ടോമ ലാ പ്ലാസ: സ്പെയിനിലെ ജനകീയ പ്രക്ഷോഭം

കൂടുതല്‍ സാമ്പത്തിത അവസരങ്ങള്‍ക്കും ജനാധിപത്യ പ്രാതിനിധ്യത്തിനും അഴുമതി തടയാനും ആവശ്യപ്പെട്ടുകൊണ്ട് സ്പെയിനല്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ സമരത്തിലാണ്. മേയ് 15 ന് Madrid ലെ central plaza യില്‍ ഒത്തുകൂടി അവര്‍ “Toma la Plaza” അഥവാ “Take the Square” എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. അത് മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. യുറോപ്പിലേറ്റവും അധികം തൊഴിലില്ലായ്മ സ്പെയിനിലാണ്. 30 വയസില്‍ താഴെയുള്ള പകുതി ജനസംഖ്യക്ക് തൊഴിലില്ല. പരസ്പര സഹകരണത്തോടെ ജനാധിപ്യപരമായി എല്ലാ തീരുമാനങ്ങളും വോട്ടെടുപ്പോടെ നടത്തി അവര്‍ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു.

നാല് പ്രധാന കാര്യങ്ങളാണ് അവര്‍ക്കുള്ളത്. തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യുക. അഴുമതി തടയുക. രാഷ്ട്രീയക്കാരുടേത് മാത്രമല്ല, ഉയര്‍ന്ന വര്‍ഗ്ഗത്തിന്റേയും. അധികാരം വേര്‍തിരിക്കുക. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവര്‍ക്കിഷ്ടമുള്ള ന്യായാധിപന്‍മാരേയാണ് നിയമിക്കുന്നത്. അത് നിര്‍ത്തലാക്കണം. നാലാമത്, രാഷ്ട്രീയക്കാരെ നിയന്ത്രിക്കുക. പാര്‍ലമന്റ് നോക്കിയാല്‍ പകുതി സീറ്റും ഒഴിഞ്ഞ് കിടക്കുന്നത് കാണാം. ജനങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് ചിലവിന് കൊടുത്താണ് അവരെ പാര്‍ലമന്റിലേക്ക് അയക്കുന്നത്. ഒരു ജനപ്രതിനിധി പാര്‍ലമന്റില്‍ പോകുന്നില്ലെങ്കില്‍ അയാളുടെ വേതനം അന്നത്തേക്ക് നിര്‍ത്തലാക്കണം. സാധാരണ തൊഴിലാളിക്ക് അങ്ങനെയെങ്കില്‍ ജനപ്രതിനിധിക്കും അങ്ങനെ തന്നെ വേണം.

– from democracynow.org

നാലാമത്തെ ആവശ്യം നമുക്ക് ഇവിടെ അടിയന്തിരമായി വേണ്ടതാണ്. നിയമസഭയിലും പാര്‍ലമന്റിലും പോകാത്തവര്‍ വേതനം വാങ്ങാന്‍ പാടില്ല. പലകാരണം പറഞ്ഞ് വാക്കൗട്ട് നടത്തുന്നവര്‍ക്കും വേതനം നല്‍കാന്‍ പാടില്ല. കാലാവധി തീരുന്ന അവസരത്തില്‍ ജനപ്രതിനിധികളും ഹാജര്‍ പ്രസിദ്ധപ്പെടുത്തണം. 80% ല്‍ കുറവ് ഹാജരുള്ളവര്‍ക്ക് വീണ്ടും ജനപ്രതിനിധി ആകാനുള്ള അവസരം നിഷേധിക്കണം.

