ഞങ്ങളൊരു പാഠം പഠിച്ചു. നിങ്ങളോ?

കൂടുതല്‍ ആണവനിലയങ്ങള്‍ നിര്‍മ്മിക്കാനുള്ള പരിപാടി ജപ്പാന്‍ നിര്‍ത്തുന്നു എന്ന് പ്രധാനമന്ത്രി Naoto Kan പറഞ്ഞു. രാജ്യത്തിന് എല്ലാം പൊളിച്ചെഴുതിയ ഒരു പുതിയ ഊര്‍ജ്ജ നയം വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2030 ഓടെ 14 ആണവ നിലയങ്ങള്‍ പണിയാനാണ് ജപ്പാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നത്. അതുമൂലം ആണവോര്‍ജ്ജത്തിന്റെ വൈദ്യുതി പങ്ക് 30% ല്‍ നിന്ന് 54% ആയി ഉയര്‍ത്താന്‍ കഴിയും എന്ന് അവര്‍ കരതി.

രണ്ടാം തവണയാണ് ആണവനിലയങ്ങള്‍ പണിയാനുള്ള പരിപാടി വേണ്ടെന്ന് വെക്കുന്നത്. സാധാരണയുള്ളതുപോലുള്ള ഒടുക്കമില്ലാത്ത യോഗങ്ങളും മാധ്യമ ചോര്‍ച്ചകളും കൂടാതെയാണ് Kan ഇത് പ്രഖ്യാപിച്ചു. ഫുകുഷിമ അപകടത്തേത്തുടര്‍ന്ന് Kan സര്‍ക്കാരിനെതിരെ ശക്തമായ പ്രതിക്ഷേധം ഉണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച്ച ഒരു വൈദ്യുത വിതരണ കമ്പനിയോട് Hamaoka ആണവ നിലയം അടച്ചുപൂട്ടാന്‍ Kan ആവശ്യപ്പെട്ടിരുന്നു. ഭൂമികുലുക്ക സാധ്യതയുള്ള സ്ഥലത്താണ് ഈ നിലയം. തിരമാല തടയാനുള്ള ഭിത്തി കെട്ടുകയും മറ്റ് സുരക്ഷാ നടപടികളെടുക്കുന്നതുവരെ ഈ നിലയം അടച്ചുപൂട്ടാമെന്ന് Chubu Electric Power Company സമ്മതിക്കുകയുണ്ടായി.

ജപ്പാന്‍ ആണവോര്‍ജ്ജത്തിന് പ്രാധാന്യം കുറക്കുന്നില്ല എന്ന് പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് Kan ഇങ്ങനെ ഒരു തീരുമാനമെടുത്തത്. പൊതുജനാഭിപ്രായം കണക്കാക്കിയാവും അദ്ദേഹമ പെട്ടെന്ന് തന്റെ നിലപാട് തിരുത്തിയത്. ഫുകുഷിമ അപകടത്തിന് ശേഷം ജപ്പാനില്‍ ആണവനിലയവിരുദ്ധ പ്രതിക്ഷേധം ശക്തമായിട്ടുണ്ട്.

എന്നാലും ആണവോര്‍ജ്ജ വിദഗ്ദ്ധരും വ്യവസായികളും പുതിയ രണ്ട് കമ്പോളം – ചൈനയും ഇന്‍ഡ്യയും – കിട്ടിയതില്‍ സന്തോഷിക്കുന്നു. വളരുന്ന സമ്പദ്ഘടനയുള്ള ഈ രണ്ടു രാജ്യങ്ങളിലും വൈദ്യുതിക്ക് വലിയ ആവശ്യമാണ്. പ്രാദേശിക ഇന്ധനം കൊണ്ട് ഈ രാജ്യങ്ങള്‍ക്ക് അത് നേടാനാവില്ല എന്നും അവര്‍ പറഞ്ഞു. [നാട്ടുകാരേ സൂക്ഷിച്ചോ. അവന്‍മാരെല്ലാം ചവറും കള്ളം പറഞ്ഞ് നമ്മുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ പോകുകയാണ്.]

ജപ്പാന്‍ ആണവനിലയങ്ങളും ഫോസില്‍ ഇന്ധന നിലയങ്ങളും നിലനിര്‍ത്തുമെന്നും എന്നാല്‍ അതോടൊപ്പം പുനരുത്പാദിതോര്‍ജ്ജവും ഊര്‍ജ്ജ സംരക്ഷണം പുതിയ ഊര്‍ജ്ജനയത്തിന്റെ നെടുംതൂണുകളാകുകയും ചെയ്യുമെന്ന് Kan പറഞ്ഞു. ജപ്പാന്‍ ഊര്‍ജ്ജ സംരക്ഷണത്തിലെ ലോക നേതാവാണെങ്കിലും സൗരോര്‍ജ്ജ, പവനോര്‍ജ്ജ മേഖലകളില്‍ അമേരിക്കയുടേയും യുറോപ്പിന്റേയും പിറകിലാണ്.

– from nytimes.com

ജൈതാപൂര്‍ ആണവ നിലയം വേണ്ടേ വേണ്ട.

ഒരു അഭിപ്രായം ഇടൂ