കോക്കിനെതിരെ അമേരിക്കയില്‍ പ്രകടനം

ടീ പാര്‍ട്ടി എന്ന സംഘടനയുടെ ഉടമസ്ഥനാണ് കോക്ക് സഹോദരന്‍മാര്‍.

6 thoughts on “കോക്കിനെതിരെ അമേരിക്കയില്‍ പ്രകടനം

  1. കോക്ക് സഹോദരന്മാരെപ്പോലെ ഒരു കോര്‍പ്പറേറ്റ് അധിപതിയെങ്കിലും ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു! സര്‍ക്കാരിനും രാഷ്ട്രീയക്കാര്‍ക്കും സ്തുതിപാടി തങ്ങളുടെ സ്ഥാപിത താത്പര്യങ്ങളെ സംരക്ഷിക്കാനല്ലാതെ സ്വകാര്യ സ്വത്തവകാശത്തിനും, ചെറിയ ഗവണ്മെന്റിനും, സാമ്പത്തിക സ്വാതന്ത്ര്യത്തിനും വേണ്ടി ശക്തമായ നിലപാടെടുക്കാന്‍ മാത്രമല്ല, അതിനുവേണ്ടി സ്വപ്രയത്നത്താല്‍ സമ്പാദിച്ച സമ്പത്തിന്റെ ഒരു പങ്ക് വിനിയോഗിക്കുവാന്‍ കൂടി തയ്യാറായ കോക്ക് സഹോദരന്മാരെ കാണുമ്പോള്‍, ലൈസന്‍സ്-പെര്‍മിറ്റ്-ഇന്‍സ്പെക്ടര്‍ രാജിനെ പിന്തുണച്ച് ഗവണ്മെന്റിന്റെ ഭസ്മാസുര ശക്തിക്ക് അടിയറവു പറഞ്ഞ് സര്‍ക്കാരിനുമുന്‍പില്‍ സാഷ്ടാംഗം നമസ്കരിച്ച നമ്മുടെ ബോം‌ബെ ക്ലബ്ബിനെയോര്‍ത്ത് ലജ്ജിക്കാതിരിക്കുന്നതെങ്ങനെ? (ഗവണ്മെന്റ് ശക്തിക്ക് മുന്പില്‍ വ്യവസായികള്‍ ആത്യന്തികമായി നിസ്സഹായരാണ് എന്നത് മറന്നുകൊണ്ടല്ല – പക്ഷേ സര്‍ക്കാരുമായി ഒരു faustian bargain നടത്തി ഒരു പ്രതിഷേധ സ്വരം പോലും ഉയര്‍ത്താതെ ഇങ്ങനെ കീഴടങ്ങേണ്ട ആവശ്യമില്ലായിരുന്നു)

  2. നല്ല തമാശ. താങ്കളുടെ അതിബുദ്ധി മനസിലായി. പാവം വ്യവസായികള്‍. അവരെ ദുഷ്ടന്‍മാരായ സര്‍ക്കാര്‌ ട്രില്യണ്‍ കണക്കിന് ധനസഹായം നല്‍കി ദ്രോഹിക്കുന്നു. കഷ്ടം. ചങ്ങാതി ലോകത്തെവിടെങ്കിലും വ്യവസായികള്‍ക്കടിമപ്പെടാത്ത ഏതെങ്കിലും സര്‍ക്കാരുണ്ടോ? ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യമുണ്ടാക്കിയ കമ്പനികള്‍ക്ക് ഏതെങ്കിലുമൊന്നിനെതിരെ നടപടി എടുത്തിട്ടുണ്ടോ? അതിലോതെങ്കിലും ഒന്നിന്റെ സിഇഓ ജയിലില്‍ പോയിട്ടുണ്ടോ? വിഷം പരത്തി മനുഷ്യനെ കൊല്ലുന്ന വ്യവസായികളെ ധനനസായം നല്‍കി ആദരിക്കുകയാണ് എല്ലാ സര്‍ക്കാരും ചെയ്യുന്നത്. എല്ലാരും വികസന വാദികള്‍.