4 thoughts on “ടോമ ലാ പ്ലാസ: സ്പെയിനിലെ ജനകീയ പ്രക്ഷോഭം

  1. PIIGS (Portugal, Ireland, Italy, Greece Spain) രാജ്യങ്ങളുടെ പതനം സോഷ്യലിസ്റ്റ് വെല്‍‌ഫേര്‍സ്റ്റേറ്റിന്റെ അനിവാര്യമായ വിധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വെല്‍‌ഫേര്‍ സ്റ്റേറ്റുകളുടെ അടിത്തറ വെറുമൊരു Ponzi Scheme ആണെന്ന സത്യം എക്കാലവും മറച്ചുവെക്കാന്‍ കഴിയുകയില്ല – എന്തെന്നാല്‍ അതിന്റെ പതനം ഇന്നോ നാളെയോ എന്നേ സംശയമുള്ളൂ. നിയന്ത്രണമില്ലാത്ത സര്‍ക്കാര്‍ ചിലവുകള്‍ സമ്പദ് ഘടനകളെ എവിടെ എത്തിക്കും എന്നതിന്റെ ഉദാഹരണമാണ് അവ. സാമ്പത്തിക പ്രയാസങ്ങള്‍ മാത്രമല്ല, വെല്‍‌ഫേര്‍ സ്റ്റേറ്റുകളുടെ അടിസ്ഥാന പ്രശ്നം. യൂറോപ്പ്യന്‍ യൂണിയനിലെ പതിനേഴു രാജ്യങ്ങളുടെ ജനന നിരക്ക് ഒരു സ്ത്രീക്ക് 1.3 കുട്ടികള്‍ എന്ന നിലയിലാണ്. (Replacement rate 2.1 കുട്ടികള്‍ എന്നാണ്). ഇത്രയും കുറഞ്ഞ ജനനനിരക്കില്‍ നിന്നും ഒരു സമൂഹവും കരകയറിയ ചരിത്രമില്ല. ഈ രാജ്യങ്ങളിലെല്ലാം അടുത്തൂണ്‍ പറ്റിയവരുടെ എണ്ണം തൊഴിലെടുക്കുന്ന ആളുകളുടെ എണ്ണത്തെക്കാള്‍ പെരുകും. pension and welfare liabilities രാഷ്ട്രത്തിന്റെ സമ്പത്തിന്റെ സിംഹഭാഗവും കവര്‍ന്നെടുക്കും.

    ജനന നിരക്കിന്റെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും കാര്യത്തില്‍ യൂറോപ്പിനെക്കാള്‍ ഒരുപടി മേലെയാണെങ്കിലും, USSA (United Socialist States of America) യും ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ചില കണക്കുകള്‍ നോക്കുക:

    – അമേരിക്കന്‍ ഗവണ്മെന്റ്റ് regulatory framework ന് വേണ്ടി ഒരുവര്‍ഷം ചിലവാക്കുന്ന തുക 1.75 ട്രില്ല്യണ്‍ ആണ്. ഇത് ഇന്‍ഡ്യയുടെ ജി.എന്‍.പിയെക്കാള്‍ .25 ട്രില്ല്യണ്‍ കൂടുതലാണ്. സമ്പദ് ഘടനയുടെ വീര്യം തല്ലിക്കെടുത്തുന്ന സര്‍ക്കാര്‍ ഇടപെടലുകള്‍ക്കാണ് ഈ ചിലവെന്ന് ഓര്‍ക്കുക
    – അമേരിക്കന്‍ ഗവണ്‍മെന്റ് ഓരോ മണിക്കൂറിലും 188 മില്ല്യണ്‍ ഡോളര്‍ കടം വാങ്ങുന്നു. ഈ മാസം 6-ആം തീയതി വരെ അമേരിക്കയുടെ കടം $14.32 ട്രില്ല്യണ്‍ (ഇതില്‍ നിന്നും $38 ബില്ല്യണ്‍ കുറക്കാനാണ് സെനറ്റിലും മറ്റും ദിവസങ്ങള്‍ നീണ്ടുനിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നതും കയ്യാങ്കളിയുടെ വക്കത്തെത്തിയതും!)
    – യൂറോപ്പിലെന്നപോലെ സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള entitlement class യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ല എന്നത് വിസ്കോണ്‍സിനില്‍ ഈയിടെ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു.
    – ഭരിക്കുന്നവര്‍ക്ക് entitlement economy-യുടെ വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചു മാത്രമേ ചിന്തയുള്ളൂ എന്ന് തോന്നിപ്പോകുന്നു – ഉദ: ഒബാമ കെയര്‍.

