: “ദുര്‍ഘട സമയങ്ങളിലെല്ലാം അമേരിക്കന്‍ സര്‍ക്കാരിന്റെ തുറന്ന പിന്‍തുണക്കാര്‍ ആയിരിക്കുമ്പോള്‍ തന്നെ ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഇറാഖ് നഷ്ടപ്പെടുന്നത് നീതീകരിക്കാന്‍ പറ്റാത്ത കാര്യമാണെന്ന് Baroness Symons സമ്മതിച്ചു.”

തന്റെ ലോബീയിങ്ങ് ശ്രമത്തിനെക്കുറിച്ച് “ക്രിസ്തുമസിന് മുമ്പ് കമ്പനികളെ വിവരമറിയിക്കാമെന്ന് ” മന്ത്രി വാഗ്ദാനം നല്‍കി. The Foreign Office നവംബര്‍ 2002 ന് BP യെ വിളിച്ചുവരുത്തി ഇറാഖിലെ “അധികാര മാറ്റത്തിന് മുമ്പുള്ള” അവസരങ്ങളെക്കുറിച്ച് സംസാരിച്ചു. യോഗവിവരണം ഇങ്ങനെ പറയുന്നു: ഇറാഖ് വലിയ എണ്ണ സാധ്യത(prospect)യാണ്. അത് നേടിയെടുക്കാന്‍ BP പരവശപ്പെട്ട് ശ്രമിക്കുന്നു. രാഷ്ട്രീയ കരാറുകള്‍ ആ സാദ്ധ്യതകള്‍ക്ക് തുരങ്കം വെക്കരുതെന്ന് അവര്‍ ഉത്‌ക്കണ്‌ഠപ്പെടുന്നു.”

ഒക്റ്റോബര്‍ 2002 ലെ മറ്റൊരു ചര്‍ച്ചയില്‍ Foreign Office ന്റെ Middle East ഡയറക്റ്റര്‍ Edward Chaplin ഇങ്ങനെ പറഞ്ഞു: “ദീര്‍ഘകാലത്തെ ഭാവിയെക്കുറിച്ച് നോക്കുമ്പോള്‍ Shell നും, BP ക്കും ഇറാഖിന്റെ ഒരു പങ്ക് കിട്ടാതിരിക്കുന്നത് സഹിക്കാനാവില്ല. നമ്മുടെ പ്രവര്‍ത്തികള്‍ക്ക് സദ്ദാമിന് ശേഷമുള്ള ഇറാഖില്‍ നിന്ന് ഒരു നല്ല പങ്ക് നേടിയെടുക്കുതന്നെ വേണം.” അതേ സമയം ഇറാഖില്‍ അവര്‍ക്ക് “ഒരു തന്ത്രപ്രധാനമായ താല്‍പ്പര്യവുമില്ല” എന്നാണ് BP പൊതു പ്രസ്ഥാവനകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ “ദീര്‍ഘകാലത്തേക്ക് ഇതിനതീതമായി വേറൊന്നുമില്ല,” എന്നാണ് Foreign Office നോട് അവര്‍ സ്വകാര്യമായി പറഞ്ഞത്.

സദ്ദാം ഹുസൈനുമായി TotalFinaElf ഉണ്ടാക്കിയ കരാര്‍ അധിനിവേശത്തിന് ശേഷവും ബുഷ് സര്‍ക്കാര്‍ നിലനിര്‍ത്തിയാല്‍ അത് ഫ്രഞ്ച് കമ്പനിയെ ലോകത്തെ ഏറ്റവും മുന്‍പന്തിയിലുള്ള എണ്ണക്കമ്പനിയാക്കിമാറ്റും എന്ന് BP പേടിക്കുന്നു. അതുകൊണ്ട് ഇറാഖ് എണ്ണയുടെ പങ്ക് കിട്ടാന്‍ എന്ത് “big risks”ഉം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് BP പറഞ്ഞിരുന്നു. എണ്ണ നിക്ഷേപത്തില്‍ ലോകത്ത് രണ്ടാമനാണ് ഇറാഖ്.

Freedom of Information നിയമപ്രകാരം എണ്ണ പ്രചാരണപ്രവര്‍ത്തകനായ Greg Muttitt ശേഖരിച്ചതാണ് 1,000 ല്‍ അധികം വരുന്ന അഞ്ച് വര്‍ഷത്തെ ഈ രേഖകള്‍. 2002 ന്റെ അവസാന മാസങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, BPയുടേയും Shell ന്റേയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂടിയ കുറഞ്ഞത് അഞ്ച് മീറ്റിങ്ങ് എങ്കിലും നടന്നിട്ടുണ്ട് എന്ന് ഈ രേഖകള്‍ വെളിവാക്കുന്നു.

