വാര്‍ത്തകള്‍

CEO മാര്‍ക്ക് 2010 ല്‍ വമ്പന്‍ ശമ്പളം

അമേരിക്കയിലെ വലിയ കമ്പനികള്‍ 2010 ല്‍ അവരുടെ CEO മാര്‍ക്ക് ഴളരെ ഉയര്‍ന്ന ശമ്പളമാണ് നല്‍കിയതെന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തു. സാധാരണ പാക്കേജ് S&P 500 ന്റെ തലവന് $90 ലക്ഷം ഡോളര്‍ ശമ്പളം കിട്ടി. 2009 നേക്കാള്‍ 24% അധികമാണിത്. Viacom ന്റെ CEO Philippe Dauman $8.45 കോടി ഡോളറാണ് ശമ്പളമായി എടുത്തത്. 2009 നേക്കാള്‍ രണ്ടര മടങ്ങാണ് ഇത്.

20 ലക്ഷം സ്ത്രീകള്‍ കോംഗോയില്‍ ബലാത്സംഗം ചെയ്യപ്പെട്ടു

കോംഗോയില്‍ 20 ലക്ഷം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പഠനം കണ്ടെത്തി. അതായത് പ്രതിദിനം 1,100 സ്ത്രീകള്‍, ഓരു മിനിട്ടില്‍ ഒരാള്‍. 3,400 സ്ത്രീകളില്‍ 2007 ല്‍ നടത്തിയ ഒരു സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ വിവരം. ഇത് കുറഞ്ഞ കണക്കാണ് എന്നാണ് ഇതിന്റെ എഴുത്തുകാര്‍ പറയുന്നത്. സാമ്പിള്‍ ഗ്രൂപ്പ് ചെറുതായതുകൊണ്ട് ഇത് തെറ്റിധാരണാ ജനകമാണെന്ന് United Nations പറഞ്ഞു.

ഓസോണ്‍ പാളിയിലെ തുളയും മഴയും

അന്റാര്‍ക്ടിക്കയുടെ മുകളിലുള്ള ആകാശത്തെ ഓസോണ്‍ പാളിയിലെ ഭീമമായ തുള ദക്ഷിണാര്‍ദ്ധ ഗോളത്തിലെ മഴയെ സ്വാധീനിക്കുന്നു എന്ന് പുതിയ പഠനം.
കൊളംബിയ സര്‍വ്വകലാശാലയുടെ School of Engineering and Applied Scienceവിഭാഗം ആണ് ഈ പഠനം നടത്തിയത്. റിപ്പോര്‍ട്ട് Science മാസികയില്‍ വന്നിരുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )