വാര്‍ത്തകള്‍

ജൈതാപൂര്‍ ആണവനിലയത്തിന് ധനസഹായം നല്‍കരുതെന്ന് ബാങ്കുകളോട് പറയൂ

ലോകം ഫുകുഷിമാ ദുരന്തം കണ്ടതിന് ശേഷവും ഭൂകമ്പ സാദ്ധ്യതയുള്ള ഇന്‍ഡ്യയിലെ പടിഞ്ഞാറന്‍ തീരത്ത് ആണവനിലയം പണിയാന്‍ അധികാരികള്‍ ശ്രമിക്കുകയാണ്. BNP Paribas ഉം HSBC ഉം ധനസഹായം നല്‍കിയാല്‍ മാത്രമേ അവര്‍ക്ക് അത് പണിയാനാവൂ.

ദുഷ്കരവും അപകടം നിറഞ്ഞതുമായ ഇന്‍ഡ്യയിലെ ആണവപരിപാടിക്ക് ധനസഹായം നല്‍കരുതെന്ന് ഈ ബാങ്കുകളുടെ നേതാക്കന്‍മാരോട് അപേക്ഷിക്കുന്ന ഇ-മെയില്‍ അയക്കുക.

150 നിരപരാധികളെ അറിഞ്ഞുകൊണ്ട് Guantánamo തടവിലിട്ടിരിക്കുന്നു എന്ന് വിക്കിലീക്സ്

Guantánamo തടവറയെക്കുറിച്ചുള്ള ആയിരക്കണക്കിന് രേഖകള്‍ വിക്കിലീക്സ് പുറത്തുവിട്ടു. ബുഷ്, ഒബാമ സര്‍ക്കാരുകള്‍ 150 നിരപരാധികളെ ഒരു കേസും ചാര്‍ജ്ജ് ചെയ്യാതെ തടവിലിട്ടിരിക്കുന്നതിന്റെ തെളിവുകളുണ്ട്. ഡസന്‍ കണക്കിന് ഇത്തരം തടവുകാരെ പിടിച്ചുവെക്കേണ്ട ഒരു കാര്യനുമില്ല എന്ന് മുതിര്‍ന്ന അമേരിക്കന്‍ കമാന്‍ഡര്‍മാര്‍ അറിയിച്ചിട്ടുകൂടി അവരെ വിട്ടയക്കുന്നില്ല. ആ കൂട്ടത്തില്‍ 89 വയസുകാരനായ ഒരു അഫ്ഗാന്‍ ഗ്രാമീണനും തട്ടിക്കൊണ്ടുവന്ന 14 വയസുള്ള ഒരു ബാലനുമുണ്ട്. ചിലരെ വിടികൂടിയത് അവര്‍ക്ക് ഒരു പ്രത്യേകതരം Casio വാച്ചുള്ളതുകൊണ്ടാണ്. അത്തരെ വാച്ചുകൊണ്ടത്രേ അല്‍ ഖൈദ ബോമ്പിന് വേണ്ട ടൈമര്‍ നിര്‍മ്മിക്കുന്നത്. അല്‍ ജസീറ ചാനലിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകനായ Sami al-Hajj യെ ആറുവര്‍ഷം തടവിലിട്ടത്. Al-Hajj ന്റെ ഫയലില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “provide information on…the al-Jazeera news network’s training programme, telecommunications equipment, and news gathering operations in Chechnya, Kosovo and Afghanistan.”

ഫുകുഷിമ നിലയം നേരത്തേ കരുതിയിരുന്നതിനേക്കാള്‍ വളരെ അധികം ആണവ മാലിന്യം പുറത്തുവിട്ടു

ജപ്പാന്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ ഫുകുഷിമ Number 1 Unit നിലയത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പടര്‍ന്ന ആണവ മാലിന്യങ്ങള്‍ നേരത്തേ കരുതിയിരുന്നതിനേക്കാള്‍ കൂടുതലാണെന്ന് പ്രസ്ഥാവിക്കുന്നു. ഏപ്രില്‍ 5 ലെ അണുവികിരണം നേരത്തേ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ആറുമടങ്ങ് അധികമാണ് എന്ന് Daily Yomiuri പത്രം റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനിലെ ആണവനിലയങ്ങള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ ടോക്യോവില്‍ പ്രകടനം നടത്തി.

അമേരിക്കയില്‍ ആണവവിരുദ്ധ പ്രകടനം

വെര്‍മോണ്ട് ആണവനിലയത്തിന് മുമ്പില്‍ പ്രകടനം നടത്തിയ പതിനൊന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. Vermont Yankee നിലയത്തിന്റെ പ്രധാന ഗോറ്റില്‍ സ്വയം ചങ്ങലയില്‍ കിടക്കുകയായിരുന്നു അവര്‍. അവരുടെ കൂട്ടത്തില്‍ 92 വയസ് പ്രായമായ സാമാധാന പ്രവര്‍ത്തക Frances Crowe ഉം ഉണ്ടായിരുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )