തീവൃ കാലാവസ്ഥ അമേരിക്കന്‍ സമൂഹത്തെ പേടിപ്പിക്കുന്നു
കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തിരാവസ്ഥ അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു. കാട്ടുതീ പടരുന്നത് നിയന്ത്രിക്കാനാവാതെ അരിസോണ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. “Wallow Fire” എന്ന് വിളിക്കുന്ന തീ Apache National Forest മുഴുവനോളം ഉള്‍പ്പെട്ട 230,000 ഏക്കര്‍ സ്ഥലം നശിപ്പിച്ചു. മിസൗറി നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ അയോവയും ഹാംബര്‍ഗും ഭീതിയിലാണ്. റിക്കോഡ് തകര്‍ക്കുന്ന വെള്ളപ്പൊക്കമാണ് മിസൗറി നദിയില്‍. അതേ സമയം ടെക്സാസില്‍ അതിഭയങ്കര ചൂടാണ് അനുഭവിക്കുന്നത്. തെക്കന്‍ സംസ്ഥാനങ്ങള്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും മുന്നറീപ്പ് നല്‍കിയിരിക്കുകയാണ്.
സ്വകാര്യ ജയില്‍ ഭീമന്‍ പഴയ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സ്വന്തമാക്കി
Federal Bureau of Prisons ന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ Harley Lappin അമേരിക്കയിലെ സ്വകാര്യ ജയില്‍ ഭീമന്റെ നേതൃത്വത്തിലേക്ക് ചേക്കേറി. Corrections Corporation of America അവരുടെ വൈസ് പ്രസിഡന്റ് സ്ഥാനമാണ് അദ്ദേഹത്തിന് നല്‍കിയത്. $160 കോടി ഡോളറിന്റെ CCA കമ്പനി തെറ്റായ ജയില്‍ പ്രവര്‍ത്തനങ്ങള്‍ക്കും, തടവുകാരുടെ മരണത്തിനും ഒക്കെ കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ്.
ഇറാഖിലേക്കയച്ച $660 കോടി ഡോളര്‍ മോഷ്ടിക്കപ്പെട്ടു
ലോകത്തിലെ ഏറ്റവും വലിയ കൊള്ളയെന്ന് വിളിക്കാവുന്ന മോഷണം ഇറാഖ് യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ നടന്നു. 2003 നും 2004 നുമിടക്ക് അമേരിക്ക $1200 കോടി ഡോളര്‍ പണമായി വിമാനത്തില്‍ ഇറാഖിലേക്ക് കൊണ്ടുപോയി. വര്‍ഷങ്ങളായി ഈ പണത്തിന്റെ അകൗണ്ട് ശരിയാക്കാന്‍ പെന്റഗണിന് കഴിഞ്ഞില്ല. ഇറാഖ് അധികാരികള്‍ ഈ പണത്തിനായി കോടതിയില്‍ പോകുമെന്ന് Los Angeles Times റിപ്പോര്‍ട്ട് ചെയ്തു. ഈ പണം ഇറാഖി എണ്ണയുടെ വിലയും, ഇറാക്കിലെ ആസ്ഥികളുടെ വിലയും, ഐക്യ രാഷ്ട്ര സഭയുടെ oil-for-food ന്റെ ഫണ്ടുമാണ്.