മിസൗറി നദിയിലെ വെള്ളപ്പൊക്കം രണ്ട് കെട്ടിടങ്ങളേക്കുറിച്ചുള്ള വ്യാകുലത ഉയര്‍ത്തി. സംശയം വേണ്ട നെബ്രാസ്കയിലെ രണ്ട് ആണവനിലയങ്ങള്‍ തന്നെ.
അപകട നിഘണ്ടുവിലെ ഏറ്റവും താഴെയുള്ള വാക്കായ “unusual events” എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഈ നിലയങ്ങള്‍. അപകടമൊന്നുമില്ലെന്നും ഇവ വെള്ളപ്പൊക്കത്തേ നേരിടാന്‍ ശക്തിയുള്ളതുമാണെന്നാണ് Nuclear Regulatory Commission ന്റെ വക്താവ് പത്രസമ്മേളനത്തില്‍ പറഞ്ഞത്.
Omaha ല്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള Fort Calhoun Station നിലയം refueling ന് വേണ്ടി ഏപ്രിലില്‍ നിര്‍ത്തിവെച്ചതാണ്. വെള്ളപ്പൊക്കമുണ്ടാകും എന്ന പ്രതീക്ഷയില്‍ ജോലിക്കാര്‍ അതിനെ “cold shutdown” സ്ഥിതിയില്‍ നിര്‍ത്തി. Cooper Nuclear Station എന്ന രണ്ടാമത്തെ നിലയെ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
വെള്ളപ്പൊക്ക ഭീഷണി കാരണം ഫ്ലോറിഡയിലേയും ലൂസിയാനയിലേയും നിര്‍ത്തിയിരിക്കുകയാണ്.
Rocky Mountains ലും Great Plains ലും പെയ്ത മഴയാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് കാരണം. സാധാരണയിലധികം വെള്ളം സംഭരിച്ച ഡാമുകള്‍ കൂടുതല്‍ ജലം സംഭരിക്കാനാവാതെ തുറന്നുവിടുകയാണുണ്ടായത്. ഇതുകാരണം മൊണ്ടാന, മിസൗറി തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളെ തടയിണകള്‍ കെട്ടി വെള്ളപ്പൊക്കം തടയാന്‍ ശ്രമിക്കുന്നു.
Fort Calhoun നിലയത്തിലേക്കാണ് കൂടുതല്‍ ശ്രദ്ധയും. കാരണം അത് വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. ഒരു തടാകത്തില്‍ നിക്കുന്ന നിലയം എന്നേ ഇപ്പോള്‍ തോന്നുകയുള്ളു. തീപിടുത്തത്തം കാരണം ഒരു മാസം മുമ്പ് ഈ നിലയത്തില്‍ ആണവ ഇന്ധന ചാര സംഭരണി തണുപ്പിക്കാന്‍ വേണ്ട വൈദ്യുതി ഇല്ലാതായിരുന്നു. അതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം Fort Calhoun നിലയത്തിന് വെള്ളപ്പൊക്കം തടയാനുള്ള ശേഷിയില്ല എന്ന് Nuclear Regulatory Commission കണ്ടെത്തിയിരുന്നു. സുരക്ഷാ നിലയില്‍ “മഞ്ഞ” വിഭാഗത്തില്‍ പെടുന്ന അപകടനിലയാണിത്. താഴെനിന്ന് രണ്ടാമത്തെ നില. വലിയ വെള്ളപ്പൊക്കം നിലയ കാമ്പിനെ തകരാറിലാക്കും.
– from nytimes.com
എന്തൊക്കെയായാലും ഞമ്മക്ക് ആണവ വൈദ്യുതി മാത്രം മതി.