    നമ്മുടെ നാട്ടിലെ മന്ത്രി സഭാ രൂപീകരണം തന്നെ വ്യവസായികള്‍ നേരിട്ട് നടത്തുന്നതാണെന്ന് റാഡിയാ ടേപ്പുകള്‍ വിശദമാക്കിയതല്ലേ. ലോകം മുഴുവന്‍ ഇതാണ് തടക്കുന്നത്. പ്രശ്നങ്ങളുണ്ടാക്കിയ വാള്‍സ്റ്റ്രീറ്റുകാര്‍ക്ക് തന്നെ ധനകാര്യ ചുമതല നല്‍കിയതുകൊണ്ടു മാത്രമാണ് ഒബാമ തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാ കാര്യത്തിലും ഒബാമ സര്‍ക്കാര്‍ ബുഷ് സര്‍ക്കാരിന്റെ പിന്‍തുടര്‍ച്ച മാത്രമാണ്.

    സര്‍ക്കാരിന് എവിടെയാണ് സുഹൃത്തേ അധികാരം. നമ്മുടെ നാട്ടില്‍ കുപ്പി വെള്ളത്തിലെ കീടനാശിനിയുടെ അളവ് നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരാന്‍ കഴിഞ്ഞോ? ഭോപാല്‍ ദുരന്തം നടന്ന് ഇത്രയായിട്ടും നിയമങ്ങള്‍ ലംഘിച്ച് നടത്തിയ കമ്പനിയേ കൊണ്ട് ജനങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കിക്കാന്‍ കഴിഞ്ഞോ? വമ്പന്‍ ലാഭം കൊയ്യുന്ന ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് അമേരിക്ക പ്രതിവര്‍ഷം കൊടുക്കുന്ന സബ്സിഡി 400 കോടി ഡോളറാണ്. (ഈ പണമുണ്ടെങ്കില്‍ എത്ര അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാം?) അത് നിര്‍ത്താന്‍ നടന്ന വോട്ടെടുപ്പ് പരാജയപ്പെട്ടു. അങ്ങനെ എത്ര അനവധി ഉദാഹരണങ്ങള്‍.

    ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധവും ബുഷിന്റെ കാലത്ത് തുടങ്ങിയ കോര്‍പ്പറേറ്റ് ധനസഹായവുമാണ് അമേരിക്കയുടെ കമ്മിയുടെ കാരണം. നല്ല പൊതു ജനക്ഷേമ പരിപാടികള്‍ ധനകമ്മിയുണ്ടാക്കില്ല. അത് സമ്പദ് വ്യവസ്ഥയെക്ക് ഊര്‍ജ്ജം നല്‍കി മുന്നോട്ട് ചലിപ്പിക്കുകയേയുള്ളു.

    സര്‍ക്കാരിനെ നിയന്ത്രിച്ച് സ്വന്തം കാര്യം നേടിയെടുക്കുകയും പിന്നീട് അതിന്റെ കുഴപ്പമെല്ലാം സര്‍ക്കാരില്‍ തന്നെ നിക്ഷേപിക്കികയാണ് ഇപ്പോള്‍ കോര്‍പ്പറേറ്റും അവരുടെ കുഴലൂത്തുകാരും ചെയ്യുന്നത്. പണ്ട് വ്യവസായികള്‍ നേരിട്ടാണ് ഭൂമി വാങ്ങിയിരുന്ത്. ഇന്ന് അവര്‍ സര്‍ക്കാരിനെ ഉപയോഗിക്കുന്നു. നികുതി നല്‍കിയ അതേ ജനങ്ങളെ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസും പട്ടാളവും ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്യുന്നു. ചുളുവ് വിലക്ക് ഭൂമി മുതലാളി ഏറ്റെടുക്കുകയും ചെയ്യുന്നു. പേരോ വികസനമെന്ന്.

  3. ഇതില്‍ ഒരു അതിബുദ്ധിയുമില്ല, സുഹൃത്തേ. ഗവണ്മെന്റിന്റെ ‘ലൈനില്‍’ വീഴാത്ത വ്യവസായികള്‍ എത്രവലിയവനായാലും അടുത്ത ദിവസം കണികണ്ടുണരുന്നത് ഇന്‍‌കം ടാക്സ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ തിരു മുഖങ്ങളായിരിക്കും എന്നത് എത്ര തവണ നമ്മള്‍ കണ്ടതാണ്. ഗവണ്മെന്റിന് അധികാരമുള്ളതുകൊണ്ട് തന്നെയാണ് കോര്‍പ്പറേറ്റുകള്‍ ഗവണ്മെറ്റ്നിനെ സ്വാധീനിച്ച് കാര്യം നേടാന്‍ ശ്രമിക്കുന്നത്. അല്ലെങ്കില്‍ നിവൃത്തിയുമില്ല – എതിരാളികള്‍ എല്ലാം കൊണ്ടുപോകും, ഗവണ്മെന്റിന്റെ ശത്രുതയും പിടിച്ചുപറ്റും. ഇതൊക്കെ നമ്മള്‍ എത്ര തവണകണ്ടതാണ്. ദാ, ഇപ്പോള്‍ ലക്ഷക്കണക്കിന് അനുയായികളുള്ള ആ കാഷായ വേഷക്കാരനെയും ഒതുക്കിയിരിക്കുന്നു – ഇന്‍‌കം ടാക്സ് റെയിഡ് എന്ന വരുണാസ്ത്രം പ്രയോഗിച്ച്. ആഗ്നേയാസ്ത്രവും ബ്രഹ്മാസ്ത്രവും ഒന്നും വെളിയില്‍ എടുക്കേണ്ടിയേ വന്നില്ല.