    ഗവണ്മെന്റിന്റെ ധൂര്‍ത്തിനും അമിതാധികാരത്തിനുമെതിരെ ജനങ്ങള്‍ രംഗത്തുവന്ന ടീ പാര്‍ട്ടി മൂവ്മെന്റ് തീര്‍ച്ചയായും ഈ കാര്‍മേങ്ങള്‍ക്ക് നടുവില്‍ ഒരു രജതരേഖ ആയിരുന്നു. എന്നാല്‍ അതിന്റെ പിന്‍ബലത്തില്‍ ജയിച്ചുകയറിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ കൂടി സ്റ്റേറ്റിസ്റ്റ് നയങ്ങളെ പിന്തുണക്കുന്നത് കാണുമ്പോള്‍ അമേരിക്കയെക്കുറിച്ചുള്ള ചെറിയ പ്രതീക്ഷ പോലും അസ്തമിക്കുകയാണോ എന്ന് സംശയം തോന്നുന്നു.

  2. വോട്ടു ചെയ്യുന്നതോടെ ജനാധിപത്യം ഇല്ലാതാകുകയാണ്. പിന്നീട് കോര്‍പ്പറേറ്റുകളുടെ ശുദ്ധമായ സാമ്രാജ്യത്വമാണ് നടക്കുന്നത്. റാഡിയ ടേപ്പുകള്‍ ശ്രദ്ധിക്കുക. അതു മാറണം. കമ്പോള വാദികള്‍ ശരിക്കും തട്ടിപ്പാണ് എപ്പോഴും ചെയ്യുന്നത്. ബാങ്കുകളുടെ തെറ്റുകൊണ്ടുണ്ടായ സാമ്പത്തിക പ്രതിസന്ധി നോക്കൂ, കമ്പോള നിയമ പ്രകാരം തകരേണ്ടത് തകരുകചെയ്യണം. വാള്‍സ്ട്രീറ്റിലെ കമ്പനികളെ രക്ഷിക്കാന്‍ അമേരിക്കന്‍ നികുതിദായകര്‍ എത്ര ശതകോടികളാണ് നല്‍കേണ്ടി വന്നത്. അതി സമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും നല്‍കുന്ന നികുതി ഇളവ് ഇതൊക്കെയാണ് സര്‍ക്കാരുകളെ കടത്തിലേക്ക് തള്ളിവിടുന്നത്. ജലധാരാ സാമ്പത്തികശാസ്ത്രം പ്രവര്‍ത്തിക്കില്ല എന്ന് വാറന്‍ ബഫറ്റ് തന്നെ പറഞ്ഞത് ഓര്‍ക്കുക.

  3. അമേരിക്കന്‍ ഗവണ്മെന്റിന്റെ ‘ബെയില്‍ ഔട്ട്’ അധാര്‍മ്മികമാണെന്നതില്‍ സംശയമില്ല. ബിസിനസ്സില്‍ ഇത്തരത്തിലുള്ള ഗവണ്മെന്റ് കൈകടത്തല്‍ സ്വതന്ത്ര കമ്പോള വ്യവസ്ഥയുടെ അന്തഃസത്തക്ക് എതിരാണ്. എന്നാല്‍ ഇതാണ് ഗവണ്മെന്റിനെ കടത്തിലേക്ക് തള്ളിവിട്ടത് എന്ന പ്രസ്ഥാവന തികച്ചും തെറ്റാണ്. അമേരിക്കന്‍ ഗവണ്മെന്റിന്റെ ഏറ്റവും വലിയ ബാധ്യത മെഡി-കെയര്‍, സോഷ്യല്‍ സെക്യൂരിറ്റി തുടങ്ങിയവക്കാണ്. ബെയില്‍ ഔട്ട് ഇല്ലായിരുന്നെങ്കിലും ഈ ബാധ്യതകള്‍ തുടരും. കൂടാതെ, ഗവണ്മെന്റിന്റെ അനാവശ്യമായ ദൈനംദിന ചിലവുകളും കുത്തനെ കൂടുകയാണ്. മുന്‍ പറഞ്ഞ, 1.75 ട്രില്ല്യണ്‍ ഡോളറിന്റെ കാര്യം തന്നെ എടുക്കുക – ഈ റഗുലേഷനുകള്‍ കൊണ്ട് പ്രയോജനമൊന്നുമില്ല എന്ന് മാത്രമല്ല, അത് സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുന്നതില്‍നിന്നും രാജ്യത്തെ പിന്നോട്ടടിക്കുകയും ചെയ്യുന്നു. അനാവശ്യവും, പ്രതിലോമപരവുമായ ഗവണ്മെന്റ് ചിലവുകളുടേ ഏതാനും ഉദാഹരണങ്ങളിതാ: http://biggovernment.com/bmccarty/2011/05/26/usda-rabbit-police-stalking-magicians/
    http://hotair.com/archives/2011/05/30/video-the-usda-at-work-dinner/

