രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ നിലയം

ഒരു കല സൃഷ്ടിയായി തോന്നും ഈ പ്രൊജക്റ്റ് കണ്ടാല്‍ തോന്നുക. എന്നാല്‍ ഈ വൃത്താകൃതിയിലുള്ള കണ്ണാടികള്‍ രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ നിലയത്തിന്റേതാണ്. തെക്കെ സ്പെയിനിലെ Seville ല്‍ 185 ഹെക്റ്റര്‍ സ്ഥലത്ത് വ്യപിച്ചുകിടക്കുന്ന ഈ Gemasolar നിലയത്തിന് 2,650 കണ്ണാടികളിണുള്ളത്.

heliostats എന്ന് വിളിക്കുന്ന ഈ കണ്ണാടികള്‍ സൗരോര്‍ജ്ജത്തിന്റെ 95% ഒരു സ്വീകരണിയിലേക്ക് കേന്ദ്രീകരിക്കുന്നു. അവിടെ ഉപ്പിനെ 900C ചൂടാക്കി ദ്രാവകമാക്കുന്നു. ആ ഉരുകിയ ഉപ്പ് ഉപയോഗിച്ച് നീരാവിയുണ്ടാക്കുന്നു. ആ നീരാവി ടര്‍ബൈനെ തിരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

മറ്റ് സൗരോര്‍ജ്ജ നിലയങ്ങളെ അപേക്ഷിച്ച് ഈ നിലയം ചൂട് സംഭരണികളില്‍ സൂക്ഷിച്ചു വെക്കുന്നു എന്നതാണ് പ്രത്യകത. 15 മണിക്കൂര്‍ വരെ ഇങ്ങനെ ചൂട് സംരക്ഷിച്ച് വെക്കാന്‍ കഴിയുന്നതുകൊണ്ട് സൂര്യ പ്രകാശമില്ലാത്തപ്പോഴും വൈദ്യുതി ഉത്പാദനം സാദ്ധ്യമാകും. തെക്കെ സ്പെയിനിന്റെ കാലാസ്ഥയനുസരിച്ച് രാത്രി മുഴുവനും ഈ നിലയത്തിന് പ്രവര്‍ത്തിക്കാനാവും.

അബുദാബിയിലെ ഊര്‍ജ്ജ കമ്പനിയായ Masdar യും സ്പെയിനിലെ നിര്‍മ്മാണ കമ്പനിയായ Torresol Energy എന്നു വിളിക്കുന്ന SENER ഉം ചേര്‍ന്നാണ് ഈ നിലയം നടത്തുന്നത്. രണ്ടു വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ഈ നിലയത്തിന് £26 കോടി പൗണ്ട് ചിലവായി. പ്രതിവര്‍ഷം 110 GWh ഴൈദ്യുതി ഉത്പാദിപ്പിക്കും. Andalucia പ്രദേശത്തെ 25,000 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കും ഈ പ്രൊജക്റ്റ്. ഇത് on-schedule ല്‍ on-budget ല്‍ പണി തീര്‍ക്കാന്‍ കഴിഞ്ഞത് SENER ന്റെ ഒരു നാഴിക കല്ലാണ്. എന്ന് SENER വക്താവ് Miguel Domingo പറഞ്ഞു.

– from dailymail.co.uk

6 thoughts on “രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ നിലയം

 1. സൗരോര്‍ജ്ജവും പഴയ വിദ്യയാണ്. ആര്‍ക്കമഡീസിന്റെ കാലത്തേ ആളുകള്‍ അത് മനസിലാക്കിയിരുന്നു. അതില്‍ നിന്ന് ഒട്ടും വ്യത്യസ്ഥമല്ല ഈ സൗരോര്‍ജ്ജ നിലയവും.
  ഇത് വ്യവസായമാണ്. ധാരാളം തൊഴിലവസരവും നല്‍കും. എന്നാലും നമ്മള്‍ കല്‍ക്കരി കത്തിച്ചും അണു പിളര്‍ന്നും മാത്രമേ ഊര്‍ജ്ജം ഉത്പാദിപ്പിക്കൂ എന്ന് വാശിപിടിക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്?
  വാണിജ്യപരമായി ഉരുകിയ ഉപ്പ് ഉപയോഗിക്കുന്ന ആദ്യത്തെ സൗരോര്‍ജ്ജ നിലയമാണിത്.

