ചൈന പവനോര്‍ജ്ജ ശക്തി വര്‍ഷംതോറും ഇരട്ടിപ്പിക്കുന്നു
2005 ന് ശേഷം ചൈനയിലെ പവനോര്‍ജ്ജ സ്ഥാപിത ശേഷി വര്‍ഷംതോറും ഇരട്ടിയാകുന്നു. കഴിഞ്ഞ വര്‍ഷം അവര്‍ 18,928 മെഗാവവാട്ട് ആണ് പുതിതായി സ്ഥാപിച്ചത്. 5,115 MW സ്ഥാപിച്ച അമേരിക്കയാണ് ചൈനക്ക് പിറകില്‍. പവനോര്‍ജ്ജത്തില്‍ ചൈനക്ക് മൊത്തം 44,733 MW ശേഷിയും അമേരിക്കക്ക് 40,180 MW ശേഷിയുമുണ്ട്.
ആമസോണ്‍ വനസംരക്ഷക ദമ്പതികള്‍ ബ്രസീലില്‍ കൊല്ലപ്പെട്ടു
വനസംരക്ഷക ദമ്പതികളുടെ കൊലപാതകത്തെക്കുറിച്ച് ബ്രസീലില്‍ അന്വേഷണം തുടങ്ങി. José Claudio Ribeiro da Silva യും അദ്ദേഹത്തിന്റെ ഭാര്യ Maria do Espírito Santo da Silva യും ആമസോണ്‍ സംസ്ഥാനമായ Para യില്‍ കൊല്ലപ്പെട്ടു. വാടക കൊലയാളികളാണ് ഇത് ചെയ്തതെന്ന് പ്രാദേശിക പോസീസ് പറഞ്ഞു. ആമസോണിലെ നിയമവിരുദ്ധ വനനശീകരണത്തിനെതിരെയുള്ള പ്രസ്ഥാനത്തിന്റെ നായകനായിരുന്നു Claudio Ribeiro da Silva.
പേമാരിയും അത്യുഷ്ണവും കാലിഫോര്‍ണിയയിലെ ചെറി കൃഷിയുടെ 30% നശിപ്പിച്ചു
California Cherry Advisory Board ന്റെ മാനേജറായ Jim Culbertson പറയുന്നത് അവിടുത്തെ ചെറി കൃഷിയുടെ 30% നശിച്ചെന്നാണ്. ജൂണില്‍ പെയ്ത രണ്ടിഞ്ച് മഴയും അതിന് ശേഷം വന്ന അത്യുഷ്ണവുമാണ് കാരണം.