അയ്യോ എന്റെ ആഫ്രിക്കെ എനിക്ക് നിന്നെ എന്തിഷ്ടമാണെന്നറിയാമോ?

യൂറോപ്യന്‍ hedge funds അടിസ്ഥാനമായ വ്യവസായവത്കൃത കൃഷി ആഫ്രിക്കയിലെ ഭൂമി കൊള്ളയടിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ hedge funds വന്‍തോതിലുള്ള നിക്ഷേപമാണ് ആഫ്രിക്കയില്‍ നടത്തുന്നത്. കാലിഫോര്‍ണിയയിലെ Oakland Institute ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. ഇത് ആഗോള ഭക്ഷ്യവിലക്കയറ്റവും അസ്ഥിരതയുമുണ്ടാക്കുന്നു. “Understanding Land Investment Deals in Africa” എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്.

Anuradha Mittal സംസാരിക്കുന്നു:

ഭൂമി കൊള്ളയുടെ ഒരു ഒഴുക്കാണ് നാം ഇപ്പോള്‍ കാണുന്നത്. World Bank ന്റെ കണക്ക് പ്രകാരം 2009 ല്‍ ലോകം മൊത്തം 6 കോടി ഹെക്റ്റര്‍ ഭൂമി വാങ്ങുകുയോ പാട്ടത്തിനെടുക്കുകയോ ചെയ്തിട്ടുണ്ട്. അതില്‍ 70% വും ആഫ്രിക്കയിലാണ്. ചൈനക്കാര്‍, മദ്ധ്യ പൂര്‍വ്വേഷ്യക്കാര്‍ തുടങ്ങിയവര്‍ വന്‍തോതില്‍ ആഫ്രിക്കന്‍ ഭൂമി വാങ്ങുന്നു എന്ന് ധാരാളം വര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ നാം അറിയാത്ത മറ്റൊരു കാര്യമുണ്ട്. സ്വകാര്യ hedge funds, equity funds തുടങ്ങിയവര്‍ ഹുണ്ടിക വ്യാപാരത്തിന്റെ (arbitrage) സാധ്യത മനസിലാക്കി വന്‍തോതില്‍ ഭൂമിവാങ്ങുന്നു. അതാണ് ഈ പഠനം കണ്ടെത്തിയത്.

Emergent Asset Management, Chayton Africa, Pharos Fund തുടങ്ങിയവ ഇവരില്‍ ചിലരാണ്. യൂറോപ്യന്‍മാര്‍ മാത്രമല്ല, അമേരിക്കയില്‍ നിന്നുള്ള hedge funds ഉം ഇക്കൂട്ടത്തിലുണ്ട്. ഹുണ്ടിക വ്യാപാരത്തിന്റെ (arbitrage) സാധ്യതയിലൂടെ വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്നുതിനാല്‍ Harvard, Vanderbilt, Spelman തുടങ്ങിയ സര്‍വ്വകലാശാലകള്‍ പോലും ഇതില്‍ പണം നിക്ഷേപിക്കുന്നു. 20 മുതല്‍ 40 വരെയാണ് പ്രതിഫലം വാഗ്ദാനം ചെയ്യുന്നത്.

Emergent Asset Management ന്റെ രേഖകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. ഈ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് അവര്‍ കള്ള രേഖകള്‍ നല്‍കുന്നു, പാട്ടത്തെക്കുറിച്ച് കള്ളം പറയുന്നു, കുടിയിറക്കപ്പെടുന്ന പ്രാദേശിക സമൂഹത്തെക്കുറിച്ച് കള്ളം പറയുന്നു, ആ സമൂഹത്തിന് കിട്ടുമെന്ന് പറയപ്പെടുന്ന ഗുണങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നു.

Harvard University ഒരു പ്രധാന നിക്ഷേപകരാണെന്നാണ് Emergent Asset Management പറയുന്നത്. Guardian നോടും അവര്‍ അതു തന്നെ പറഞ്ഞു. അവരെക്കുറിച്ച് പുറത്ത് പറയരുതെന്നാണ് Harvard മായുള്ള കരാര്‍. Harvard Management Corporation എവിടെ പണം നിക്ഷേപിക്കുന്നു എന്ന് വെളിപ്പെടുത്തേണ്ട എന്ന നിയമം ഉണ്ടാക്കിയിട്ടുണ്ട്.