 2. പ്രധിപാദിച്ചിരിക്കുന്ന പദ്ധതിയുടെ ഊര്‍ജ ഉത്പാധനം 110 GWh ആയാണ് കാണിച്ചിരിക്കുന്നത്. വര്‍ഷം മുഴുവന്‍ ഉപയോഗിക്കുകയാണെങ്കില്‍ സ്താപിതശേഷി (110 GWh)/(365*24) = 12.6 MW. പദ്ധതി ചെലവ് 26 കോടി യൂറോ, അതായത് 1890 കോടി രൂപ. മെഗാവാട്ട് സ്താപിതശേഷിക്ക് ചിലവ് 1890/12.6 = 150 കോടി രൂപ.

  ഇനി മറ്റ് ഊര്‍ജ സ്രോതസുകളുടെ ചിലവ് നോക്കാം (മെഗാവാട്ട് സ്താപിതശേഷിയില്‍).
  ( http://www.jcmiras.net/surge/p130.htm -ല്‍ നിന്നും എടുത്തത് )

  Hydel – 7 കോടി
  Nuclear – 10 കോടി
  Gas Turbine – 2 കോടി
  Coal – 6 കോടി
  Wind – 5.4 കോടി ( മുഴുവന്‍ സമയം പ്രവര്‍ത്തനം സാധ്യമല്ല )

  ഇതില്‍ നിന്ന് തന്നെ Gemasolar ഇന്നത്തെ നിലയില് എത്ര മാത്രം അപ്രായോഗികമാണെന്ന് മനസ്സിലാക്കാം. മറ്റു renewable നിലയങ്ങ്ങ്ങളുടെയും പ്രശ്നം ഇതു തന്നെ. എന്തിരുന്നാലും renewable നിലയങ്ങ്ങ്ങള്‍ മാത്രമെ sustainable ആയിട്ടുള്ളു. അവയുടെ ചിലവു കുറയ്ക്കാന്‍ വീണ്ടിയുള്ള ഗവേഷണത്തിന് ഊന്നല്‍ കൊടുക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അതിന് വീണ്ടത്ര താത്പര്യം ഇവുടത്തെ ഗവേഷണ സ്താപനങ്ങള്‍ എടുക്കുന്നില്ല എന്നു തോന്നുന്നു.

 3. ഏത് സാങ്കേതിക വിദ്യയാണ് സുഹൃത്തേ തുടക്കത്തില്‍ തന്നെ ലാഭരമാകുന്നത്. താങ്കള്‍ പറയുന്ന എണ്ണ, കല്‍ക്കരി, ആണവ സാങ്കേതിക വിദ്യകളും തുടക്കത്തില്‍ ഭീമമായ ചിലവുള്ളതായിരുന്നു. സര്‍ക്കാര്‍ ധനസഹായവും മാസ് പ്രൊഡക്ഷനും, മലിന്യ ശുദ്ധീകരണം അന്യന്റെ തലയില്‍ വെക്കുന്നതാമാണ് അവയെ ചിലവ് കുറഞ്ഞതാണെന്ന് തോന്നിപ്പിക്കുന്നത്. ആണവ സാങ്കേതിക വിദ്യക്ക് 60 കൊല്ലത്തിലധികം പ്രായമുണ്ട്. എന്നാല്‍ ഇപ്പോഴും എത്രമാത്രം സബ്സിഡി പണമാണ് നല്‍കുന്നത്. അതിനേക്കാള്‍ പ്രായമുള്ള കല്‍ക്കരി എണ്ണ സാങ്കേതിക വിദ്യക്കും ഇപ്പോഴും വന്‍തോതില്‍ സബ്സിഡിയും നികുതി ഇളവും നല്‍കുന്നുണ്ട്. 400 കോടി ഡോളര്‍ എണ്ണക്ക് നല്‍കുന്നതിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ കൊണ്ടുവന്ന നിയമം പരാജയപ്പെടുകയാണുണ്ടായത്. ഇത് അവര്‍ ഏറ്റവും ഭീമന്‍ ലാഭം നേടുമ്പോന്ന സമയത്താണ് എന്ന് ഓര്‍ക്കണം. ലോകം മുഴുവന്‍ അതാണ് നടക്കുന്നത്.
  ഫോസില്‍ ഇന്ധനം ചെലവ് കുറഞ്ഞതാണെന്നുള്ളത് തെറ്റിധാരണയാണ്.

