ഇന്‍ഡ്യയില്‍‌ ഫുക്കുഷിമ പോലുള്ള ദുരന്തം സംഭവിക്കില്ല

ഫുക്കുഷിമ പോലുള്ള ദുരന്തം ഇന്‍ഡ്യയില്‍‌ നടക്കില്ല എന്ന് Atomic Energy Commission (AEC) ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി പറഞ്ഞു. ഫുക്കുഷിമ നിലയത്തിയത്തിലേതിന് വിപരീതമായി ഇന്‍ഡ്യയില്‍ passive cooling system ആണ് ഉപയോഗിക്കുന്നതുകൊണ്ടാണിത്. കടാതെ അധികം സുരക്ഷാ നടപടികളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശരിയാ… കൊള്ളക്കാരന്‍ ശ്രീകുമാര്‍ ബാനര്‍ജി, അത് ഇന്‍ഡ്യയില്‍ നടക്കില്ല. (നാം ഭോപ്പാല്‍ പോലുള്ള ദുരന്തമല്ലേ ഇഷ്ടപ്പെടുന്നുള്ളു. അല്ലേ?)

തീവൃകാലാവസ്ഥ കൊണ്ട് കഷ്ടപ്പെടുന്ന ലോക ജനതേ നിങ്ങള്‍ക്ക് ഇന്‍ഡ്യയിലേക്ക് സ്വാഗതം. ഇവിടെ കാലാവസ്ഥാമാറ്റമോ തീവൃകാലാവസ്ഥയോ ഉണ്ടാകാന്‍ കഴിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് രക്ഷപെടാന്‍ ഇവിടേക്ക് വരൂ. തീവൃകാലാവസ്ഥക്കുള്ള നോഹയുടെ പേടകമാണ് ഇന്‍ഡ്യ. ഇവിടെ നമ്മുടെ Atomic Energy Commission ആണ് കാലാവസ്ഥയേയും പ്രകൃതിയേയും നിയന്ത്രിക്കുന്നത്. പ്രകൃതിക്ക് കൊടുംകാറ്റോ, വെള്ളപ്പൊക്കമോ, കാട്ടുതീയോ അഴിച്ചുവിടണമെന്ന് ആഗ്രഹമുണ്ടായാലും ഇവിടത് നടക്കില്ല, കേട്ടോ. കാരണം Atomic Energy Commission അത് സമ്മതിക്കില്ല. അത്രതന്നെ.

ആണവോര്‍ജ്ജം സുരക്ഷിതമാണ്, അടുത്ത അപകടം ഉണ്ടാവുന്നത് വരെ!

ആണവോര്‍ജ്ജ വ്യവസായം. PR ആള്‍ക്കാര്‍, ആണവവാദികള്‍, cheerleaders തുടങ്ങിയവര്‍ ആണവോര്‍ജ്ജം സുരക്ഷിതമാണ്, ചിലവ് കുറഞ്ഞതാണ്, ശുദ്ധമാണെന്നൊക്കെ പറയും. വാര്‍പ്പിരുമ്പ് പോലെ ഉറച്ചതാണ് അവരുടെ അഭിപ്രായങ്ങളും വിവരങ്ങളുമപ്പോള്‍.

പിന്നീട് എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ തല ചൊറിയും, തോളു കുലുക്കും, കാലുവിറപ്പിക്കും. അവര്‍ക്കറിയില്ല എന്തുകൊണ്ടങ്ങനെ സംഭവിച്ചതെന്ന്. അവര്‍ക്ക് അതിനേക്കുറിച്ച് ഒരു വിവരവും ഇല്ല. പിന്നീട് നിങ്ങളെ അറിയിക്കാം എന്നവര്‍ പറയും.

എല്ലാ ബഹളവും കെട്ടടങ്ങി കഴിയുമ്പോള്‍ അവര്‍ വീണ്ടും വിളിച്ചു പറയും, ‘ഹേയ്! ആണവോര്‍ജ്ജം! ഞങ്ങളെ വിശ്വസിക്കൂ, ഇത് മഹത്തരമാണ്!’ വീണ്ടും. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും…

One thought on “ഇന്‍ഡ്യയില്‍‌ ഫുക്കുഷിമ പോലുള്ള ദുരന്തം സംഭവിക്കില്ല

Leave a reply to priyadarsanam മറുപടി റദ്ദാക്കുക