    ഭോപാല്‍ ദുരന്തം നടന്ന് ഇത്രയായിട്ടും നിയമങ്ങള്‍ ലംഘിച്ച് നടത്തിയ കമ്പനിയേ കൊണ്ട് ജനങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കിക്കാന്‍ കഴിഞ്ഞോ?
    ഇത് ചോദിച്ചത് എന്തായാലും നന്നായി. ഭോപ്പാ‍ല്‍ ദുരന്തം ഉണ്ടായത് എന്നായിരുന്നു എന്ന് ഒന്ന് ഓര്‍ത്തുനോക്കൂ. ലോകത്തെ ഏറ്റവും കര്‍ക്കശമായ നിയന്ത്രണങ്ങള്‍ വ്യവസായികളുടെയും കച്ചവടക്കരുടെയും മേലെ ഉണ്ടായിരുന്ന കാല ത്ത്. ക്വോട്ടയില്‍ കൂടുതല്‍ സ്കൂട്ടറുകളോ പെയിന്‍ ബാമോ മൊട്ടുസൂചിപോലുമോ ഉല്പാദിപ്പിച്ചാല്‍ വ്യവസായികളെ കല്‍ത്തുറുങ്കില്‍ അടക്കാന്‍ ഗവണ്മെന്റിന് അധികാരമുള്ള കാലത്ത്. എന്നിട്ടും, ആ ഗവണ്മെന്റ് തന്നെ ആന്‍ഡേഴ്സണ്‍ സായ്‌വിന് വിമാനം ചാര്‍ട്ടര്‍ ചെയ്തുകൊടുത്തു. അതിലും ക്രൂരമായത് കമ്പനിയ്കെതിരെ കേസ് പറഞ്ഞ് നഷ്ടപരിഹാരം നേടാനുള്ള പീഡിതരുടെ അവകാശവും ഗവണ്മെന്റ് തട്ടിയെടുത്തു എന്നതാണ് – അവരെ സംരക്ഷിക്കാനെന്ന പേരില്‍! ഇതൊന്ന് വായിച്ചു നോക്കൂ: http://online.wsj.com/article/SB10001424052748703433704575303700163319676.html
    To “protect” the victims, the Indian Parliament passed the Bhopal Gas Tragedy Act in March 1985. The law handed the Indian government the exclusive right to represent all the claimants… New Delhi’s paternalism, far from protecting the interests of Bhopal victims from sharks, cut those victims off from one of the most promising avenues for seeking compensation in a free-market system.

    അപ്പോള്‍ ഗവണ്മെന്റിന് അധികാരമില്ലാത്തതല്ല, മറിച്ച് അമിതാധികാരമുള്ളതും പൌരന്മാര്‍ക്ക് മൌലികാവകാശങ്ങള്‍പോലും (യഥാര്‍ഥത്തിലുള്ളത് – സ്വകാര്യ സ്വത്തവകാശം തുടങ്ങിയവ. Right to education പോലുള്ള faux-rights അല്ല) ഇല്ലാത്തതും ആണെന്ന് വ്യക്തമായല്ലോ.

  4. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധവും ബുഷിന്റെ കാലത്ത് തുടങ്ങിയ കോര്‍പ്പറേറ്റ് ധനസഹായവുമാണ് അമേരിക്കയുടെ കമ്മിയുടെ കാരണം.