അധിനിവേശത്തിന് ശേഷം ഒപ്പുവെച്ച 20 വര്‍ഷത്തേ കരാറുകള്‍ എണ്ണ വ്യവസായത്തിലെ ഏറ്റവും വലിയ കരാറുകളാണ്. അവ ഇറാഖിലെ എണ്ണയുടെ പകുതി – 6000 കോടി ബാരല്‍- BP, CNPC (China National Petroleum Company) തുടങ്ങിയ കമ്പനികള്‍ നേടി. തെക്കേ ഇറാഖിലെ Rumaila എണ്ണ പാടത്തിനുന്നു മാത്രം പ്രതിവര്‍ഷം $65.8 കോടി ഡോളര്‍ ഇവര്‍ക്ക് ലഭിക്കും. [ഊഹക്കച്ചവടത്തിലൂടെ വില പെരുപ്പിക്കുന്ന ഇവര്‍ ഉണ്ടാക്കുന്ന ലാഭം കണക്കാക്കാതെയാണിത്.]

കഴിഞ്ഞ ആഴ്ച്ച ഇറാഖ് എണ്ണ ഉത്പാദനം ഒരു ദശാബ്ദത്തിലേ ഏറ്റവും കൂടിയ നിലയിലാക്കി. പ്രതി ദിനം 27 ലക്ഷം ബാരല്‍. ലിബിയയില്‍ നിന്നുള്ള ഉത്പാദ കുറവും പ്രദേശത്തെ ആകെയുള്ള രാഷ്ട്രീയ അസ്ഥിരതയുമാണ് കാരണം. ഇറാഖില്‍ നിന്ന് എണ്ണ ചുളുവ് വിലക്ക് അടിച്ചെടുക മാത്രമായിരുന്നു ഇറാഖ് അധിനിവേശത്തിന്റെ ലക്ഷ്യമെന്ന് യുദ്ധവിരുദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Mr Muttitt ന്റെ Fuel on the Fire എന്ന പുസ്തകം അടുത്തയാഴ്ച്ച പ്രസിദ്ധീകരിക്കും. അതില്‍ പറയുന്നു: “യുദ്ധത്തിന് മുമ്പ് സര്‍ക്കാരുകള്‍ തങ്ങള്‍ക്ക് ഇറാഖ് എണ്ണയില്‍ ഒരു താല്‍പ്പര്യവുമില്ലെന്നാണ് പ്രസംഗിച്ചിരുന്നത്. അവര്‍ പച്ച കള്ള കള്ളമാണ് ജനങ്ങളോട് പറഞ്ഞതെന്ന് ഈ രേഖകള്‍ കാണിച്ചുതരുന്നു.

“എണ്ണ മാത്രമായിരുന്നു സര്‍ക്കാരുകളുടെ മുമ്പിലുണ്ടായിരുന്ന പ്രധാന തന്ത്രപ്രധാനമായ പരിഗണന. ആ വമ്പന്‍ സമ്മാനത്തിന്റെ പങ്ക് കിട്ടാനായി അവര്‍ എണ്ണ കമ്പികളുമായി രഹസ്യത്തില്‍ ചതിക്കാന്‍ ഒത്തുകൂടി.”

Lady Symons, 59, പിന്നീട് ബ്രിട്ടണിലെ ഒരു merchant bank ന്റെ ഉപദേഷ്ടാവായി സ്ഥാനം ഏറ്റെടുത്തു. യുദ്ധത്തിന് ശേഷമുള്ള ഇറാഖിന്റെ പുനല്‍ നിര്‍മ്മാണ കരാര്‍ ആ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ മാസം ഗദ്ദാഫി പ്രതിക്ഷേധരില്‍ ബോമ്പ് വര്‍ശം തുടങ്ങിയതിന് ശേഷം അവള്‍ ലിബിയയുടെ National Economic Development Board ന്റെ പ്രതിഫലം വാങ്ങാത്ത ഉപദേശകയായി.

BP യും Shell ഉം പ്രതികരിച്ചില്ല.

– from independent.co.uk

യുദ്ധത്തിന് മുമ്പ് ഇറാഖി എണ്ണ ദേശസാത്കരിച്ചതായിരുന്നു. ബില്‍ ലാദന്റെ പേര് പറഞ്ഞ് ഇറാഖ് ആക്രമിച്ചതിന്റെ കാരണം അവരുടെ ഭാഷയില്‍ തന്നെ വ്യക്തമാക്കിയല്ലോ.

പൊങ്ങച്ചം കാട്ടായി നാം ഓടിക്കുന്ന കാറുകളിലും മറ്റ് വാഹനങ്ങളിലും കത്തിക്കാനായി പരിസരമലിനീകരണമുണ്ടാക്കുന്ന ഈ കൊലയാളി എണ്ണ പടിഞ്ഞാറന്‍ സ്വകാര്യ കമ്പനികള്‍ക്ക് നേടിയെടുക്കുന്നതിന് പകരം ഇറാഖിലെ പാവം ജനങ്ങള്‍ നല്‍കേണ്ടി വന്ന വില എന്താണ്? എന്തുകൊണ്ട് ഈ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് അച്ഛനും അമ്മയുമില്ലാതായി? ഓരോസമയത്തും എണ്ണയടിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടകാര്യമാണിത്.

എണ്ണയുടെ ഉപയോഗം കുറക്കൂ.
പൊതു ഗതാഗതവും, വൈദ്യുത വാഹനവും പ്രാദേശിക ജൈവ കൃഷി ആഹാരവും ഉപയോഗിക്കുക.

ഒരു അഭിപ്രായം ഇടൂ