മക് കിബന്‍: കമ്യൂണിസ്റ്റായുള്ള എന്റെ ജീവിതം
ഞാന്‍ അറിയാതെയാണ് കമ്യൂണിസ്റ്റായുള്ള എന്റെ ജീവിതം തുടങ്ങിയത്. ഫോക്സ് ന്യൂസിന്റെ ഗ്ലന്‍ ബക്ക് അമേരിക്കയിലെ 10 സംഘടനകളുടെ കമ്യൂണിസ്റ്റ് conspiracy വിശദീകരികരിച്ചപ്പോളാണ് അത് തുടങ്ങിയത്. മൂന്നു വര്‍ഷം മുമ്പ് കാലാവസ്ഥാമാറ്റത്തെ തടയാന്‍ വേണ്ടി ഞാന്‍ തുടക്കം കുറിച്ച 350.org ആണ് ആ സംഘടനകളിലൊന്ന്. അരിവാള്‍ ചുറ്റികക്ക് അടുത്തായി ഞങ്ങളുടെ ലോഗോയും അയാള്‍ പ്രദര്‍ശിപ്പിച്ചു.
ബക്കിന്റെ പരിപാടി ഞാന്‍ കാണാത്തതിനാല്‍ e-mails വരാന്‍ തുടങ്ങിയപ്പോളാണ് ഞാന്‍ കമ്യൂണിസ്റ്റ് ആയന്നറിഞ്ഞത്. എന്നാല്‍ എന്റെ ആദ്യ പ്രതികരണം ഇതാണ്, ഞാന്‍ കമ്യൂണിസ്റ്റല്ല. ഞാന്‍ Methodist ആണ്.
എന്നാല്‍ ഞാന്‍ അത് പുന പരിശോധിക്കുന്നു. e-mails വരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്തു ചെയ്യുകയായിരുന്നു? ഞാന്‍ ഒരു iPad app ഡൌണ്‍ലോഡ് ചെയ്യുകയായിരുന്നു. രാജ്യത്ത് നടക്കുന്ന ഏത് ബേസ്ബാള്‍ കളിയുടേയും വിവരങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന Bat 11. ഞാന്‍ ന്യൂ ഇംഗ്ലണ്ടില്‍ താമസിക്കുന്നതുകൊണ്ട് ഞങ്ങളുടെ പ്രീയപ്പെട്ട Boston squad ന് എന്തു സംഭവിക്കുന്നു എന്നറിയാന്‍ എനിക്ക് അത്യുല്‍സാഹമാണ്. ഇപ്പോഴും.
അടുത്ത ദിവസം ഞാന്‍ കമ്യൂണിസ്റ്റ് ആയോ? അന്ന് ഞാന്‍ കൂടുതല്‍ സമയവും പുറത്താണ് ചിലവാക്കിയത്. New England വാര്‍ഷിക ആഘോഷത്തിലെ കുട്ടികളുടെ cross-country ski racers ല്‍. 500 കുട്ടികള്‍ അതില്‍ പങ്കെടുത്തു. അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കുന്നില്‍ ചരിവില്‍ ഞാന്‍ നിന്നു. തുല്യതയോടെ എല്ലാവരേയും ഞാന്‍ പ്രോത്സാഹിപ്പിച്ചു. എവിടെയാണ് ഇത്തരത്തിലുള്ള സ്കീയിങ്ങ് കണ്ടുപിടിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? നോര്‍വ്വേയില്‍.
ചിലയാളുകള്‍ Mr. Beck നെ കളിയാക്കി ചിരിച്ചു. ഉദാഹരണത്തിന് “Reformed Judaism” ഇസ്ലാമിക് തീവൃവാദം പോലെയാണെന്ന് അയാള്‍ കഴിഞ്ഞാഴ്ച്ച വെച്ച് കാച്ചി. 100% ശരിയല്ല. അടുത്ത ദിവസം അയാള്‍ തിരുത്തി. മാപ്പ് പറഞ്ഞു. എന്നിട്ട് ഈ തിരിച്ചറിവിന് കാരണമായ ഗവേഷണത്തേക്കുറിച്ച് ഇങ്ങനെ പറഞ്ഞു, “I had, was having a conversation with a few friends the night before – one of them, I trust on things like this, and I’m not even sure if I misunderstood him, or misheard him, or what.” എന്റെ കാര്യത്തില്‍ തെളിവുകള്‍ fairly damning ആണെന്ന് തോന്നുന്നു.
