ഫ്രാന്‍സില്‍ വമ്പന്‍ സൗരോര്‍ജ്ജ നിലയം

രണ്ട് സൗരോര്‍ജ്ജ (PV) നിലയം പ്രവര്‍ത്തന ക്ഷമമായെന്ന് പുനരുത്പാദിതോര്‍ജ്ജ കമ്പനിയായ Enfinity പറഞ്ഞു. ഫ്രാന്‍സില്‍ അവര്‍ നിര്‍മ്മിച്ച Les Mées നിലയം രാജ്യത്തെ ഏറ്റവും വലുതാണ്. യൂറോപ്പ് സൗരോര്‍ജ്ജ ദിനങ്ങള്‍ കൊണ്ടാടിയ (9 – 15 മെയ്) ആഴ്ച്ചയില്‍ തന്നെയാണ് ഇവരും ഉദ്ഘാടനം നടത്തിയത്.

സാമ്പത്തിക മാന്ദ്യത്തിന്റെ കരിനിഴല്‍ ഉണ്ടായിട്ടുകൂടി Enfinity ക്ക് രണ്ട് നിലയങ്ങളും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. Les Mées നിലയത്തിന്റെ പ്രധാന സവിശേഷതകള്‍:

  • 7 കോടി യൂറോ ചിലവ്. 350 തൊഴിലാളികള്‍ പണിയെടുത്തു. 9 മാസമായിരുന്നു നിര്‍മ്മാണ കാലയളവ് [ആണവ വെള്ളാനേ, നോക്കടാ.]
  • 89 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ പ്രൊജക്റ്റില്‍ 79,000 മൊഡ്യൂളുകളുണ്ട്. 18.2 മെഗാവാട്ടാണ് ശേഷി (12 MW ഉം 6.2 MW ഉം വീതം)
  • വാര്‍ഷിക ഊര്‍ജ്ജോത്പാദനം 26,000,000 kWH.
  • 9,000 കുടുംബങ്ങള്‍ക്ക് ഇത് വൈദ്യുതി നല്‍കും.
  • പ്രതിവര്‍ഷം 9,200 ടണ്‍ CO2 ഉദ്‌വമനം തടയും.

800 മീറ്റര്‍ ഉയരമുള്ള സ്ഥലത്ത് സ്ഥാപിച്ച നിലയം സൂര്യപ്രകാശം ലഭിക്കുന്ന നല്ല സ്ഥാനമാണ്. ഏറ്റവും കൂടുതല്‍ ഊര്‍ജ്ജോത്പാദനം കിട്ടത്തക്ക രീതിയില്‍ ഡിസൈന്‍ ചെയ്ത സോളാര്‍ അറേ Les Mées ലേയും Puimichel ലേയും ഗ്രാമ വാസികളുടെ “eyesore” പ്രശ്നം പരിഹരിക്കും. ഈ സ്ഥലത്ത് കാട്ടു പുല്‍ചെടികള്‍ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിയും Enfinity ക്ക് ഉണ്ട്. ഇവിടെ ആടിനെ മേയാന്‍ അനുവദിക്കും. [വ്യവസായവും പ്രാദേശിക സമൂഹവും co-exist ചെയ്യുന്നതിന്റെ നല്ല ഉദാഹരണം.]

ഇവിടെ കോണ്‍ക്രീറ്റ് ഉപയോഗിക്കുന്നതേയില്ല. പാനലുകളുടെ ആയുസ് 20 വര്‍ഷമാണ്. അതിന് ശേഷം ഫലഭൂഷ്ടമാകുന്ന (പുല്‍ചെടി, ആടുമേയല്‍) സ്ഥലം കൃഷിക്ക് വിട്ടുകൊടുക്കുമെന്നാണ് Enfinity പറയുന്നത്.

ഒരു അഭിപ്രായം ഇടൂ