വാര്‍ത്തകള്‍

കൂടുതല്‍ ഇന്ധന ദണ്ഡുരുകല്‍ സംഭവിച്ചതായി അണുനിലയ അധികാരികള്‍

ഭൂമികുലുക്കത്തേയും സുനാമിയേയും തുടര്‍ന്ന് മൂന്നു റിയാക്റ്ററുകളിലും ഇന്ധന ദണ്ഡുരുകിയതായി നിലയത്തിന്റെ ഉടമസ്ഥര്‍ വെളിപ്പെടുത്തി. ഒന്നാമത്തെ റിയാക്റ്ററില്‍ ഇന്ധന ദണ്ഡുരുകിയതായി Tokyo Electric Power Co. നേരത്തേ തന്നെ സമ്മതിച്ചിരുന്നു. ഇപ്പോള്‍ പറയുന്നത് മറ്റ് നിലയങ്ങളിലും ഉരുകല്‍ സംഭവിച്ചെന്ന്.

പതിനായിരക്കണക്കിന് ലിറ്റര്‍ വിഷ ജലം പ്രകൃതി വാതക കിണറില്‍ നിന്ന് ചോര്‍ന്നു

പെന്‍സില്‍വാനിയയിലെ ഒരു പ്രകൃതി വാതക കിണറില്‍ നിന്നും hydraulic fracturing ന് ഉപയോഗിച്ച പതിനായിരക്കണക്കിന് ലിറ്റര്‍ വിഷ ജലം ചോര്‍ന്ന് ഭൂഗര്‍ഭജലത്തില്‍ ചേര്‍ന്നു. Bradford County ലെ Chesapeake Energy യുടെ കിണറിലാണ് ഇത് സംഭവിച്ചത്. LeRoy Township ല്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഈ സംഭവത്തേ തുടര്‍ന്ന് fracking ന്റെ സുരക്ഷയെക്കുറിച്ചുള്ള ഭീതി വീണ്ടും കൂടിയിരിക്കുകയാണ്. മനുഷ്യന് ക്യാന്‍സര്‍ ഉണ്ടാക്കുന്ന 29 fracking രാസവസ്തുക്കളെക്കുറിച്ച് പാര്‍ലമന്റില്‍ ഡമോക്രാറ്റുകള്‍ ഒരു റിപ്പോര്‍ട്ട് വെച്ചിരുന്നു. വര്‍ഷങ്ങളായി Halliburton പോലുള്ള കമ്പനികള്‍ അവര്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ലിസ്റ്റ് രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

കളിസ്ഥലത്തെ മണ്ണുപയോഗിച്ച് ജപ്പാനിലെ രക്ഷാകര്‍ത്താക്കള്‍ പ്രതിഷേധിക്കുന്നു

കുട്ടികള്‍ക്ക് നേരത്തെ അനുവദിച്ചിരുന്നതില്‍ നിന്നും 20 മടങ്ങ് കൂടുതല്‍ അണുവികിരണം നിയമാനുസൃതമാക്കിയ ജപ്പാന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ അവിടുത്തെ രക്ഷാകര്‍ത്താക്കള്‍ പ്രതിക്ഷേധിച്ചു. ദേഷ്യം കൊണ്ട അവര്‍ കളിസ്ഥലത്തെ മണ്ണ് ചാക്കിലാക്കി സ്കൂള്‍ അധികാരികള്‍ക്ക് അയച്ചുകൊടുത്തു. ഫുകുഷിമ ആണവ ദുരന്തത്തിന് മുമ്പ് സര്‍ക്കാര്‍ നിയമ പ്രകാരം ഒരു വര്‍ഷം ഒരു millisievert റേഡിയേഷന്‍ വരെ കുട്ടികള്‍ക്ക് ഏല്‍ക്കുന്നത് അനുവദനീയമായിരുന്നു. എന്നാല്‍ അണു ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ ഈ പരിധി പ്രതിവര്‍ഷം 20 millisievert എന്ന തോതില്‍ ഉയര്‍ത്തി. [പുരോഗതിയല്ലേ!] നിലയത്തിനടുത്തുള്ള മിക്ക സ്കൂളുകളും ഈ പരിധിക്ക് മുകളിലായതുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം വേണ്ടിവന്നതെന്ന് അധികാരികള്‍ പറഞ്ഞു.
[ഇതിനൊക്കെ എന്ത് പറയും? ആണവ ഭീകരനേയും അവന്റെ പ്രചാരകരേയും ബഹിഷ്കരിക്കുക.]

ഒരു അഭിപ്രായം ഇടൂ