കാരണം കഴിഞ്ഞയാഴ്ച്ച U.S. Chamber of Commerce നെ ആക്രമിച്ചുകൊണ്ടൊരു ലേഖനം ഞാനെഴുതി. സ്വതന്ത്ര സ്ഥാപനങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യുകയാണ് Chamber ന്റെ ലക്ഷ്യമെന്ന് അവരുടെ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിനെതിരെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒന്നും ചെയ്യാതിരിക്കുന്നതിനെ ഞാന്‍ വിമര്‍ശിച്ചു. Environmental Protection Agency ല്‍ അവര്‍ പരാതി വരെ കൊടുക്കുകയുണ്ടായി. ആഗോളതാപനഭലമായ ഉഷ്ണ കാലാവസ്ഥയുമായില്‍ behavioral, physiological, and technological അനുകൂലനങ്ങള്‍ മൂലം പൊരുത്തപ്പെടാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്നതുകൊണ്ട് കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനുള്ള പദ്ധതികളൊന്നും ചെയ്യേണ്ടതില്ലെന്നാണ് അവര്‍ പറയുന്നത്.
ഇത് പൊട്ടത്തരമാണ്. Chamber ന്റെ പകുതി ധനസഹായം നല്‍കുന്ന 16 കമ്പനികളുടെ ബിസിനസ് രീതി സുരക്ഷിതമായ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് മാറ്റുന്നതിന് പകരം ലോകത്തെ ജനങ്ങളോട് അവരുടെ physiologies മാറ്റാന്‍ പറയുന്നത് പൊട്ടത്തരമാണ്. എന്റെ എതിര്‍പ്പിനെ മാനവരാശിയുടെ മൊത്തം സഹായത്തിനെന്നാണ് വായിക്കാന്‍ കഴിയുക.
കോണ്‍ഗ്രസില്‍ ഏറ്റവും അധികം പണം ചിലവഴിച്ച് ലോബി ചെയ്യുന്നവര്‍ Chamber of Commerce ആണ്. ലക്ഷക്കണക്കിന് ഡോളറാണ് അവര്‍ Wisconsin തെരഞ്ഞെടുപ്പിന് ചിലവാക്കിയത്. യൂണിയനുകളെ ഇല്ലാതാക്കാന്‍ അവര്‍ എല്ലാവരും ഇപ്പോള്‍ ഒത്തു ചേര്‍ന്നിരിക്കുകയാണ്. അതായത് മനുഷ്യന്റെ സ്വാതന്ത്ര്യത്തെ. അവരെ എതിര്‍ക്കുന്ന ഞാന്‍ പൂര്‍ണ്ണമായും അരിവാള്‍ ചുറ്റികയാണ്.
എനിക്ക് 50 വയസ് കഴിഞ്ഞു. ഞാന്‍ എന്താണെന്ന് ഇത്ര നാളായി കണ്ടെത്താന്‍ കഴിയാത്തകാര്യം കണ്ടെത്തിയതിനാല്‍ എനിക്ക് സമാധാനമുണ്ട്. പിന്നെ മാര്‍ക്സാണ് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 350 parts per million ല്‍ കൂടുതലായാല്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞതാ, അല്ലേ. അല്ല. നാസയിലെ ശാസ്ത്രജ്ഞരാണ്. ചിലര്‍ ചാന്ദ്രായനം തട്ടിപ്പാണെന്ന് പറയുന്നു. ഇത് സങ്കീര്‍ണ്ണമായ ലോകമാണ്. പിന്നേ ഞാന്‍ ബേസ്ബാള്‍ കളിക്കാന്‍ പോവ്വാ.
– from alternet.org
[പച്ചയാണ് ഇപ്പോഴത്തെ ചുവപ്പ്. കാരണം പണ്ടത്തെ ചുവപ്പന്‍മാരെ വ്യവസായം എന്നോ, വികസനം എന്നോ, ഗ്രോത്ത് എന്നോ, തൊഴിലവസരം എന്നോ, ചൈനയെന്നോ ഒക്കെ പറഞ്ഞ് വ്യവസായികളുടെ പക്ഷം ചേര്‍ക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രശ്നക്കാരായുള്ളത് ഈ പരിസ്ഥിതിക്കാരാണ്.]