    അല്ല. ഇറാഖ് യുദ്ധവും കോര്‍പ്പറേറ്റ് ധനസഹായവും ഇല്ലെങ്കിലും സോഷ്യല്‍ സെക്യൂരിറ്റി, മെഡികെയര്‍, മെഡിക്-എയ്ഡ് എന്നിവയിലെ കമ്മി അമേരിക്കന്‍ ഗവണ്മെന്റിനെ സമീപ ഭാവിയില്‍ തന്നെ മുക്കിക്കളയും. അമേരിക്കയുടേ GDP-യുടെ 40% വും ഗവണ്‍‌മെന്റ് ചിലവുകളാണ്. ഇറാഖില്‍ നിന്നും പിന്മാറാം. കോര്‍പ്പരേറ്റ് വെല്ഫയര്‍ വെട്ടിച്ചുരുക്കാം. പക്ഷെ മെഡികെയറിനെ തൊടാന്‍ പോലും ഒരു രാഷ്ട്രീ‍യക്കാരനും ധൈര്യപ്പെടില്ല. ന്യൂയോര്‍ക്കിലെ 26-ആം Congressional district-ല്‍ കഴിഞ്ഞമാസം നടന്ന ഇലക്ഷന്റെ ഫലം (വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജയിച്ചുവന്നിരുന്ന സീറ്റില്‍ അവര്‍ ആദ്യമായി തോറ്റു) അതിന് അടിവരയിടുന്നു: Two months ago, the Democrat, Kathy Hochul, was considered an all-but-certain loser. But Ms. Hochul seized on her Republican rival’s embrace of the proposal from Representative Paul Ryan, Republican of Wisconsin, to overhaul Medicare, and she never let up.

    പണ്ട് വ്യവസായികള്‍ നേരിട്ടാണ് ഭൂമി വാങ്ങിയിരുന്ത്. ഇന്ന് അവര്‍ സര്‍ക്കാരിനെ ഉപയോഗിക്കുന്നു.
    ഇത് ഏത് കാലഘട്ടത്തിലായിരുന്നു എന്നും കൂടി പറഞ്ഞാല്‍ ഉപകാരമാകുമായിരുന്നു. 1894-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സര്‍ക്കാരിന് ആരുടെ ഭൂമിയും ഏറ്റെടുക്കാം – ‘പൊതു ആവശ്യത്തിന്’ എന്ന പേരില്‍. അതായത്, ഇന്‍ഡ്യയില്‍ സ്വകാര്യ സ്വത്തവകാശത്തിന് നിയമ പരിരക്ഷയില്ല. മാത്രമല്ല, കര്‍ഷകരല്ലാത്തവര്‍ക്ക് കാര്‍ഷിക ഭൂമി വാങ്ങുവാനും സാദ്ധ്യമല്ല. (ഇതിന്‍ പ്രകാരമആണ് സാക്ഷാല്‍ അമിതാഭ് ബച്ചന് യു.പി.യില്‍ ഉണ്ടായിരുന്ന തന്റെ ഭൂമി വിട്ടുകൊടുക്കേണ്ടി വന്നത്). സിംഗൂരിനെക്കുറിച്ചെല്ലാം ഘോരഘോരം പ്രസംഗിച്ചവരൊന്നും ഓര്‍ത്തിരിക്കില്ല അവിടെ ടാറ്റ നിയമവിരുദ്ധമായി ഒന്നും ചെയ്തിരുന്നില്ല എന്ന് – കര്‍ഷകരില്‍ നിന്നും നേരിട്ട് കമ്പോളവില നല്‍കി ടാറ്റ ഭൂമി വാങ്ങിയിരുന്നെങ്കില്‍ അതായിരുന്നു നിയമവിരുദ്ധമാകുമായിരുന്നത്! പിന്നെ, ഭരണഘടനയില്‍ മൌലികാവകാശമായിരുന്ന സ്വകാര്യ സ്വത്തവകാശം ആരാണ് എടുത്തുകളഞ്ഞത്? മൊറാര്‍ജിയുടെ നേതൃത്വത്തിലുള്ള സോഷലിസ്റ്റുകള്‍! അതില്‍ അദ്ഭുതമില്ല, സ്വകാര്യ സ്വത്തവകാശം എന്നത് ഒരു പിന്തിരിപ്പന്‍ മുതലാളിത്ത പദ്ധതിയും സോഷ്യലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധവുമാണ്. സംശയമുണ്ടെങ്കില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷദിന്റെ ‘ഭൂമി പൊതുസ്വത്ത്’ എന്ന ലഘുലേഖ കാണുക.

