ഏത് തരത്തിലുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്?

ലഹള സമയത്തെ വേഷം ധരിച്ച 40 പോലീസുകാര്‍ Grow Heathrow ല്‍ 7.15 am. ന് റെയിഡ് നടത്തുന്നു

രാജകീയ വിവാഹം നടന്ന ആഴ്ച്ച സാമൂഹ്യ കമ്പോള പൂന്തോട്ടം റെയിഡ് ചെയ്യപ്പെടുകയും അവിടുത്തെ അന്തേവാസികളെ കട്ടിലില്‍ നിന്ന് വലിച്ചിഴച്ച് പുറത്തെറിയുകയും ചെയ്യപ്പെട്ടു. ഒന്നര മണിക്കൂര്‍ നേരം റെയിഡ് നടത്തിയിട്ടും അവര്‍ക്ക് കുറച്ച് പച്ചക്കറികളും, കോഴിയും, തേനീച്ചയും കാലാവസ്ഥാ മാറ്റം പേടിപ്പെടുത്തുന്ന ലോകത്ത് ബദല്‍ സമൂഹം നിര്‍മ്മിക്കാനുള്ള ഉത്സാഹവും മാത്രമേ കണ്ടെത്താനായുള്ളു.

പോലീസുകാരുടെ ചാതുര്യം ഔചിത്യമില്ലാത്തതായിരുന്നു. അവര്‍ക്ക് ഈ പൂന്തോട്ടത്തില്‍ ഒരു ടൂര്‍ വേണമെങ്കില്‍ യൂണീഫോമില്ലാതെ വന്നിരുന്നെങ്കില്‍ അന്തേവാസികള്‍ പൂര്‍ണ്ണമായ ടൂറിന് അവസരം ഒരുക്കിക്കൊടുക്കുമായിരുന്നു. ഒരു കപ്പ് ചായയും കിട്ടുമായിരുന്നു.

എന്നാല്‍ ഒരു സൗഹൃദ സന്ദര്‍ശനത്തിനല്ല അവര്‍ വന്നത്. ലണ്ടനില്‍ നടക്കുന്ന പല ഭീഷണിപ്പെടുത്തല്‍ പരിപാടികളുടെ ഭാഗമായാണ് ഈ റെയിഡും. വ്യവസ്ഥയോട് അനിഷ്ടമുള്ള ജനങ്ങളെ പോടിപ്പിക്കുകയാണ് അതിന്റെ ലക്ഷ്യം. നിയമവിരുദ്ധമായ ഈ റെയിഡ് ജനാധിപ്യത്തിന്റേയും ബ്രിട്ടണിലെ മനുഷ്യാവകാശത്തിന്റേയും തകര്‍ച്ചയാണ്.

– from transitionheathrow.com

ഇത്തരം റെയിഡുകള്‍ നമ്മുടെ നാടിനെ സംബന്ധിച്ചടത്തോളം പുത്തരിയല്ലങ്കിലും ഉത്തരാധുനിക കാലത്ത് അധികാരികള്‍ ജനാധാപത്യ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ തെളിവാണ്.

ഒരു അഭിപ്രായം ഇടൂ