ചൈനക്കാരും, ഖത്തര്‍കാരും, മാലിയിലെ ലിബിയക്കാരും ഒക്കെ ധാരാളം ഭൂമി വാങ്ങുന്നു എന്നതിനേക്കുറിച്ച് ധാരാളം വാര്‍ത്തകളുണ്ട്. എന്നാല്‍ വമ്പിച്ച ഭൂമിവാങ്ങലാണ് ഞങ്ങള്‍ കണ്ടത്. ഉദാഹരണത്തിന്, ടാന്‍സാനിയയില്‍ അമേരിക്കന്‍ കമ്പനിയായ AgriSol Energy, Summit Farms, private equity fund Pharos, ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ law firm ലെ വക്കിലന്‍മാര്‍ ഒക്കെ ചേര്‍ന്ന് 4 ലക്ഷം ഹെക്റ്റര്‍ ഭൂമി കൈക്കലാക്കി.

അഭയാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലങ്ങളുമുണ്ടിതില്‍. ഉദാഹരണത്തിന് ടാന്‍സാനിയയിലെ Katumba യിലും, Mishamo യിലും കഴിഞ്ഞ 40 വര്‍ഷങ്ങളായി Burundi യില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് താമസിക്കുന്നത്. സര്‍ക്കാര്‍ അവര്‍ക്ക് പൗരത്വം നല്‍കി. പക്ഷേ എവിടെ താമസിക്കുമെന്നത് വ്യക്തമാക്കില്ല. അവര്‍ക്ക് ആ സ്ഥലം ഇനി ഉപേക്ഷിക്കേണ്ടിവരും. കിഴക്കേ ആഫ്രിക്കയിലെ ഏറ്റവും വലിയ പള്ളി അവിടെയാണ്. അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ വീണ്ടും അഭയാര്‍ത്ഥികളാകും.

ഈ കഥയാണ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. എത്യോപ്യ നോക്കൂ. അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നോട്ട് വെക്കുന്ന പുരോഗതിക്കും വികസനത്തിനും വേണ്ടി ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ വെളുപ്പിക്കുകയാണ്. Gambella ല്‍ ഇന്‍ഡ്യന്‍ കോര്‍പ്പറേറ്റ് Karuturi യോ Saudi Star ഓ വരും. ജനങ്ങളുടെ ഭാവി എന്തെന്ന് അറില്ല. ആഹാരം എവിടെ നിന്ന് കിട്ടുമെന്ന് അറിയില്ല. സാമ്പത്തിക വളര്‍ച്ച, കാര്‍ഷിക വികസനം, തൊഴില്‍ ഇവയൊക്കെ വെറും മിഥ്യകള്‍ മാത്രം. സുതാര്യതയില്ലായ്മയിലൂടെയും ജനങ്ങള്‍ക്ക് വിവരങ്ങള്‍ കിട്ടാതിരിക്കുയും ചെയ്യുന്നതിനോടൊപ്പം ഈ poor-washing ആ​ണ് പ്രചരിപ്പിക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് ഒന്നറിയാം അവരുടെ ഭൂമി നഷ്ടപ്പെടുന്നു.

ചില സ്ഥാപനങ്ങള്‍ പറയുന്നത് അവര്‍ പാവപ്പെട്ടവര്‍ക്ക് തൊഴിലും പണവും നല്‍കുന്നു എന്നാണ്. അത് വളരെ നല്ല poor-washing വാദമാണ്. ഈ investment funds കൃത്യം തലയെണ്ണലാണ് നടത്തുന്നത്. ഉദാഹരണത്തിന് മാലില്‍ Malibya എന്ന ലിബിയന്‍ കമ്പനി ചെയ്തത് നോക്കൂ. ആയിരം തൊഴില്‍ സാദ്ധ്യതയാണ് കമ്പനി നല്‍കുക. ഐക്യരാഷ്ട്ര സഭ നടത്തിയ പഠന പ്രകാരം ആഫ്രിക്കയിലെ രണ്ട് ഹെക്റ്റര്‍ ഭൂമി ഒരു കുടുംബത്തിന് വേണ്ട ഭക്ഷ്യ സുരക്ഷ നല്‍കുമെന്നാണ്. ഒരു ലക്ഷം ഏക്കറിന് 50,000 കുടുംബങ്ങളെ സംരക്ഷിക്കാനാവും. ഒരു കുടുംബത്തില്‍ നാലോ അഞ്ചോ ആള്‍ക്കാരുണ്ടെന്ന് കരുതുക. രണ്ട് ലക്ഷം ആളുകള്‍ക്കാണ് ജീവിത സുരക്ഷിതത്വം ആ ഭൂമി നല്‍കുന്നത്. എന്നാല്‍ കമ്പനി നല്‍കുന്ന തൊഴിലോ? വെറും ആയിരം. കമ്പനിയുടെ അതീവ യന്ത്ര വത്കൃതഷിക്ക് കുറച്ച് വേതനം വാങ്ങുന്ന കുറച്ചാളുകള്‍ മതി. അതും വല്ലപ്പോഴുമായിരിക്കും. സംഖ്യകള്‍ നോക്കിയാല്‍ ഈ തൊഴിലുകള്‍ നല്ല ഒരു ജീവിതം നയിക്കുതകുന്നതല്ലെന്ന് നിങ്ങള്‍ക്ക് മനസിലാകും.

