Exxon Valdez എണ്ണ തുളുമ്പലിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കാര്യം ശുദ്ധീകരണ ജോലിക്കാരുടേയും പ്രാദേശിക ജനങ്ങളുടേയും ദീര്‍ഘകാലത്തെ ആഗോര്യ പ്രശ്നങ്ങളാണ്. തുളുമ്പല്‍ കാരണം ആയിരക്കണക്കിന് ആളുകള്‍ രോഗികളായി. എണ്ണമറ്റ ആളുകള്‍ മരിച്ചു.
BP Deepwater ദുരന്തത്തിലും ഇതാണ് പ്രാദേശിക ജനങ്ങളെ പേടിപ്പെടുത്തുന്ന സംഗതി. ബിപി എണ്ണ തുളുമ്പല്‍ കാരണം എത്രയാളുകള്‍ കഷ്ടത്തിലാണെന്ന് ഒരു ആരോഗ്യ സര്‍വ്വേ കണ്ടെത്തി. Deepwater Horizon അപകടം സംഭവിച്ചതിന് 11 ദിവസത്തിന് ശേഷമാണ് സര്‍വ്വേ തുടങ്ങിയത്. 954 ആളുകളുമായി അഭിമുഖം നടത്തി. Tulane University യും Louisiana Bucket Brigade (LABB) എന്ന സന്നദ്ധസംഘടനയും ചേര്‍ന്നാണ് ഈ സര്‍വ്വേ നടത്തിയത്.
ലൂസിയാന തീരത്തെ 48% ആളുകള്‍ക്ക് അസാധാരണമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട്. ചുമ, കണ്ണും തൊലിയും എരിയുക, തലവേദന തുടങ്ങിയവ സ്ഥിരമായി രാസവസ്തുകളേക്കുന്ന ഈ ജനങ്ങള്‍ സഹിക്കുന്നു. ചുമയും sinus irritation നും സാധാരണം.
നാലില്‍ മൂന്നു ശതമാനം ആള്‍ക്കാരും ക്രൂഡോയിലോ, അതിനെ വിഘടിപ്പിക്കാനടിച്ച dispersant ആണ് ആരോഗ്യ പ്രശ്നത്തിന് കാരണം എന്ന് കരുതുന്നു. ജനങ്ങള്‍ രോഗികളാകുന്ന അവസരത്തില്‍ അവരെ ചികിത്സിക്കാനുള്ള സൌകര്യങ്ങള്‍ പരിമിതമാണ്. ആശുപത്രികള്‍ മിക്കവയും രാസവസ്തു എറ്റത് കണ്ടുപിടിക്കാനോ ചികിത്സിക്കാനോ പര്യാപ്തമല്ല.
എണ്ണ തുളുമ്പല്‍ ആ ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല സമ്പദ്‌വ്യവസ്ഥയേയും തകരാറിലാക്കി. 44% ആളുകള്‍ക്ക് വരുമാന മാര്‍ഗ്ഗം നഷ്ടപ്പെട്ടു. സാമ്പത്തിക സഹായം വേണ്ട നാലിലൊന്ന് പേര്‍ക്ക് അത് ലഭിച്ചില്ല.
ഇതാ കൂടാതെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളുകള്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ട്. BP ജോലിയില്‍ നിന്ന് പിരിച്ചുവിടും എന്ന ഭയത്താല്‍ കുറേ ആളുകള്‍ സര്‍വ്വേയില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.
എണ്ണ തുളുമ്പല്‍ തൊഴിലാളികളില്‍ എത്ര പേര്‍ രോഗികളാകും എന്നത് നാം കാണാനിരിക്കുന്നതേയുള്ളു. National Institute of Environmental Health Sciences 55,000 എണ്ണ തുളുമ്പല്‍ തൊഴിലാളികളെ സര്‍വ്വേ ചേയ്യാന്‍ പോകുന്നുണ്ട്.
– from priceofoil.org