വാര്‍ത്തകള്‍

കോഡ് പിങ്ക് പ്രവര്‍ത്തകയായ Rae Abileah ആശുപത്രിയില്‍ വെച്ച് അറസ്റ്റുചെയ്തു

CODEPINK സാമാധാന പ്രവര്‍ത്തകയായ Rae Abileah യെ വാഷിങ്ടണിലെ George Washington University ആശുപത്രിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹൂവിന്റെ പ്രസംഗം സടസപ്പെടുത്താന്‍ ശ്രമിച്ചപ്പെള്‍ AIPAC പ്രവര്‍ത്തകര്‍ അവരെ ആക്രമിച്ച് കീഴ്പ്പെടുത്തി. അതില്‍ പരിക്കേറ്റ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നെതന്യാഹൂവിന്റെ ലോക ജനാധിപത്യത്തില്‍ യുവാക്കളുടെ പങ്കിനെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ “അധിനിവേശം അംഗീകരിക്കാനാവില്ല” എന്ന ബാനര്‍ പിടിച്ച അവര്‍ “അധിനിവേശം അവസാനിപ്പിക്കുക, ഇസ്രായേലിന്റെ യുദ്ധ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുക, പാലസ്തീന്‍കാര്‍ക്ക് തുല്യ അവകാശം, അധിനിവേശം അംഗീകരിക്കാനാവില്ല” എന്ന് വിളിച്ച് പറയുകയാണ് അവര്‍ ചെയ്തത്.

സ്വിസ് ആണവനിലയങ്ങള്‍ വേണ്ടെന്നുവെക്കുന്നു

എല്ലാ പുതിയ ആണവിനിലയങ്ങള്‍ക്കുമുള്ള അംഗീകാരം സ്വിറ്റ്സര്‍ലാന്റ് സര്‍ക്കാര്‍ റദ്ദാക്കി. യൂറോപ്യന്‍ യൂണിയനിലാകെ ആണവനിലയങ്ങള്‍ക്കെതിരെ പ്രതിക്ഷേധം അലയടിക്കുന്നു. രാജ്യത്തിന്റെ ആണവോര്‍ജ്ജ നിലയങ്ങള്‍ പടിപടിയായി അടച്ചുപൂട്ടാനാണ് പദ്ധതി. ഇപ്പോള്‍ രാജ്യത്തിന് 40% വൈദ്യുതി നല്‍കുന്നത് ആണവ നിലയങ്ങളാണ്. ആ 5 നിലയങ്ങള്‍ അവയുടെ കാലാവധി പൂര്‍ത്തിയാകും വരെ പ്രവര്‍ത്തിക്കും. പുതിയവ പണിയുകയില്ല. 2034 ല്‍ അവസാനത്തെ ആണവനിലയവും ഇല്ലാതാവും. [കണ്ടുപഠിക്കടാ ജയറാം രമേശേ.]

കടല്‍ പല്ലിയുടെ ഫോസിലില്‍ നിന്നും പുരാതന പ്രോട്ടീന്‍

പുരാതന അവശിഷ്ടങ്ങളില്‍ നിന്ന് 7 കോടി വര്‍ഷം പഴക്കമുള്ള കടല്‍ പല്ലിയുടെ ടിഷ്യൂ സ്വീഡനിലെ Lund University ലെ ഗവേഷകര്‍ കണ്ടെത്തി. monitor lizard ന്റെ പഴയ ബന്ധുവായ mosasaur Prognathodon ന്റെ എല്ലുകളുടെ ഫോസിലില്‍ ആണിത് കണ്ടെത്തിയത്.

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. ആകെ ചെയ്യാവുന്നത് നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ സ്വഭാവം ഉണ്ടാകാതിരിക്കുക എന്നത് മാത്രമാണ്.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s