    പിന്നെ, ഇവിടെ കോര്‍പ്പറേറ്റുകളാണ് എല്ലാം നിയന്ത്രിക്കുന്നത്, അവരാണ് അഴിമതിക്ക് വളമാകുന്നത് എന്ന പ്രചാരണം സ്റ്റേറ്റിസ്റ്റുകള്‍ ഗവണ്മെന്റിനെതിരെ ഉണ്ടാകുന്ന അനിവാര്യമായ തിരിച്ചടി ഒഴിവാക്കുവാന്‍ വേണ്ടി മനഃപൂര്‍വം അഴിച്ചുവിടുന്നതാണ്. ‘ഗവണ്മെന്റിന് അധികാരമില്ല’ എന്നതിന്റെ പൊള്ളത്തരം, ഒരു ഗവണ്മെന്റ് ഓഫീസില്‍ നൂറുശതമാനവും നിയമവിധേയവും, നൂറ്റിയൊന്നുശതമാനം അര്‍ഹതപ്പെട്ടതുമായ കാര്യം ചെയ്യുവാന്‍ കൈക്കൂലി കൊടുക്കേണ്ടിവന്നിട്ടുള്ള ആര്‍ക്കും മനസ്സിലാകുന്നതാണ്. ഈ രാജ്യത്തിലെ ബഹുഭൂരിപക്ഷവും, ദരിദ്രടക്കം, കൈക്കൂലി കൊടുക്കുന്നത് നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാനല്ല. ആയിരക്കണക്കിന് കോടി രൂപയാണ് ഓരോ വര്‍ഷവും ദരിദ്രര്‍ ഇപ്രകാരം അവര്‍ക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കൈക്കൂലിയായീ കൊടുക്കുന്നത്. ഗവണ്മെന്റിന് അധികാരമല്ല, അമിതാധികാരമാണ് ഉള്ളത്. അതാണ് അഴിമതിയുടെ അടിസ്ഥാനവും. കോര്‍പ്പറേറ്റുകള്‍ക്ക് സാമ്പത്തിക ശക്തി ഉള്ളതുകൊണ്ട് ഈ പ്രക്രിയ കുറച്ചുകൂടി വേദനാരഹിതമാകുന്നു എന്നേ ഉള്ളൂ. എത്ര വലിയ പണക്കാരനും വ്യവസായിയുമാണെങ്കിലും, ഗവണ്മെന്റ് പവറിനുമുന്‍പില്‍ നിസ്സാരന്‍ തന്നെ. കൈക്കൂലി കൊടുക്കാത്തതുകൊണ്ട് വിമാനക്കമ്പനി തുടങ്ങാന്‍ സാധിക്കതിരുന്ന ടാറ്റയുടെ കാര്യം തന്നെ നോക്കുക.

  4. നല്ല തമാശ. താങ്കളുടെ അതിബുദ്ധി മനസിലായി. പാവം വ്യവസായികള്‍. അവരെ ദുഷ്ടന്‍മാരായ സര്‍ക്കാര്‌ ട്രില്യണ്‍ കണക്കിന് ധനസഹായം നല്‍കി ദ്രോഹിക്കുന്നു. കഷ്ടം. ചങ്ങാതി ലോകത്തെവിടെങ്കിലും വ്യവസായികള്‍ക്കടിമപ്പെടാത്ത ഏതെങ്കിലും സര്‍ക്കാരുണ്ടോ? ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യമുണ്ടാക്കിയ കമ്പനികള്‍ക്ക് ഏതെങ്കിലുമൊന്നിനെതിരെ നടപടി എടുത്തിട്ടുണ്ടോ? അതിലോതെങ്കിലും ഒന്നിന്റെ സിഇഓ ജയിലില്‍ പോയിട്ടുണ്ടോ? വിഷം പരത്തി മനുഷ്യനെ കൊല്ലുന്ന വ്യവസായികളെ ധനനസായം നല്‍കി ആദരിക്കുകയാണ് എല്ലാ സര്‍ക്കാരും ചെയ്യുന്നത്. എല്ലാരും വികസന വാദികള്‍.