    സ്വകാര്യ സ്വത്തിന്റെ സംരക്ഷണം, നിയമ പരിപാലനം, റോഡുകള്‍ ഇതൊക്കെയാണ് ഒരു ഗവണ്മെന്റ് ചെയ്യേണ്ടുന്ന കാര്യങ്ങള്‍. അതൊന്നും നമ്മുടെ സര്‍ക്കാര്‍ ചെയ്യുന്നില്ല. പകരം കോണ്ടം മുതല്‍ സ്റ്റീല്‍ വരെ എല്ലാം ഉണ്ടാക്കാനും ഹോട്ടലുകളും എയര്‍ലൈനുകളും ബാറുകളും ഒക്കെ നടത്താനും മറ്റും ശ്രമിക്കുന്നു – ജനങ്ങളുടെ നികുതിപ്പണം പാ‍ഴാക്കിക്കൊണ്ട്. ജനങ്ങള്‍ക്ക് ഉപകാരമുള്ള എന്തെങ്കിലും ചെയ്യാന്‍ മുതിരുന്ന സ്വകാര്യ സംരംഭകരുടെ കഴുത്തിനുപിടിക്കുകയും ചെയ്യുന്നും. സര്‍ക്കാര്‍ പാസ്സാക്കന്‍ ഉദ്ദേശിക്കുന്ന CSR Bill തന്നെ നോക്കുക.

  5. വമ്പന്‍ ലാഭം കൊയ്യുന്ന ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് അമേരിക്ക പ്രതിവര്‍ഷം കൊടുക്കുന്ന സബ്സിഡി 400 കോടി ഡോളറാണ്. (ഈ പണമുണ്ടെങ്കില്‍ എത്ര അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാം?)

    അമേരിക്കയില്‍ സോഷ്യലിസം ശക്തമായി നിലനില്‍ക്കുന്ന ഏറ്റവും പ്രധാന മേഖലയാണ് പൊതുവിദ്യാഭ്യാസം (മറ്റൊന്ന് കാര്‍ഷിക മേഖലയാണ്). വര്‍ഷം തോറും പബ്ലിക്ക് സ്കൂളുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചിലവാക്കുന്ന തുക കൂടിക്കൂടി വരുന്നു. 2007-2008-ല്‍ ഇത് 600 ബില്ല്യണ്‍ ഡോളറോളമായിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ മേലുള്ള ചിലവ് 1961-62-ല്‍ ഉള്ളതിന്റെ നാലിരട്ടിയാണ് ഇന്ന്. മറ്റെല്ലാ സോഷലിസ്റ്റ് പദ്ധതികളെയും പോലെ ചിലവുകൂടിയും ഫലം കുറഞ്ഞും വരുന്ന പ്രവണത ഇവിടെയും കാണാവുന്നതാണ്. സോഷ്യലിസ്റ്റ് പദ്ധതികളുടെയെല്ലാം പ്രതേകത, അവ ആര്‍ക്കുവേണ്ടി നടത്തുന്നുവോ (പൊതുജനം) അവര്‍ക്ക് ഒരു ഗുണവും കിട്ടാതിരിക്കുകയും (പലപ്പോഴും ദോഷമായിരിക്കുകയും ചെയ്യും), ആര് നടത്തുന്നുവോ (സെന്‍‌ട്രല്‍ പ്ലാനര്‍മാര്‍, ബ്യൂറോക്രാറ്റുകള്‍, രാഷ്ട്രീയ്ക്കാര്‍, യൂണിയനുകള്‍) അവര്‍ക്ക് വളരെ പ്രയോജനകരവും ആയിരിക്കും എന്നതാണ്. അമേരിക്കന്‍ പബ്ലിക്ക് സ്കൂള്‍ സിസ്റ്റത്തിന്റെ കാര്യത്തില്‍ ഇത് നൂറു ശതമാനവും ശരിയാണ്. അദ്ധ്യാപകര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും വളരെ പ്രയോജനകരമാണ് അത്. സാമ്പത്തിക മാന്ദ്യമൊന്നും അവരെ ഒരുകാലത്തും ബാധിക്കാറില്ല.

    ചുരുക്കത്തില്‍ അമേരിക്കന്‍ പബ്ലിക്ക് സ്കൂള്‍ സിസ്റ്റം എന്നത് അടികാണാത്ത ഒരു കിണറാണ്. അതിലേക്ക് മറ്റൊരും 4 ബില്ല്യണ്‍ ഡോളര്‍കൂടി ഇട്ടാലും പ്രതേകിച്ചൊന്നും സംഭവിക്കാനില്ല.

ഒരു അഭിപ്രായം ഇടൂ