 4. ഫോസില്‍ ഇന്ധനങ്ങള്‍ വ്യാപകമാകുവാന്‍ ഒരേ ഒരു കാരണമേ ഉള്ളൂ – മറ്റ് സ്രോതസ്സുകളെക്കാള്‍ അവക്ക് ചിലവ് കുറവാണ് എന്നത്. റിന്യൂവബ്‌ള്‍സില്‍ സൌരോര്‍ജ്ജത്തിനുമാത്രമേ എന്തെങ്കിലും പ്രതീക്ഷക്ക് വക നല്‍കുവാന്‍ കഴിയൂ. സര്‍ക്കാര്‍ സബ്സിഡി ഇല്ലെങ്കില്‍ alternate energy industry അടുത്ത നിമിഷം നിലം പതിക്കും. ഭാവിയില്‍ ഒരുപക്ഷെ അവ ഫോസില്‍ ഇന്ധനങ്ങളുമായി മത്സരിക്കാവുന്ന നിലയില്‍ എത്തിയേക്കാം, പക്ഷെ ഇന്നത്തെ ഗ്രീ‍ന്‍ എനര്‍ജി സബ്സിഡികള്‍ ഒരു perverse incentive ആണെന്നുമാത്രമല്ല, ഈ സാങ്കേതികവിദ്യകളുടെ പുരോഗതിയെ തടയുകയും ചെയ്യും.

  എണ്ണക്കമ്പനികള്‍ക്ക് നല്‍കപ്പെടുന്നു എന്നുപറയപ്പെടുന്ന ‘സബ്സിഡി’ യഥാര്‍ത്ഥത്തില്‍ സബ്സിഡിയേ അല്ല – അത് ഒരു tax break മാത്രമാണ്. അതില്‍ അധാര്‍മ്മികമായി ഒന്നുമില്ല – സത്യത്തില്‍ നികുതിയാണ് അധാര്‍മികം – because taxation is just legal plunder. നികുതി ഇളവ് എന്നാല്‍ സര്‍ക്കാര്‍ നിങ്ങളുടെ കയ്യില്‍നിന്ന് അതട്ടിപ്പറിക്കുന്ന തുക നേരിയതോതില്‍ ഇളവുചെയ്ത് തരുന്നു എന്ന് മാത്രം. After all, tax rates are quite arbitrary and based on no discernible logic.

  ഇക്കാലത്ത് ആന്റി-കോര്‍പ്പറേറ്റ് ത്രില്ലറുകളിലെ പ്രധാന വില്ലനാണ് എണ്ണക്കമ്പനികള്‍. കൊള്ള ലാഭം ഉണ്ടാക്കുകയും നികുതി പോലും കൊടുക്കാതിരിക്കുകയും ചെയ്യുന്ന കശ്മലന്മാര്‍. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതില്‍ നിന്നും എത്രയോ അകലെയാണ്! അമേരിക്കയിലെ എണ്ണക്കമ്പനികള്‍ 2006-2010 കാലയളവില്‍ 377 ബില്ല്യണ്‍ (37700 കോടി) ഡോളറാണ് നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത്. ഇതില്‍, വാടക, എക്സൈസ് തുടങ്ങിയ മറ്റ് അടവുകള്‍ ഉള്‍പ്പെടുന്നുമില്ല. എണ്ണക്കമ്പനികളുടെ effective tax rate 41%-ന് മേലെയാണ് – ഇത് മറ്റെല്ലാ വ്യവസായങ്ങളെക്കാളും കൂടുതലുമാണ്. profitability-യോ, 6.65%-വും, ഭൂരിഭാഗം മേഖലകളെക്കാള്‍ കുറവും. അമേരിക്കന്‍ എണ്ണക്കമ്പനികള്‍ publicly traded companies ആണ്. അതുകൊണ്ടുതന്നെ അവയുടെ ലാഭം കൂടുതല്‍ ജനങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. കോര്‍പ്പറേറ്റ് മാനേജ്മെന്റ്റിന്റെ കയ്യില്‍ ഷെയറുകളുടേ 1.5% മാത്രമേ ഉള്ളൂ. മാത്രമല്ല, വലിയൊരുഭാഗം ഷെയറുടമകള്‍ പെന്‍ഷന്‍ ഫണ്ടുകളാണ്.

  നികുതി എന്നത് സര്‍ക്കാറിന്റെ അവകാശമാണെന്നും, സ്വപ്രയത്നത്താല്‍ സ്വത്തും ലാഭവും ഉണ്ടാക്കുന്നവര്‍ക്ക് അതിന് അവകാശമില്ല എന്നും, സാമ്പത്തികരംഗത്ത് കൂടുതല്‍ (ഇന്നുള്ള വളരെയധികമായതിനും മേലെ) സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും വാദിക്കുന്ന സോഷ്യലിസ്റ്റുകളാണ് എണ്ണക്കമ്പനികളെ പ്രത്യേകിച്ചും സ്വകാര്യ ബിസിനസ്സുകളെ പൊതുവിലും വില്ലന്മാരായി ചിത്രീകരിക്കുന്നത്.