    നമ്മുടെ നാട്ടിലെ മന്ത്രി സഭാ രൂപീകരണം തന്നെ വ്യവസായികള്‍ നേരിട്ട് നടത്തുന്നതാണെന്ന് റാഡിയാ ടേപ്പുകള്‍ വിശദമാക്കിയതല്ലേ. ലോകം മുഴുവന്‍ ഇതാണ് തടക്കുന്നത്. പ്രശ്നങ്ങളുണ്ടാക്കിയ വാള്‍സ്റ്റ്രീറ്റുകാര്‍ക്ക് തന്നെ ധനകാര്യ ചുമതല നല്‍കിയതുകൊണ്ടു മാത്രമാണ് ഒബാമ തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാ കാര്യത്തിലും ഒബാമ സര്‍ക്കാര്‍ ബുഷ് സര്‍ക്കാരിന്റെ പിന്‍തുടര്‍ച്ച മാത്രമാണ്.

    സര്‍ക്കാരിന് എവിടെയാണ് സുഹൃത്തേ അധികാരം. നമ്മുടെ നാട്ടില്‍ കുപ്പി വെള്ളത്തിലെ കീടനാശിനിയുടെ അളവ് നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരാന്‍ കഴിഞ്ഞോ? ഭോപാല്‍ ദുരന്തം നടന്ന് ഇത്രയായിട്ടും നിയമങ്ങള്‍ ലംഘിച്ച് നടത്തിയ കമ്പനിയേ കൊണ്ട് ജനങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കിക്കാന്‍ കഴിഞ്ഞോ? വമ്പന്‍ ലാഭം കൊയ്യുന്ന ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് അമേരിക്ക പ്രതിവര്‍ഷം കൊടുക്കുന്ന സബ്സിഡി 400 കോടി ഡോളറാണ്. (ഈ പണമുണ്ടെങ്കില്‍ എത്ര അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാം?) അത് നിര്‍ത്താന്‍ നടന്ന വോട്ടെടുപ്പ് പരാജയപ്പെട്ടു. അങ്ങനെ എത്ര അനവധി ഉദാഹരണങ്ങള്‍.

    ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധവും ബുഷിന്റെ കാലത്ത് തുടങ്ങിയ കോര്‍പ്പറേറ്റ് ധനസഹായവുമാണ് അമേരിക്കയുടെ കമ്മിയുടെ കാരണം. നല്ല പൊതു ജനക്ഷേമ പരിപാടികള്‍ ധനകമ്മിയുണ്ടാക്കില്ല. അത് സമ്പദ് വ്യവസ്ഥയെക്ക് ഊര്‍ജ്ജം നല്‍കി മുന്നോട്ട് ചലിപ്പിക്കുകയേയുള്ളു.

    സര്‍ക്കാരിനെ നിയന്ത്രിച്ച് സ്വന്തം കാര്യം നേടിയെടുക്കുകയും പിന്നീട് അതിന്റെ കുഴപ്പമെല്ലാം സര്‍ക്കാരില്‍ തന്നെ നിക്ഷേപിക്കികയാണ് ഇപ്പോള്‍ കോര്‍പ്പറേറ്റും അവരുടെ കുഴലൂത്തുകാരും ചെയ്യുന്നത്. പണ്ട് വ്യവസായികള്‍ നേരിട്ടാണ് ഭൂമി വാങ്ങിയിരുന്ത്. ഇന്ന് അവര്‍ സര്‍ക്കാരിനെ ഉപയോഗിക്കുന്നു. നികുതി നല്‍കിയ അതേ ജനങ്ങളെ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസും പട്ടാളവും ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്യുന്നു. ചുളുവ് വിലക്ക് ഭൂമി മുതലാളി ഏറ്റെടുക്കുകയും ചെയ്യുന്നു. പേരോ വികസനമെന്ന്.

Leave a reply to Murali മറുപടി റദ്ദാക്കുക