Mozambique ലെ Emergent സമൂഹത്തെ നോക്കൂ. അവര്‍ക്ക് ആയിരം ഹെക്റ്റര്‍ സ്ഥലമാണുള്ളത്. 7,000 ആളുകളാണ് ഈ ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്നത്. വ്യവസായികവത്കരിച്ച ഫാമിലെ കൂലിപ്പണിക്കാരേക്കാള്‍ മെച്ചമായ അവസ്ഥയാണ് അവര്‍ക്കിപ്പോള്‍ ഉള്ളത്.

കാലാവസ്ഥാ മാറ്റത്തിന്റെ കാര്യത്തിലും വലിയ പ്ലാന്റേഷന്‍ പോലുള്ള കൃഷി അപകടകരമാണ്. അതിന്റെ CO2 ഉദ്‌വമനത്തിന്റെ കണക്ക് അവഗണിക്കുകയാണ് പതിവ്. സുസ്ഥിരമായ കൃഷിക്കും പരിസ്ഥിതി സൗഹൃദമായ കൃഷിക്കും പകരം അവര്‍ വ്യാവസായിക കൃഷിയേ പ്രോത്സാഹിപ്പിക്കുകയാണ്.

രണ്ടാമതായി, ഈ സ്വകാര്യ hedge funds ഭക്ഷ്യ വിലയില്‍ ഊഹക്കച്ചവടം നടത്തുന്നതായി നമുക്കറിയാം. കാരണം അവരാണ് കച്ചവടസാമാനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഉത്പാദനത്തിനെ അവര്‍ വിലക്ക് വാങ്ങാന്‍ തുടങ്ങുമ്പോള്‍, തൊഴിലിനെ അവര്‍ നിയന്ത്രിക്കുന്നു, ഭൂമി അവര്‍ നിയന്ത്രിക്കുന്നു, വെള്ളം അവര്‍ നിയന്ത്രിക്കുന്നു, എന്ത് വളര്‍ത്തണം എന്നവര്‍ തീരുമാനിക്കുന്നു, എങ്ങനെ വളര്‍ത്തണമെന്നവര്‍ തീരുമാനിക്കുന്നു, ഭക്ഷ്യ വ്യവസ്ഥയില്‍ മുമ്പ് കണ്ടിട്ടില്ലാത്ത തരം vertical integration നടത്തുകയാണ്. ഇത് ആഗോള ഭക്ഷ്യ സുരക്ഷയേ സാരമായി ബാധിക്കുന്നു. നാം സാധാരണക്കാരുടെ ജീവിത വ്യവസ്ഥ തകര്‍ത്തു.

ഈ നിക്ഷേപ ബാങ്കുകളുടെ CEOs മിക്കവരും അവരുടെ തൊഴില്‍ തുടങ്ങിയത് JPMorgan ലോ Goldman Sachs ലോ ആണ്. food speculation ന്റെ നേതാക്കളാണ് ഇവര്‍. അവരുടെ പഴയ ജോലിക്കാരാണ് പുതിയ hedge funds തുടങ്ങുന്നത്. ആഫ്രിക്കയില്‍ ഭൂമിക്ക് വില കുറവായതിനാല്‍ അവര്‍ ഹുണ്ടിക വ്യാപാരം(arbitrage) ത്തിനായി അവിടെ ഭൂമി വാങ്ങിക്കൂട്ടുന്നു. ഭക്ഷ്യ സുരക്ഷയേക്കുറിച്ച് നമ്മള്‍ പറയുമ്പോള്‍ ഒരു CEO പറഞ്ഞതിങ്ങനെയാണ്, “We could be moronic and not grow any food, and we will still make money by buying land in Africa.”

Discussion with Anuradha Mittal.

Anuradha Mittal, Executive Director of the Oakland Institute. Report.

– from democracynow.org

ഒരു അഭിപ്രായം ഇടൂ