  വിവരങ്ങള്‍ക്ക് കടപ്പാട്: http://www.api.org/statistics/earnings/upload/earnings_perspective.pdf

  1. അമേരിക്കയിലെ സോഷ്യലിസ്റ്റുകള്‍ പറയുന്നത് എണ്ണക്കമ്പനികള്‍ക്കും മറ്റുമുള്ള ‘സബ്സിഡി’ നിര്‍ത്തലാക്കിയും പണക്കാര്‍ക്ക് കൂടുതല്‍ നികുതി ചുമത്തിയും സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യാം എന്നാണ്. ഇത് എത്രത്തോളം പ്രായോഗികമാണ് എന്ന് ആരും ചിന്തിക്കുകയും ഇല്ല. ഉദാഹരണത്തിന്, എണ്ണക്കമ്പനികള്‍ക്കുള്ള 4 ബില്ല്യണ്‍ ഡോളര്‍ ‘സബ്സിഡി’ നിര്‍ത്തലാക്കിയാല്‍ അമേരിക്കക്ക് ഒരു ദിവസത്തെ കടത്തില്‍ നിന്നും രക്ഷപ്പെടാം! അതെ, ഒരു ദിവസം അമേരിക്ക എടുക്കുന്ന കടം 4 ബില്ല്യണ്‍ ഡോളറാണ്!

   അമേരിക്കക്ക് നികുതിപിരിച്ചെടുക്കുന്നതിലല്ല പ്രതിസന്ധി, മറിച്ച് ചിലവ് ചുരുക്കുന്നതിലാണ്. അടുത്തെങ്ങും സര്‍ക്കാര്‍ ചിലവുകള്‍ കാര്യമായ തോതില്‍ വെട്ടിക്കുറക്കും എന്ന പ്രതീക്ഷയും വേണ്ട. അതായത്, സ്ഥിരമായ സാമ്പത്തിക മാന്ദ്യത്തിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കുമാണ് അമേരിക്ക നീങ്ങുന്നത്.

 5. ചങ്ങാതിയുടെ പറച്ചില് കേട്ടാ തോന്നും ഫോസിലിന്ധന മുതലാളിമാര്‍ അവരുടെ സ്വന്തം പണം മുടക്കി ജനങ്ങള്‍ക്ക് വേണ്ടി ഊര്‍ജ്ജം നല്‍കുകയാണെന്ന്. ഏത് സാങ്കേതിക വിദ്യയാണ് ചങ്ങാതി അത് കണ്ടെത്തിയ ഉടന്‍ തന്നെ വ്യവസായികള്‍ ഏറ്റെടുത്തത്? ഏത് മേഖല നോക്കിയാലും കണ്ടെത്തലിനും അതിന്റെ പ്രയോഗത്തിനും തമ്മില്‍ ഒരു തലമുറയുടേതെങ്കിലും വിടവ് കാണും. ഫോസിലിന്ധനങ്ങളും, വാഹനങ്ങള്‍ വിമാനം തുടങ്ങി കണ്ടുപിടുത്തങ്ങളുടെ ചരിത്രം വായനക്കാര്‍ പരിശോധിക്കുക.

  മുതലാളിക്ക് നിക്ഷേപത്തില്‍ നിന്ന് (കൊള്ള)ലാഭം ഉറപ്പാകാതെ അവര്‍ അതില്‍ നിക്ഷേപം നടത്തില്ല. എല്ലാ സാങ്കേതിക വിദ്യകളിലും സര്‍ക്കാരാണ് ആദ്യം മുതല്‍ മുടക്കി ലാഭകരമാണെന്ന് ഉറപ്പാക്കുന്നത്. ഫോസില്‍ ഇന്ധങ്ങള്‍ക്ക് 100 കൊല്ലത്തിലധികം സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടുണ്ട്. ഇനി അത് നിര്‍ത്തണം. നമുക്ക് വേണ്ടത് ചിലവ് കുറഞ്ഞതും പരിസര മലിനീകരണമില്ലാത്തതുമായ ഊര്‍ജ്ജമാണ്. എല്ലാവരും നികുതി നല്‍കുന്നതുപോലെ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും നികുതി പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് ചിലവ് കുറഞ്ഞ ഊര്‍ജ്ജം കണ്ടെത്താന്‍ ഉപയോഗിക്കണം.

  ഇവിടെ പ്രശ്നം മക്കള്‍ വളര്‍ന്ന് കഴിഞ്ഞിട്ടും അച്ഛനമ്മമാരുടെ ഔദാര്യം പറ്റി ജീവിക്കാന്‍ ശ്രമിക്കുന്നതാണ്. അതിന് ഞഞ്ഞ പിഞ്ഞ കമ്മ്യൂണിസവും സോഷ്യലിസവും പറയേണ്ട. അത് ഞങ്ങള്‍ക്ക് ബാധകമായ പ്രശ്നമേയല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )